Kerala Gold Rate: പൊന്ന് വാങ്ങാന്‍ ഇതിലും നല്ലൊരു ദിവസം ഇനിയും വരും; സ്വര്‍ണവില വീണ്ടും ഉയര്‍ന്നു
November 13 Thursday Morning Gold Price: കേരളത്തില്‍ നവംബര്‍ 12ന് ഒരു പവന്‍ സ്വര്‍ണത്തിന് 92,040 രൂപയായിരുന്നു വില. ഗ്രാമിന് 11,505 രൂപയും വിലയുണ്ടായിരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്.

പ്രതീകാത്മക ചിത്രം
ആശ്വസിച്ചതെല്ലാം മതിയെന്ന് പറഞ്ഞ് സ്വര്‍ണം വീണ്ടും കുതിക്കുകയാണ്. കേരളത്തില്‍ സ്വര്‍ണത്തിന് പിന്നെയും വില ഉയര്‍ന്നു. കഴിഞ്ഞ ദിവസം വിലകുറഞ്ഞ സ്വര്‍ണം ഇന്ന് പിടിവിട്ട് വീണ്ടും ഉയര്‍ന്നു. രാജ്യാന്തര വിപണിയിലുള്ള ചാഞ്ചാട്ടം സ്വര്‍ണത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്.
ഇന്നത്തെ സ്വര്‍ണവില
ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 93,720 രൂപയാണ് വില. ഗ്രാമിന് 11,715 രൂപയും വിലയുണ്ട്. ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്രയേറെ തുക ഒറ്റയടിക്ക് ഉയര്‍ന്നത്.
കേരളത്തില്‍ നവംബര്‍ 12ന് ഒരു പവന്‍ സ്വര്‍ണത്തിന് 92,040 രൂപയായിരുന്നു വില. ഗ്രാമിന് 11,505 രൂപയും വിലയുണ്ടായിരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. 92,000 വിട്ട് സ്വര്‍ണം വീണ്ടും താഴോട്ടിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും എങ്കിലും അതുണ്ടായില്ല. കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,107 ഡോളറായിരുന്നു വില. ഇന്നത് 4,200 ഡോളറിന് മുകളിലേക്കാണ് ഉയര്‍ന്നത്.
വില വര്‍ധനവിന് കാരണങ്ങള്‍
യുഎസ് ഷട്ട്ഡൗണ്‍, ഇതുമൂലം വളര്‍ച്ചാ സൂചിക പുറത്തുവിടാതെ ട്രംപ് ഭരണകൂടം പിടിച്ചുവെക്കുന്നു, യുഎസ് സമ്പദ്‌വ്യവസ്ഥ വീണ്ടും മാന്ദ്യത്തില്‍, ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തല്‍ തുടങ്ങി വിവിധ കാരണങ്ങള്‍ സ്വര്‍ണവിലയ്ക്ക് ആക്കംക്കൂട്ടുന്നു.
ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയുന്നത് സ്വര്‍ണത്തിന് വീണ്ടും നേട്ടമാകും. ഡിസംബറില്‍ അഥവ പലിശ നിരക്ക് കുറച്ചാല്‍ നിക്ഷേപകര്‍ വീണ്ടും സ്വര്‍ണത്തിലേക്ക് ഒഴുകും. ഇത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും വില ഉയര്‍ത്തുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണം ഔണ്‍സിന് 4,380 ഡോളര്‍ വരെ ഉയര്‍ന്നേക്കാം. കേരളത്തില്‍ 95,000 ത്തിന് മുകളിലേക്കും വിലയെത്തും.