Kerala Gold Rate: സ്വര്‍ണവിപണിയിലെങ്ങും അസ്ഥിരക്കാഴ്ചകള്‍; ട്രംപിന്റെ തിടുക്കം വിനയാകും; എന്തും സംഭവിക്കാം
Kerala Gold Rate Today June 22 2025: രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണശേഖരം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്. വിലവര്‍ധനവിന് ഇന്ധനം പകരുന്നതാണ് ഈ ഘടകം. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം പോലെ തന്നെ റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ ഭാവിയും നിര്‍ണായകമാണ്
ഇടയ്‌ക്കെപ്പോഴോ നടന്ന ലാഭമെടുപ്പ് അല്ലാതെ സ്വര്‍ണവിലയെ സംബന്ധിച്ച് ചുറ്റുമുള്ളത് വിലവര്‍ധനവിനുള്ള അനുകൂലഘടകങ്ങളാണ്. മിക്ക ദിവസവും വില കുതിച്ചുയരുന്നതാണ് കാഴ്ചയെങ്കിലും പലപ്പോഴും വിപണിയില്‍ അസ്ഥിരതയും പ്രകടമാണ്. വരും ആഴ്ചകളില്‍ വില എങ്ങനെയെന്നത് ഇപ്പോള്‍ പറയുക പ്രവചനാതീതം. കാരണം വില കൂടുന്നതിനും, കുറയ്ക്കുന്നതിനുമെല്ലാം അനുകൂലമായ ഘടകങ്ങള്‍ മുന്നിലുണ്ട്. കടന്നുപോയ വാരത്തിലും സമാനമായ സ്ഥിതിവിശേഷമായിരുന്നു. ജൂണ്‍ 15ന് രേഖപ്പെടുത്തിയ 74,560 രൂപയായിരുന്നു പവന് ഈ മാസത്തിലുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്ക്. 16ന് ഇത് 74,440 രൂപയായി കുറഞ്ഞു. 17ന് വീണ്ടും കുറഞ്ഞു. അന്ന് 73,600 രൂപയിലാണ് വ്യാപാരം പുരോഗമിച്ചത്. എന്നാല്‍ 18ന് 74,000 ആയി വര്‍ധിച്ചു. 19ന് പിന്നെയും കൂടി. 74,120 രൂപ. എന്നാല്‍ 20ന് കുറയുകയാണ് ചെയ്തത്. 73,680 രൂപ. എന്നാല്‍ ഇന്നലെ വീണ്ടും 73,880 രൂപയായി കൂടി. നിലവില്‍ ഈ തുകയിലാണ് വ്യാപാരം നടക്കുന്നത്. സ്വര്‍ണവിലയിലെ അസ്ഥിരക്കാഴ്ചകള്‍ വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ആഴ്ചയിലെ ഈ ട്രെന്‍ഡ്.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം തന്നെയാണ് വിലവര്‍ധനവിന്റെ പ്രധാന കാരണം. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ യുഎസ് ആക്രമിച്ചത് സംഘര്‍ഷം വരും ദിവസങ്ങളിലും രൂക്ഷമാകുമെന്ന സൂചനയാണ് നല്‍കുന്നത്. യുഎസ് സംഘര്‍ഷത്തില്‍ ഭാഗമായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ആദ്യം തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് നിലപാടില്‍ നിന്നു അല്‍പം പിന്നാക്കം പോയേക്കുമായിരുന്നു പിന്നീടു വന്ന സൂചനകള്‍. രണ്ടാഴ്ചയ്ക്കകം തീരുമാനമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
എന്നാല്‍ ഇതിന് പിന്നാലെ തന്നെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ യുഎസ് ആക്രമിച്ചു. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം കൂടുതല്‍ ശക്തമാകാനുള്ള ഈ സാധ്യതകള്‍ സ്വര്‍ണവിലയുടെ കുതിപ്പിനും കാരണമാകുമെന്നാണ് ആശങ്ക.




യുഎസ് ഫെഡ് റിസര്‍വിന്റെ നിലപാടുകളും നിര്‍ണായകമായും. മുമ്പ് പ്രഖ്യാപിച്ചതുപോലെ അടിസ്ഥാന പലിശനിരക്ക് കുറച്ചാല്‍ സ്വര്‍ണവിലയിലും അത് പ്രതിഫലിക്കും. എന്നാല്‍ പലിശനിരക്കില്‍ മാറ്റമില്ലാതെ തുടരുന്നതു ആശ്വാസമാണ്. അനുകൂല സാഹചര്യങ്ങളിലും നിക്ഷേപ പദ്ധതികളിലെ ലാഭമെടുപ്പ് നടന്നതാണ് സമീപദിവസങ്ങളില്‍ സ്വര്‍ണവില ഒന്നോ രണ്ടോ ദിവസത്തേങ്കിലും കുറയാന്‍ കാരണം.
വിപണിയില്‍ അസ്ഥിരത സൃഷ്ടിച്ചതും ഈ ഫാക്ടറാണ്. വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണശേഖരം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ്. വിലവര്‍ധനവിന് ഇന്ധനം പകരുന്നതാണ് ഈ ഘടകം. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം പോലെ തന്നെ റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ ഭാവിയും നിര്‍ണായകമാണ്. സംഘര്‍ഷം അയവില്ലാതെ തുടര്‍ന്നാല്‍ സ്വര്‍ണവില റോക്കറ്റ് പോലെ കുതിച്ചുയരും.