Bank Holidays October 2024 : ഒക്ടോബറിൽ ബാങ്ക് അവധി കൂടുതലാണ്, ഇടപാടുകൾ ക്രമീകരിക്കണെ
Bank Holidays in October 2024: ആകെ നോക്കിയാൽ ഞായറാഴ്ചകളടക്കം 12 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. എന്നാൽ സംസ്ഥാനങ്ങൾക്ക് അനുസരിച്ച് അവധികളിൽ വ്യത്യാസം വന്നേക്കാം
ഒക്ടോബറിൽ ബാങ്ക് ഇടപാടുകൾ നടത്താൻ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ചില കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കുന്നത് ഉപകാരപ്രദമായിരിക്കും. ഒന്നിലധികം പൊതു അവധികൾ ഉള്ള മാസമാണ് ഒക്ടോബർ. ഗാന്ധിജയന്തി മുതൽ പൂജാ അവധികൾ, ദീപാവലി വരെ ഒക്ടോബറിലുണ്ട് ഇവയിലെല്ലാം ബാങ്കുകൾ അടഞ്ഞ് കിടക്കും. ആകെ നോക്കിയാൽ ഞായറാഴ്ചകളടക്കം 12 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. എന്നാൽ സംസ്ഥാനങ്ങൾക്ക് അനുസരിച്ച് അവധികളിൽ വ്യത്യാസം വന്നേക്കാം. നവരാത്രി, ദസറ, കർവ ചൗത്ത്, ധന്തേരാസ് എന്നിവയും ചില സംസ്ഥാനങ്ങളിൽ പൊതു അവധിയാണ്. എല്ലാ മാസത്തെയും പോലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും നാല് ഞായറാഴ്ചകളും അവധി ദിവസങ്ങളായി കണക്കാക്കും. ഇങ്ങനെ വരുമ്പോൾ ആകെ അവധി ദിനങ്ങളുട എണ്ണം 12 ആണ്.
ഒക്ടോബറിലെ ബാങ്ക് അവധികൾ
ഒക്ടോബർ 2 (തിങ്കൾ): ഗാന്ധിജയന്തി പ്രമാണിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കും.
ഒക്ടോബർ 3 (വ്യാഴം): ശാരദിയ നവരാത്രിയുടെയും മഹാരാജ അഗ്രസെൻ ജയന്തിയുടെയും ആരംഭം കണക്കിലെടുത്ത് ബാങ്കുകൾ അടഞ്ഞുകിടക്കും (നിയന്ത്രിത അവധി)
ഒക്ടോബർ 6 (ഞായർ): പ്രതിവാര അവധി.
ഒക്ടോബർ 10 (വ്യാഴം): മഹാസപ്തമി പ്രമാണിച്ച് ബാങ്കുകൾ അടഞ്ഞുകിടക്കും. (നിയന്ത്രിത അവധി)
ഒക്ടോബർ 11 (വെള്ളി): മഹാനവമി പ്രമാണിച്ച് അവധി.
ഒക്ടോബർ 12 (ശനി): ആയുധപൂജ, ദസറ, രണ്ടാം ശനിയാഴ്ച എന്നിവ കണക്കിലെടുത്ത് അവധി.
ഒക്ടോബർ 13 (ഞായർ): പ്രതിവാര അവധി.
ഒക്ടോബർ 17 (വ്യാഴം): കതി ബിഹു (അസം), പ്രഗത് ദിവസ് (വാൽമീകി ജയന്തി) എന്നിവ കണക്കിലെടുത്ത് ബാങ്കുകൾ അടഞ്ഞുകിടക്കും. . (നിയന്ത്രിത അവധി)
ഒക്ടോബർ 20 (ഞായർ): പ്രതിവാര അവധി.
ഒക്ടോബർ 26 (ശനി): പ്രവേശന ദിനവും (ജമ്മു കാശ്മീർ) നാലാമത്തെ ശനിയാഴ്ചയും കണക്കിലെടുത്ത് അവധി.
ഒക്ടോബർ 27 (ഞായർ): പ്രതിവാര അവധി.
ഒക്ടോബർ 31 (വ്യാഴം): നരക് ചതുർദശി, സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനം, ദീപാവലി എന്നിവ കണക്കിലെടുത്ത് ബാങ്ക് അവധി
കേരളത്തിലെ ബാങ്ക് അവധികൾ
കേരളത്തിലെ പ്രധാന ബാങ്ക് അവധികൾ കൂടി അറിഞ്ഞിരിക്കണം. അവ ഏതൊക്കെയെന്ന് നോക്കാം
ഗാന്ധി ജയന്തി (ഒക്ടോബർ-2)
ഒക്ടോബർ-6 (ഞായറാഴ്ച)
ഒക്ടോബർ- 12 (രണ്ടാം ശനി, മഹാനവമി)
ഒക്ടോബർ- 13 (ഞായർ)
ഒക്ടോബർ- 26 ( നാലാം ശനിയാഴ്ച)
ഒക്ടോബർ- 27 (ഞായർ)
ഒക്ടോബർ- 31 (ദീപാവലി)
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബാങ്ക് അവധി ദിനങ്ങളിൽ മറ്റ് ഓണ്‍ലൈന്‍ സേവനങ്ങൾക്ക് മാറ്റമുണ്ടാകില്ല. എങ്കിലും അവധി പ്രാമാണിച്ച് എടിഎമ്മുകളിലടക്കം തിരക്കുണ്ടാവാൻ സാധ്യതയുള്ളതിനാൽ ആവശ്യത്തിനുള്ള പണം കയ്യിൽ കരുതിയിരിക്കാം.