Kerala Gold Rate: പൊന്ന് കൈവിട്ടു…സ്വര്‍ണവില ഇന്നും റെക്കോഡ് ഉയരത്തില്‍; വെള്ളിക്കും ഡിമാന്‍ഡ്‌

January 26 Monday Gold and Silver Prices: ലക്ഷങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്ന സ്വര്‍ണം അടുത്തകാലത്തൊന്നും താഴോട്ട് വരില്ലെന്നാണ് വിപണി വ്യക്തമാക്കുന്നത്. രാജ്യാന്തര വിപണിയില്‍ 5,000 ഡോളറിന് സമീപം നില്‍ക്കുന്ന സ്വര്‍ണം വൈകാതെ അതിന് മുകളിലേക്ക് കുതിക്കുമെന്ന സൂചനയും വിദഗ്ധര്‍ നല്‍കുന്നുണ്ട്.

Kerala Gold Rate: പൊന്ന് കൈവിട്ടു...സ്വര്‍ണവില ഇന്നും റെക്കോഡ് ഉയരത്തില്‍; വെള്ളിക്കും ഡിമാന്‍ഡ്‌

പ്രതീകാത്മക ചിത്രം

Updated On: 

26 Jan 2026 | 09:56 AM

ഇന്ന് ജനുവരി 26 തിങ്കള്‍, രാജ്യം റിപ്പബ്ലിക് ആഘോഷ നിറവിലാണ്. എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി ആഘോഷം മുഴുവന്‍ സ്വര്‍ണത്തിനാണ്. വില കൂട്ടിയും കുറച്ചുമെല്ലാം എന്നും ആഘോഷം തന്നെ. ഒരു ദിവസം എത്രയെത്ര തവണ സ്വര്‍ണവില മാറുന്നു, അല്ലേ? വില വര്‍ധനവ് സംഭവിക്കുന്നുണ്ടെങ്കിലും സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണത്തില്‍ കുറവൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ വില വര്‍ധനവ് താങ്ങാന്‍ വയ്യാതെ സ്വര്‍ണത്തോട് പലരും വിട പറഞ്ഞു.

ലക്ഷങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്ന സ്വര്‍ണം അടുത്തകാലത്തൊന്നും താഴോട്ട് വരില്ലെന്നാണ് വിപണി വ്യക്തമാക്കുന്നത്. രാജ്യാന്തര വിപണിയില്‍ 5,000 ഡോളറിന് സമീപം നില്‍ക്കുന്ന സ്വര്‍ണം വൈകാതെ അതിന് മുകളിലേക്ക് കുതിക്കുമെന്ന സൂചനയും വിദഗ്ധര്‍ നല്‍കുന്നുണ്ട്. 2026 ഡിസംബറില്‍ സ്വര്‍ണവില 5,400 ഡോളറിലെത്തുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് പ്രവചിക്കുന്നത്. എന്നാല്‍ ഡിസംബര്‍ വരെ ചിലപ്പോള്‍ ഇതിനായി കാത്തിരിക്കേണ്ടി വരില്ല.

5,000 ഡോളറില്‍ നിന്ന് 6,000 ത്തിലേക്കുള്ള പ്രവേശനമാണ് മറ്റുചിലര്‍ പ്രവചിക്കുന്നത്. വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നത് 6,000 ഡോളറിനും മുകളില്‍ സ്വര്‍ണം വൈകാതെ എത്തുമെന്നാണ്. എന്തായാലും ഡോളറിലുള്ള കുതിപ്പ് കേരളത്തിലെ സ്വര്‍ണവിലയും ഇരട്ടിയാക്കും. നിലവില്‍ ഒന്നരലക്ഷത്തിലേക്ക് അടുക്കുന്ന 10 ഗ്രാം സ്വര്‍ണം, അതോടെ 2 ലക്ഷത്തിലേക്ക് എത്തും.

Also Read: Kerala Gold Rate: എന്നാലും എന്റെ പൊട്ടാ നീ ഇതെങ്ങനെ? സ്വര്‍ണം 1.3 ലക്ഷത്തിലേക്ക്‌

സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതല്ല സ്വര്‍ണവില കുതിച്ചുയരാന്‍ പ്രധാന കാരണം. ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് വര്‍ധിച്ചു, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നു. അപ്പോള്‍ സ്വര്‍ണ ഇടിഎഫുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, സോവറിന്‍ ബോണ്ടുകള്‍ എന്നിവയിലുള്ള നിക്ഷേപം വര്‍ധിക്കും.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ സ്വര്‍ണവില 1,20,000 ത്തിനോട് അടുത്തു. ഒരു പവന്‍ സ്വര്‍ണത്തിന് 1,19,320 രൂപയാണ് ഇന്നത്തെ വില. 1,800 രൂപയാണ് രാവിലെ മാത്രം വര്‍ധിച്ചിരിക്കുന്നത്. ജനുവരി 24 നും 25നും 1,17,520 രൂപയായിരുന്നു ഒരു പവന്. ഒരു ഗ്രാം സ്വര്‍ണത്തിന് 315 രൂപയും ഉയര്‍ന്ന് വില 14,915 ലേക്കും എത്തി.

വെള്ളിവില

കേരളത്തില്‍ ഒരു ഗ്രാം വെള്ളിക്ക് 10 പൈസ കുറഞ്ഞ് 364.90 രൂപയായി. ഒരു കിലോ വെള്ളിക്ക് 100 രൂപ കുറഞ്ഞ് 3,64,900 രൂപയിലേക്കും വിലയെത്തി.

രാവിലെ പരമാവധി എത്ര ഇഡ്ഡലി കഴിക്കാം?
രാത്രിയില്‍ തൈര് കഴിക്കുന്നത് അപകടമാണോ?
നെയ്യുടെ ഗുണം വേണോ? ഈ തെറ്റുകൾ വരുത്തരുത്
തൈര് എല്ലാവർക്കും കഴിക്കാമോ? അപകടം ഇവർക്ക്
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ
Viral Video | ആനക്കുട്ടിയുടെ വൈറൽ പിറന്നാൾ ആഘോഷം