5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Salary Account: സാലറി അക്കൗണ്ടിലേക്ക് ശമ്പളം വരുന്നില്ലെങ്കില്‍ എന്ത് സംഭവിക്കും?

Difference Between Salary Account and Savings Account: സേവിങ്‌സ് അക്കൗണ്ടും സാലറി അക്കൗണ്ടും ഏകദേശം സമാനമാണെങ്കിലും അവ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. നിങ്ങളുടെ തൊഴിലുടമ ഓരോ മാസവും ശമ്പളം നിക്ഷേപിക്കുന്ന അക്കൗണ്ടാണ് സാലറി അക്കൗണ്ട്.

Salary Account: സാലറി അക്കൗണ്ടിലേക്ക് ശമ്പളം വരുന്നില്ലെങ്കില്‍ എന്ത് സംഭവിക്കും?
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Updated On: 04 Feb 2025 17:29 PM

ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. ഓരോ അക്കൗണ്ടുകളും ഓരോ ആവശ്യങ്ങള്‍ക്കായുള്ളതാണ്. പണം സമ്പാദിക്കാനും സാധാരണ ബാങ്കിടപാടുകള്‍ നടത്താനുമായെല്ലാം വിവിധതരത്തിലുള്ള അക്കൗണ്ടുകള്‍ ഓരോരുത്തരും കൈവശം വെക്കാറുണ്ട്. ശമ്പളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെയെല്ലാം കൈവശം സാലറി അക്കൗണ്ടുകള്‍ ഉണ്ടാകും. നമ്മള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് അനുസരിച്ച് സാലറി അക്കൗണ്ടുകള്‍ എടുക്കുന്ന ബാങ്കുകള്‍ വ്യത്യാസപ്പെടുന്നു.

സേവിങ്‌സ് അക്കൗണ്ടും സാലറി അക്കൗണ്ടും ഏകദേശം സമാനമാണെങ്കിലും അവ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. നിങ്ങളുടെ തൊഴിലുടമ ഓരോ മാസവും ശമ്പളം നിക്ഷേപിക്കുന്ന അക്കൗണ്ടാണ് സാലറി അക്കൗണ്ട്.

സേവിങ്‌സ് അക്കൗണ്ടുകള്‍ എന്നാല്‍ പണം നിക്ഷേപിക്കുന്നതിനുള്ള അക്കൗണ്ടാണ്. ജോലി ഇല്ലാത്തവര്‍ക്കും ജോലി ഉള്ളവര്‍ക്കുമെല്ലാം ഒരുപോലെ സേവിങ്‌സ് അക്കൗണ്ടില്‍ പണം സമ്പാദിക്കാന്‍ സാധിക്കുന്നതാണ്. നിങ്ങള്‍ക്ക് പെട്ടെന്ന് ആവശ്യമില്ലാത്ത പണം സേവിങ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ നിക്ഷേപിക്കുന്ന തുകയ്ക്ക് ബാങ്കുകള്‍ പലിശയും കൂട്ടുപലിശയുമെല്ലാം നല്‍കുന്നു.

സാലറി അക്കൗണ്ടില്‍ പണമില്ലാതിരിക്കുകയാണെങ്കിലോ?

ശമ്പളം സ്വീകരിക്കുന്നതിനോ നിക്ഷേപിക്കുന്നതിനോ ആയാണ് സാലറി അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ സാലറി അക്കൗണ്ടുകള്‍ ഒരുതരത്തില്‍ സേവിങ്‌സ് അക്കൗണ്ടുകള്‍ ആയതിനാല്‍ തന്നെ ജോലി ചെയ്യാതെയും ആളുകള്‍ക്ക് പണം നിക്ഷേപിക്കുന്നതാണ്. സാലറി അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ട ആവശ്യമില്ല.

മറ്റ് സേവിങ്‌സ് അക്കൗണ്ടുകളില്‍ നിശ്ചിത തുക മിനിമം ബാലന്‍സായി നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. അക്കൗണ്ടില്‍ ആവശ്യമായ പണമില്ലെങ്കില്‍ ബാങ്കിന് ഉപഭോക്താവില്‍ നിന്ന് പിഴ ഈടാക്കാന്‍ അവകാശമുണ്ട്.

Also Read: India Inflation Rate: പത്ത് വര്‍ഷം കഴിഞ്ഞാല്‍ 1 കോടി രൂപയെന്നാൽ 55 ലക്ഷം രൂപ

നിങ്ങള്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശയും ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ ബാങ്കും നല്‍കുന്ന പലിശയിലും ആനുകൂല്യങ്ങളിലും വ്യത്യാസമുണ്ടായിരിക്കും. സാലറി അക്കൗണ്ടുകള്‍ക്കും സേവിങ്‌സ് അക്കൗണ്ടുകള്‍ക്കും സമാനമായ പലിശയാണ് പല ബാങ്കുകളും നല്‍കുന്നത്.

എന്നാല്‍ മൂന്ന് മാസത്തേക്ക് നിങ്ങളുടെ സാലറി അക്കൗണ്ടില്‍ ശമ്പളം ക്രെഡിറ്റ് ചെയ്യാതിരിക്കുകയാണെങ്കില്‍, ആ അക്കൗണ്ട് സ്വയമേവ സാധാരണ സേവിങ്‌സ് അക്കൗണ്ടായി മാറും. പക്ഷെ ഒരു സാധാരണ സേവിങ്‌സ് അക്കൗണ്ട് സാലറി അക്കൗണ്ടാക്കി മാറ്റുന്നതിന് ബാങ്കിന്റെ അനുമതി ആവശ്യമാണ്.