Kerala Gold Rate: സ്വര്‍ണം വാങ്ങാന്‍ വേഗം വിട്ടോളൂ, താഴോട്ടിറങ്ങി; ഇന്നത്തെ സ്വര്‍ണവില

One Pavan Gold Rate on June 17 Wednesday: 2026ന്റെ അവസാനത്തോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 6,000 കടക്കുമെന്നാണ് ജെപി മോര്‍ഗന്റെ പ്രവചനം. ഇപ്പോള്‍ വിലയിടിഞ്ഞത് കണ്ട് ആശ്വസിക്കേണ്ടെന്നും പശ്ചിമേഷ്യന്‍ യുദ്ധവും യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നയത്തിലെ മാറ്റങ്ങളും സ്വര്‍ണവില ഉയരുന്നതിന് കാരണമാകുമെന്നാണ് മോര്‍ഗന്‍ പറയുന്നത്.

Kerala Gold Rate: സ്വര്‍ണം വാങ്ങാന്‍ വേഗം വിട്ടോളൂ, താഴോട്ടിറങ്ങി; ഇന്നത്തെ സ്വര്‍ണവില

ഇന്നത്തെ സ്വര്‍ണവില

Updated On: 

17 Jun 2026 | 11:15 AM

പശ്ചിമേഷ്യന്‍ യുദ്ധം അവസാനിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ കുതിക്കാന്‍ തുടങ്ങിയ സ്വര്‍ണം ദാ വീണ്ടും താഴോട്ടിറങ്ങുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ്, ഇന്ന് 1,10,800 രൂപയാണ് വില. കഴിഞ്ഞ ദിവസം 1,11,000 രൂപയ്ക്കായിരുന്നു വില്‍പന നടന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 13,850 ലേക്കും വിലയെത്തി. കഴിഞ്ഞ ദിവസം 13,875 ആയിരുന്നു ഒരു ഗ്രാമിന് വിലയുണ്ടായിരുന്നത്.

വില അല്‍പം കുറച്ച് ആശ്വാസം പകര്‍ന്ന സ്വര്‍ണം വീണ്ടും ഉയരത്തിലേക്ക് അടുക്കുകയാണ്. ഉയരത്തിലേക്ക് എന്ന് പറയുന്നത് സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഇന്നല്‍പം ക്ലീഷേയാണ് കാരണം. 2025ന്റെ അവസാനത്തോടെ 1 ലക്ഷത്തിന് മുകളിലേക്ക് കുതിച്ച സ്വര്‍ണം, വളരെ ചുരുങ്ങിയ കാലം കൊണ്ട് എത്തിച്ചേരാവുന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്. അവിടെ നിന്നും ഒന്നരലക്ഷത്തിലേക്കുള്ള യാത്ര അധികം വൈകാതെ സംഭവിക്കുമെന്ന സൂചനകള്‍ വിദഗ്ധര്‍ നല്‍കുന്നു.

2026ന്റെ അവസാനത്തോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 6,000 കടക്കുമെന്നാണ് ജെപി മോര്‍ഗന്റെ പ്രവചനം. ഇപ്പോള്‍ വിലയിടിഞ്ഞത് കണ്ട് ആശ്വസിക്കേണ്ടെന്നും പശ്ചിമേഷ്യന്‍ യുദ്ധവും യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നയത്തിലെ മാറ്റങ്ങളും സ്വര്‍ണവില ഉയരുന്നതിന് കാരണമാകുമെന്നാണ് മോര്‍ഗന്‍ പറയുന്നത്.

കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കുന്നത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും. പലിശ നിരക്ക് കുറയുന്നത്, ഫിക്‌സഡ് ഡെപ്പോസിറ്റികള്‍, ബോണ്ടുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള വരുമാനം കുറയ്ക്കും, ഇതാണ് സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതിന് കാരണമാകുന്നത്. കൂടുതല്‍ പേര്‍ നിക്ഷേപം നടത്തുമ്പോള്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയരുന്നതാണ് വില വര്‍ധനവിന് കാരണം.

പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു?

ഇറാനും യുഎസ് തമ്മിലുള്ള സമാധാന കരാറില്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനായി ഒപ്പുവെച്ചിരുന്നു. ജൂണ്‍ 19ന് ജനീവയില്‍ വെച്ച് ഔദ്യോഗികമായി ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെക്കും. എന്നാല്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിച്ചെങ്കില്‍ മാത്രമേ കരാറില്‍ ഒപ്പുവെക്കൂവെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞിരിക്കുകയാണ്. ഇത് സാധ്യമായില്ലെങ്കില്‍ സംഘര്‍ഷം തുടരും. ഇങ്ങനെ സംഭവിച്ചാല്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരും, ഇത് സ്വര്‍ണവില ഇടിയുന്നതിന് കാരണമാകും.

Also Read: Kerala Gold Rate: ദേ പോയി താഴേക്ക്…. മാറിമറിഞ്ഞ് സ്വർണവില; പവന് എത്ര?

യുദ്ധമുണ്ടായപ്പോള്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതോടെ പണപ്പെരുപ്പ ആശങ്ക ഉയര്‍ന്നിരുന്നു. ഇതോടെ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കൂട്ടാനോ അല്ലെങ്കില്‍ നിലവിലുള്ളതില്‍ നിലനിര്‍ത്താനോ സാധ്യതയുണ്ടെന്നായിരുന്നു വിലയിരുത്തല്‍. ഇതാണ് സ്വര്‍ണവില താഴോട്ടിറങ്ങുന്നതിന് കാരണമായത്.

സമാധാന കരാര്‍ സംഭവിച്ചാല്‍

സമാധാന കരാര്‍ സാധ്യമാകുകയാണെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം സാധാരണ പോലെ നടക്കും. ഇത് ക്രൂഡ് ഓയില്‍ വില കുറയുന്നതിന് വഴിയൊരുക്കും. ഇതോടെ പണപ്പെരുപ്പം ഉണ്ടാകുമെന്ന ആശങ്കയും ഇല്ലാതാക്കുന്നതാണ്.

ബോണ്ട്, എഫ്ഡികള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം കുറയുന്നത് സ്വര്‍ണവില വീണ്ടും മുകളിലേക്ക് എത്തിക്കും. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയാല്‍ സ്വര്‍ണം പുതിയ റെക്കോഡുകള്‍ തീര്‍ക്കില്ലെന്ന കാര്യം ഉറപ്പിക്കാം, എന്നാല്‍ പലിശ നിരക്ക് കുറച്ചാല്‍, അതുവരെ താണ്ടാത്ത നിരക്കുകള്‍ സ്വര്‍ണം കീഴടക്കുന്നതാണ്.

English Summary

Kerala’s gold rate update for June 17 comes amid heightened global uncertainty after Iran signalled a possible delay in signing the proposed agreement. Market participants are closely tracking international developments for their potential impact on precious metal prices.

Follow Us
സമ്പത്തിലും മിശിഹ തോല്‍ക്കില്ല; മെസ്സിയുടെ ആസ്തി എത്ര?
കണ്ണീച്ചയും പല്ലികളും ഇനി വീടിന്റെ പടി ചവിട്ടില്ല; ചെറുനാരങ്ങ മതി
മുടിയുടെയും ആരോഗ്യത്തിന് ​ഗ്രാമ്പു മതിയോ?
ഭാരം കുറയും സൗന്ദര്യം കൂടും! റാ​ഗിയുടെ ​ഗുണങ്ങൾ
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം