Kerala Gold Rate: ഹേ ഹേ ഹേ, എന്താ ഇത്! സ്വര്‍ണവില പോയ പോക്ക് കണ്ടോ നിങ്ങള്‍?
December 15 Monday Silver and Gold Rate: 98,000 ത്തിന് മുകളില്‍ നിലയുറപ്പിച്ചാണ് സ്വര്‍ണത്തിന്റെ മുന്നേറ്റം. ഡിസംബര്‍ 13 ശനിയാഴ്ച വന്നെത്തിയ സ്വര്‍ണവിലയില്‍ തന്നെയായിരുന്നു ഡിസംബര്‍ 14 ഞായറിലെയും വില്‍പന. എന്നാല്‍ ഇന്ന് വില എങ്ങോട്ടേക്ക് എത്തും എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് വല്ല നിഗമനവുമുണ്ടോ?

പ്രതീകാത്മക ചിത്രം
നൂറിനും ഇരുന്നൂറിനും ഒരു വീട്ടിലെ എല്ലാവര്‍ക്കും സ്വര്‍ണം വാങ്ങിയ കഥയാണ് പഴമക്കാര്‍ക്ക് പറയാനുള്ളത്. എന്നാല്‍ ഇന്ന് അങ്ങനെ സ്വര്‍ണം വാങ്ങിക്കാനാകില്ല. 200 രൂപ കൊടുത്താല്‍ ഒരു പവന്‍ പോയിട്ട് ഒരു ഗ്രാം പോലും വാങ്ങിക്കാനാകില്ല എന്നതാണ് സത്യം. വില ഇത്രയേറെ വര്‍ധിച്ചാലും സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ല.
98,000 ത്തിന് മുകളില്‍ നിലയുറപ്പിച്ചാണ് സ്വര്‍ണത്തിന്റെ മുന്നേറ്റം. ഡിസംബര്‍ 13 ശനിയാഴ്ച വന്നെത്തിയ സ്വര്‍ണവിലയില്‍ തന്നെയായിരുന്നു ഡിസംബര്‍ 14 ഞായറിലെയും വില്‍പന. എന്നാല്‍ ഇന്ന് വില എങ്ങോട്ടേക്ക് എത്തും എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് വല്ല നിഗമനവുമുണ്ടോ? വിലയില്‍ ഇനി കാര്യമായ ഇടിവ് സംഭവിക്കാന്‍ പോകുന്നില്ലെന്ന കാര്യം ഏകദേശം എല്ലാവര്‍ക്കും ഉറപ്പായി കഴിഞ്ഞു.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് കുറച്ച പലിശ നിരക്കിന്റെ സൈഡ് പിടിച്ചാണ് ഇപ്പോള്‍ സ്വര്‍ണമുന്നേറ്റം. അതിനാല്‍ തന്നെ വില ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, പണപ്പെരുപ്പം, ഡോളറിന്റെ തകര്‍ച്ച, രൂപയും മൂല്യം ഇടിയുന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നു.
Also Read: Gold Rate: 2026ല്‍ 2 ലക്ഷം ഉറപ്പ്; സ്വര്‍ണം പതുങ്ങില്ല, കുതിക്കും, നിരക്ക് ഇങ്ങനെ
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന് റെക്കോഡ് ഉയര്‍ച്ചയാണ് സംഭവിച്ചിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 98,800 രൂപയിലേക്കാണ് ഉയര്‍ന്നത്. 600 രൂപയുടെ വര്‍ധനവാണ് സംഭവിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 12,350 രൂപയിലേക്കും വില ഉയര്‍ന്നു. 75 രൂപയുടെ വര്‍ധനവാണ് സംഭവിച്ചത്.
ഇന്നത്തെ വെള്ളിവില
കേരളത്തില്‍ വെള്ളിവില കുറഞ്ഞു, ഒരു ഗ്രാം വെള്ളിക്ക് 10 പൈസ കുറഞ്ഞ് 209.90 രൂപയായി. ഒരു കിലോ വെള്ളിക്ക് 100 രൂപ കുറഞ്ഞ് 2,09,900 രൂപയുമായി.