Gold: ചരിത്രമെഴുതി സ്വർണം, ഒരു ലക്ഷത്തിലെത്താൻ വെറും നൂറുകൾ മാത്രം

Kerala Gold Rate Today: നിലവിലെ ട്രെൻഡ് തുടർന്നാൽ നാളെയോ മറ്റെന്നാളോ തന്നെ പവന് ഒരു ലക്ഷമെന്ന മാന്ത്രിക സംഖ്യ പിന്നിടും. 18 കാരറ്റ് സ്വർണത്തിന് ഉച്ചയ്ക്ക് 50 രൂപ കൂടി വർധിച്ച് വില 10,265 രൂപയായി.

Gold: ചരിത്രമെഴുതി സ്വർണം, ഒരു ലക്ഷത്തിലെത്താൻ വെറും നൂറുകൾ മാത്രം

Gold Rate

Updated On: 

15 Dec 2025 17:04 PM

റെക്കോർ‌ഡുകൾ തകർത്ത് സ്വർണത്തിന്റെ മുന്നേറ്റം. ചരിത്രത്തിൽ ആദ്യമായി പവന് 99,000 രൂപ കടന്നു. ഇന്ന് രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ പവന് 98800 രൂപയായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ ഉച്ചകഴിഞ്ഞതോടെ ചിത്രം മാറി. മണിക്കൂറുകൾക്കുള്ളിൽ 480 രൂപയാണ് കൂടിയത്. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി 1,080 രൂപയുടെ വർദ്ധനവ്.

നിലവിൽ ഒരു പവൻ സ്വർണവില 99,280 രൂപയാണ്. വിപണിവില 99,280 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ചേരുമ്പോൾ വില ഒരു ലക്ഷം കടക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഒരു ​ഗ്രാം സ്വർണത്തിന് 12,410 രൂപയാണ് നൽകേണ്ടത്.

 

സ്വർണവില ഒരു ലക്ഷം കടക്കുമോ?

 

നിലവിലെ ട്രെൻഡ് തുടർന്നാൽ നാളെയോ മറ്റെന്നാളോ തന്നെ പവന് ഒരു ലക്ഷമെന്ന മാന്ത്രിക സംഖ്യ പിന്നിടും. 18 കാരറ്റ് സ്വർണത്തിന് ഉച്ചയ്ക്ക് 50 രൂപ കൂടി വർധിച്ച് വില 10,265 രൂപയായി. അതേസമയം വെള്ളി വിലയിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയിലേക്കുള്ള രൂപയുടെ വീഴ്ച സ്വർണത്തിന് കരുത്തായി. നിലവിൽ 26 പൈസ ഇടിഞ്ഞ് 90.75ൽ എത്തിയിട്ടുണ്ട് രൂപ. കൂടാതെ, ഫെഡ് പലിശ നിരക്ക് കുറച്ചതും വിലയുടെ ആക്കം കൂട്ടി. അടിസ്ഥാന പലിശ നിരക്ക് കുറച്ചതിനെ തുടർന്ന് ലോകത്തെ പ്രമുഖ കറൻസികൾക്കെതിരെ ഡോളർ നേരിട്ട തളർച്ചയാണ് സ്വർണ വില ഉയരാൻ ഇടയാക്കിയത്.

തീ കൂട്ടിവെച്ചാണോ പാല്‍ തിളപ്പിക്കല്‍? ഇനി പറഞ്ഞിട്ട് കാര്യമില്ല
വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്