Kerala Gold Rate: വെറുതെ മോഹിച്ചു, തിരിച്ചുകയറി സ്വർണവില; ഇനിയും കാത്തിരിക്കണോ?
Kerala Gold Rate Today: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ചുവട് പിടിച്ചാണ് കേരളത്തിൽ സ്വർണവില മാറി മറിയുന്നത്. യു.എസ് - ഇസ്രായേൽ - ഇറാൻ സംഘർഷം രൂക്ഷമാകുന്നത് ക്രൂഡ് ഓയിൽ വില ഉയർത്തുകയും പണപ്പെരുപ്പപ്പേടി ഉയർത്തുകയും ചെയ്തു. ഇതോടെ ഡോളർ ശക്തമാവുകയും സ്വർണവില ഇടിയുകയുമായിരുന്നു.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 1,06,800 രൂപയായിരുന്നു വില. ഗ്രാമിന് 13,350 രൂപയും. എന്നാൽ ഇന്ന് പ്രതീക്ഷകളെ തകർത്ത് വില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,08,960 രൂപയാണ് വില. ഗ്രാമിന് 13,620 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വിലയിൽ നേരിയ മാറ്റമുണ്ടാകും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 249.90 രൂപയും കിലോയ്ക്ക് 24,9,900 രൂപയുമാണ് നൽകേണ്ടത്.
സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തുമോ?
ജൂൺ മാസത്തിൽ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ജൂൺ 1,2,3 തീയതികളിൽ പവന് 1,14,560 രൂപ നിരക്കിലായിരുന്നു വ്യാപാരം. നാലാം തീയതി 114480 രൂപയായി വില വീണ്ടും കുറഞ്ഞു. അഞ്ചാം തീയതിയും ഇതേ നിരക്കായിരുന്നു. ആറ്, ഏഴ് തീയതികളിൽ പവന് 112000 രൂപയും. എട്ടാം തീയതി 1,11,240 രൂപയുമാണ് രേഖപ്പെടുത്തിയത്. ജൂൺ പത്താം തീയതി രണ്ട് തവണയാണ് സ്വർണവില മാറിയത്. രാവിലെ 109160 രൂപയായിരുന്നു വില. എന്നാൽ വൈകുന്നേരത്തോടെ വില 1,08,360 രൂപയിലേക്ക് കൂപ്പുകുത്തി.
ജൂൺ പതിനൊന്നിന് 1,560 രൂപ കുറഞ്ഞ് പവൻ വില 1,06,800 രൂപയായി. ദിവസങ്ങൾക്കുള്ളിൽ സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടത്. എന്നാൽ ഇന്ന് വില കൂടുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ വരുംദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്നത് പ്രവചനാതീതമാണ്.
ALSO READ: ശമ്പളം 15,000 രൂപയാണോ? ചെലവ് കഴിഞ്ഞാലും ആയിരങ്ങൾ സേവ് ചെയ്യാം!
സ്വർണവില ചാഞ്ചാട്ടത്തിന് കാരണം
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ചുവട് പിടിച്ചാണ് കേരളത്തിൽ സ്വർണവില മാറി മറിയുന്നത്. യു.എസ് – ഇസ്രായേൽ – ഇറാൻ സംഘർഷം രൂക്ഷമാകുന്നത് ക്രൂഡ് ഓയിൽ വില ഉയർത്തുകയും പണപ്പെരുപ്പപ്പേടി ഉയർത്തുകയും ചെയ്തു. ഇതോടെ ഡോളർ ശക്തമാവുകയും സ്വർണവില ഇടിയുകയുമായിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതും ഹോർമുസ് കടലിടുക്ക് അടച്ചതും ക്രൂഡ് ഓയിൽ വിലയുടെ കുതിപ്പിന് കാരണമാവുകയാണ്. കൂടാതെ, അമേരിക്കയിലെ പണപ്പെരുപ്പം കഴിഞ്ഞമാസം 3 വർഷത്തെ ഉയരത്തിലെത്തിയെന്ന റിപ്പോർട്ടും ഡോളർ സൂചികയും ബോണ്ട് യീൽഡും ശക്തിപ്രാപിച്ചതും സ്വർണത്തിന് തിരിച്ചടിയായി. പണപ്പെരുപ്പം കൂടിയാൽ യുഎസിന്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കും കൂട്ടും.
സ്വർണനിരക്ക് ഇതുവരെ
2025 നവംബർ, ഡിസംബർ മാസങ്ങളിലാണ് സ്വർണവില ഏറ്റവും കരുത്താർജ്ജിച്ച് കുതിച്ചത്. ഡിസംബർ 23ന് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നു. 101600 രൂപ നിരക്കിലായിരുന്നു ഒരു പവൻ സ്വർണാഭരണത്തിന്റെ വ്യാപാരം. തുടർന്നുള്ള ദിവസങ്ങളിലും റെക്കോർഡ് കുതിപ്പ് തുടർന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്. ഇതിനിടെ മാർച്ച് 23ന് സ്വർണവില ഒരു ലക്ഷത്തിന് താഴെയെത്തിയിരുന്നു. 99,480 രൂപയാണ് പവന് രേഖപ്പെടുത്തിയത്. എന്നാൽ ഈ ആശ്വാസം അധികം നീണ്ടുനിന്നില്ല. അന്നു തന്നെ വൈകിട്ട് 1,05,080 രൂപയിലേക്ക് കുതിച്ചുകയറി.
English Summary:
Gold prices in Kerala continue to witness sharp fluctuations. After falling to Rs. 1,06,800 per sovereign, and Rs. 13,350 per gram yesterday, the price rebounded strongly today, surprising market observers. The rate of gold increased to Rs. 1,08,960, while the per-gram price rose to Rs. 13,620.