Kerala Gold Rate: മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ..

Kerala Gold Rate Today: മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെയാണ് സ്വർണവില വീണ്ടും ഉയർന്നത്. 600 രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്.

Kerala Gold Rate: മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ..

പ്രതീകാത്മക ചിത്രം

Published: 

12 Jun 2025 10:06 AM

സംസ്ഥാനത്ത് വീണ്ടും ബ്രേക്കിട്ട് സ്വർണവില. 72,160 രൂപയാണ് ഇന്നത്തെ വിപണി വില. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെയാണ് സ്വർണവില വീണ്ടും ഉയർന്നത്. 600 രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്.

ജൂൺ 5, 6 ദിവസങ്ങളിൽ ആയിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73,040 രൂപയായിരുന്നു.  ജൂൺ ഒന്നിന് 71,360 രൂപയായി സ്വർണ വില ഇടിഞ്ഞതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

സ്വർണവില ഇനി കൂടുമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ. അടുത്ത രണ്ട് മാസത്തിനുള്ളിൽ 12 – 15% വരെ ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ക്വാന്റ് മ്യൂച്വൽ ഫണ്ട് റിപ്പോർട്ട് ചെയ്തിരുന്നു. ഓഹരി വിപണിയിലെ സംഭവവികാസങ്ങളും, ഡോളര്‍-രൂപ വിനിമയനിരക്കുവുമെല്ലാം സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.

അതേസമയം, വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ കരുതല്‍ ശേഖരത്തിലേക്ക് വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് വിലവര്‍ധനവിന് അനുകൂലമായ ഒരു ഘടകമാണ്. കൂടാതെ റഷ്യ-യുക്രൈന്‍ സംഘര്‍ഷം ശക്തമാകുന്നതും, ട്രംപിന്റെ തീരുവ യുദ്ധവുമെല്ലാം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം