Changes from July 2025: ട്രെയിൻ ബുക്കിം​ഗ് മുതൽ എടിഎം ഫീസ് വരെ; ജൂലൈയിൽ അടിമുടി മാറ്റങ്ങൾ

Financial Changes From July 2025: ബാങ്ക് ഉപഭോക്താക്കളെയും നികുതിദായകരെയു ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് നാളെ മുതൽ പ്രാബല്യത്തിൽ വരുന്നത്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം,

Changes from July 2025: ട്രെയിൻ ബുക്കിം​ഗ് മുതൽ എടിഎം ഫീസ് വരെ; ജൂലൈയിൽ അടിമുടി മാറ്റങ്ങൾ

July Month

Published: 

30 Jun 2025 | 03:41 PM

2025 ജൂലൈ മാസം മുതൽ രാജ്യത്ത് പുത്തൻ മാറ്റങ്ങൾ. ബാങ്ക് ഉപഭോക്താക്കളെയും നികുതിദായകരെയു ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം,

ഓൺലൈൻ തത്കാൽ ബുക്കിംഗിന് ആധാർ നിർബന്ധം

ജൂലൈ 1 മുതൽ, ഐആർസിടിസി വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും തത്കാൽ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കും. ആധാർ ഓതന്റിക്കേഷൻ നടത്തി മാത്രമേ ആക്സസ് ചെയ്യാൻ സാധിക്കൂ, അതായത്, യാത്രക്കാർ അവരുടെ ആധാർ ഐആർസിടിസി പ്രൊഫൈലുമായി ലിങ്ക് ചെയ്ത് പരിശോധിക്കേണ്ടതുണ്ട്.

ഓൺലൈനായി ബുക്ക് ചെയ്യുന്ന എല്ലാ തത്കാൽ ടിക്കറ്റുകൾക്കും ജൂലൈ 15 മുതൽ കർശനമായ ആധാർ അടിസ്ഥാനമാക്കിയുള്ള OTP പരിശോധന പ്രാബല്യത്തിൽ വരും. കൂടാതെ, ബുക്കിംഗ് വിൻഡോയുടെ ആദ്യ 30 മിനിറ്റിൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ നിന്ന് അംഗീകൃത ഏജന്റുമാരെ വിലക്കും. പിആർഎസ് കൗണ്ടറുകളിലും ഏജന്റുമാർ വഴിയും ബുക്ക് ചെയ്യുന്ന തത്കാൽ ടിക്കറ്റുകൾക്ക് പോലും ജൂലൈ പകുതി മുതൽ ഒടിപി പരിശോധന ആവശ്യമാണ്.

ALSO READ: ആധാർ കാർഡ് കളഞ്ഞുപോയോ? നമ്പർ കണ്ടെത്താൻ വഴിയുണ്ട്

ആക്സിസ് ബാങ്ക് എടിഎം, അക്കൗണ്ട് ചാർജുകൾ
ജൂലൈ 1 മുതൽ ആക്‌സിസ് ബാങ്ക് സേവിംഗ്‌സ്, എൻആർഐ, ട്രസ്റ്റ് അക്കൗണ്ടുകളിലുടനീളം പുതുക്കിയ നിരക്കുകൾ നടപ്പിലാക്കും. ആക്സിസ്, നോൺ-ആക്സിസ് എടിഎമ്മുകളിൽ സൗജന്യ ഇടപാട് പരിധിക്ക് ശേഷമുള്ള ഓരോ ഇടപാടിനും 23 രൂപ ഈടാക്കും. മുമ്പ് 21 രൂപയായിരുന്നു.

ആധായ നികുതി റിട്ടേൺ

2025-26 അസസ്മെന്റ് വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി സെപ്റ്റംബര്‍ 15 വരെ സിബിഡിടി നീട്ടിയിട്ടുണ്ട്. ശമ്പളക്കാർക്ക് ജൂലൈ 31 ലെ യഥാര്‍ത്ഥ കട്ട്-ഓഫിനപ്പുറം 46 അധിക ദിവസങ്ങള്‍ കൂടി ലഭിക്കും.

എസ്ബിഐ കാർഡ്

ജൂലൈ 15 മുതൽ തിരഞ്ഞെടുത്ത പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകളിലെ സൗജന്യ വിമാന അപകട ഇന്‍ഷുറന്‍സ് പിന്‍വലിക്കും. എസ്ബിഐ കാര്‍ഡ് എലൈറ്റ്, മൈല്‍സ് എലൈറ്റ്, മൈല്‍സ് പ്രൈം തുടങ്ങിയ കാര്‍ഡുകള്‍ക്ക് ഇനി ഒരു കോടി രൂപയുടെ പരിരക്ഷ ലഭിക്കില്ല.

ഐസിഐസിഐ ബാങ്ക്

എടിഎം ഉപയോ​ഗ നിരക്കുകൾ പരിഷ്കരിച്ചു. അഞ്ച് സൗജന്യ ഇടപാടുകൾക്ക് ശേഷം 23 രൂപ ഈടാക്കും. ഐസിഐസിഐ ബാങ്കിതര എടിഎമ്മുകളില്‍, മെട്രോ നഗരങ്ങളിലെ ഉപയോക്താക്കള്‍ക്ക് മാസം മൂന്ന് സൗജന്യ ഇടപാടുകൾ‌ ലഭിക്കും. മെട്രോ നഗരങ്ങളല്ലാത്തവര്‍ക്ക് അഞ്ച് സൗജന്യ ഇടപാടുകള്‍ ലഭിക്കും.ഇതിനുപുറമെ, ഓരോ സാമ്പത്തിക ഇടപാടിനും 23 രൂപയും സാമ്പത്തികേതര ഇടപാടുകള്‍ക്ക് 8.50 രൂപയും ഈടാക്കും.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്