Kerala Budget 2026: കന്നി ബജറ്റില്‍ കേരളത്തിന്റെ ഭാവി അറിയാം; വിഡി സതീശന്‍ ബജറ്റിലെ പ്രതീക്ഷകള്‍

Kerala Budget 2026 Major Announcements Expected on Welfare Infrastructure and IT Growth: തൊഴില്‍രംഗം മെച്ചപ്പെടുത്തുക, സൈബര്‍ സുരക്ഷ ഉള്‍പ്പെടെയുള്ള മേഖലകളെ ബജറ്റില്‍ പരിഗണിച്ചേക്കും. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് നോക്കാം.

Kerala Budget 2026: കന്നി ബജറ്റില്‍ കേരളത്തിന്റെ ഭാവി അറിയാം; വിഡി സതീശന്‍ ബജറ്റിലെ പ്രതീക്ഷകള്‍

വിഡി സതീശന്‍

Updated On: 

18 Jun 2026 | 08:02 AM

പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ തങ്ങളുടെ ആദ്യ ബജറ്റ് അവതരിപ്പിക്കാന്‍ പോകുകയാണ്. മുഖ്യമന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയുമായ വിഡി സതീശന്‍ തന്റെ ആദ്യ ബജറ്റ് ജൂണ്‍ 19ന് നിയമസഭയില്‍ അവതരിപ്പിക്കും. കേരളത്തിന്റെ നല്ല ഭാവിയ്ക്കായി ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ മുന്നോട്ടുവെക്കുമെന്നാണ് പ്രതീക്ഷ. തൊഴില്‍രംഗം മെച്ചപ്പെടുത്തുക, സൈബര്‍ സുരക്ഷ ഉള്‍പ്പെടെയുള്ള മേഖലകളെ ബജറ്റില്‍ പരിഗണിച്ചേക്കും. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് നോക്കാം.

സ്ത്രീസുരക്ഷ പെന്‍ഷന്‍

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന നാളില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച പദ്ധതിയാണ് സ്ത്രീസുരക്ഷ പെന്‍ഷന്‍. മറ്റ് സാമൂഹ്യസുരക്ഷ പെന്‍ഷനുകള്‍ പോലെ എല്ലാ മാസവും 1,000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുന്നത് പോലെയാണ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സ്ത്രീസുരക്ഷ പെന്‍ഷന്‍ വിതരണം ചെയ്തിട്ടില്ല. പദ്ധതി അവസാനിപ്പിക്കുകയാണോ അല്ലെങ്കില്‍, മറ്റൊരു പേരിലേക്ക് മാറ്റി, സഹായവിതരണം തുടരുമോ എന്ന കാര്യം ബജറ്റില്‍ അറിയാം.

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കും

2,000 രൂപയാണ് നിലവില്‍ സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ അത് 3,000 രൂപയാക്കി ഉയര്‍ത്തുമെന്ന് യുഡിഎഫ് തങ്ങളുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. അതിനാല്‍ തന്നെ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ചിലപ്പോള്‍ ഒറ്റയടിക്ക് തുക വര്‍ധിപ്പിക്കാതെ ഘട്ടം ഘട്ടമായി പെഷന്‍ സംഖ്യ ഉയര്‍ത്താനാണ് സാധ്യത.

കിഫ്ബിയോട് കടക്ക് പുറത്ത് പറയുമോ?

സംസ്ഥാനത്തിന് വലിയ തുക കടബാധ്യത സൃഷ്ടിക്കുന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) വേണ്ടെന്ന നിലപാടിലാണ് യുഡിഎഫ് സര്‍ക്കാര്‍. അതിനാല്‍ തന്നെ കിഫ്ബി അഴിച്ചുപണിയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ബജറ്റിന് പുറത്ത് നിന്നും ഫണ്ട് കണ്ടെത്തിയാണ് കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് യുഡിഎഫിന്റെ ആരോപണം.

ഇന്ധന സെസ്

പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നതിനായിട്ടാണ് ഈ തുക വകയിരുത്തുന്നത്. എന്നാല്‍ ഇന്ധനവില വര്‍ധനവ് മൂലം ജനങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദം കുറയ്ക്കാന്‍ ഇന്ധന സെസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് സാധിക്കും. എന്നാല്‍ ഇത് സംഭവിക്കുമോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല.

ഐടി പാര്‍ക്കുകളുടെ വികസനം

തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നിവയുടെ വികസനവും വളരെ ആകാംക്ഷയോടെ ജനങ്ങള്‍ കാത്തിരിക്കുന്ന ഒന്നാണ്. രാജ്യത്തെ മറ്റ് പ്രമുഖ ഐടി കേന്ദ്രങ്ങളുടേത് പോലുള്ള നിലവാരത്തിലേക്ക് ഇവയും ഉയരണമെങ്കില്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണ്. സ്വകാര്യ നിക്ഷേപം ഐടി മേഖലയിലേക്ക് കൊണ്ടുവരാനുള്ള നീക്കവും സര്‍ക്കാര്‍ വരുത്തിയേക്കാം.

Also Read: 12th Pay Commission : ബജറ്റിൽ ശമ്പള പരിഷ്കരണം പ്രഖ്യാപനം ഉണ്ടാകുമോ? ഡിഎ എത്ര കൂടും?

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പദ്ധതി

യുവാക്കള്‍ക്കായി ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റങ്ങളില്‍ ഒന്നാണെങ്കിലും ഈ മേഖലയിലേക്കുള്ള നിക്ഷേപ ലഭ്യത വളരെ കുറവാണ്. അതിനാല്‍ തന്നെ സീഡ് ഫണ്ടുകള്‍, വനിതകള്‍ക്കായി പ്രത്യേക പദ്ധതി, സര്‍വകലാശാലകളില്‍ ഇന്നൊവേഷന്‍ ലാബുകള്‍, ഇന്നൊവേഷന്‍ ഗ്രാന്റുകള്‍ എന്നിവ വേണമെന്നാണ് ആവശ്യം.

സൈബര്‍ സുരക്ഷ

സംസ്ഥാനത്ത് സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൈബര്‍ സുരക്ഷ മേഖലയിലേക്കും കൂടുതല്‍ നിക്ഷേപം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ തടയാനായി സൈബര്‍ സെക്യൂരിറ്റി സെന്റര്‍ ഓഫ് എക്‌സലന്‍സ്, ഡിജിറ്റല്‍ ഫോറന്‍സിക് ലാബുകള്‍, സൈബര്‍ സുരക്ഷ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും.

ശമ്പള പരിഷ്‌കരണം

എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 12ാം ശമ്പള കമ്മീഷനില്‍ യുഡിഎഫ് സര്‍ക്കാര്‍ അഴിച്ചുപണിയല്‍ നടത്താനും സാധ്യതയുണ്ട്. ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവയെല്ലാം കുടിശികയാണ്. കുടിശികയ്ക്ക് പകരമായി ക്ഷാമബത്തയും ക്ഷാമാശ്വാസവും നല്‍കാനാണ് സാധ്യത.

English Summary

Kerala Budget 2026, to be presented by VD Satheesan on June 19, is expected to focus on women’s welfare, KIIFB projects, IT sector growth, infrastructure development, and job creation while addressing the state’s financial challenges.

Follow Us
ഇക്കൂട്ടര്‍ തക്കാളി കഴിക്കാന്‍ പാടില്ല; വിഷമാകാന്‍ സെക്കന്‍ഡുകള്‍ മാത്രം
മുറ്റത്തെ പായൽ ഒഴിവാക്കാൻ ഇതാ പൊടിക്കൈകൾ
വീട്ടിൽ ഉറുമ്പ് പെരുകിയോ? വഴിയുണ്ട്!
കോടികളുടെ 'സിആര്‍7'! ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആസ്തി എത്ര?
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ