Kerala Gold Price: വീണ്ടും റെക്കോർഡ് നിരക്കിൽ സ്വർണവില; 63,000 രൂപ കടന്നു; ഇന്നത്തെ നിരക്ക് അറിയാം
Gold Rate Today in Kerala: ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 63240 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 7,905 രൂപയും.

ഓരോ ദിവസം പിന്നിടുമ്പോഴും പുതു റെക്കോർഡ് തീർത്ത് സ്വർണ വില കുതിക്കുന്നു. ഇന്ന് ഒറ്റയടിക്ക് 760 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 63240 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 7,905 രൂപയും. ഇതോടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഫെബ്രുവരി ആദ്യ ദിനം തന്നെ 61000-ത്തിന് മുകളിൽ എത്തിയ സ്വർണവില മൂന്നാം തീയതിയിൽ ചെറിയ ഒരു ഇടിവ് സംഭവിക്കുകയായിരുന്നു. ഇത് സ്വർണം വാങ്ങാൻ നിൽക്കുന്നവർക്കും ആഭരപ്രേമികൾക്കും ചെറിയ ഒരു ആശ്വസം നൽകി. അന്ന് ഒരു പവൻ സ്വർണത്തിനു വില 61640 രൂപയാണ്. ഇതാണ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്. ഇതോടെ സ്വർണ വില ഇനിയും കുറയുമെന്ന് കാത്തിരുന്നവർക്ക് മുൻപിലേക്കാണ് കഴിഞ്ഞ ദിവസത്തെ സ്വർണ വില എത്തിയത്. 61000 കടന്ന് സ്വർണ വില 62000-ത്തിലേക്ക് എത്തിയ കാഴ്ചയാണ് കണ്ടത്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 105 രൂപ വർദ്ധിച്ച് 7,810 രൂപയിലാണ് വ്യാപാരം നടന്നത്. പവന് 62,480 രൂപയും. ഇതോടെ പുതു ചരിത്രം കുറിച്ച സ്വർണ വില ഇന്ന് വീണ്ടും ഉയരുന്ന കാഴ്ചയാണ് കണ്ടത്.
Also Read:സാലറി അക്കൗണ്ടിലേക്ക് ശമ്പളം വരുന്നില്ലെങ്കില്‍ എന്ത് സംഭവിക്കും?
പുതുവർഷം ആരംഭിച്ചതിനു പിന്നാലെ സ്വർണവില കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. 57000-ത്തിൽ തുടങ്ങിയ സ്വർണവിലയാണ് ഒരു മാസം പിന്നിടുമ്പോഴേക്കും 63000-ത്തിലേക്ക് എത്തിനിൽക്കുന്നത്. ജനുവരിയിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തീയതിയായിരുന്നു. 57,440 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെ വില കുതിച്ചുയർന്നു. മാസത്തിന്റെ പകുതിയോടെ സ്വർണവില 59000-ത്തിലേക്ക് എത്തി. ഇതോടെ 60000-കടക്കുമെന്ന പ്രതീക്ഷയിൽ ഇരുന്നവർക്കിടയിലേക്കാണ് ജനുവരി 22നാണ് സ്വര്‍ണവില 60000 കടന്നത്. കേന്ദ്ര ബജറ്റിന്റെ പ്രഖ്യാപനത്തിലൂടെ സ്വർണ വില കുറയുമെന്നായിരുന്നു ആഭരണപ്രേമികളുടെ പ്രതീക്ഷ. എന്നാൽ അതും ഉണ്ടായില്ല.