Financial Tips: 70 ലക്ഷം ശമ്പളം മിച്ചമില്ല, വീടില്ലാത്ത ജീവനക്കാർ നിരവധി; ഞെട്ടിക്കുന്ന യാഥാർത്ഥ്യം
Metro City's Cost Of Living: 3 കോടി രൂപ വിലമതിക്കുന്ന ഒരു ഫ്ലാറ്റിന് 8.5% പലിശയ്ക്ക് 20 വർഷത്തേക്ക് 2 കോടി രൂപ വായ്പ എടുക്കുകയാണെങ്കിൽ, ഭവനവായ്പ ഇഎംഐ ഏകദേശം 1.7 ലക്ഷം രൂപ

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ജീവിതച്ചെലവും ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ താമസിക്കുന്നവരുടെ ജീവിതം ദുഷ്‌കരമാക്കുന്നതായി റിപ്പോർട്ട്. പ്രതിവർഷം 70 ലക്ഷം രൂപ സമ്പാദിക്കുന്ന ആളുകൾക്ക് പോലും ഇവിടങ്ങളിൽ ജീവിതം സുഖകരമല്ല. സാമ്പത്തിക സമ്മർദ്ദത്തിലാണ് ഇവർ ജീവിക്കുന്നത്. നികുതിയും വായ്പയും അടച്ചശേഷം ലഭിക്കുന്ന തുകയിൽ എങ്ങനെ ജീവിക്കണമെന്ന് തന്നെ പലർക്കും അറിയില്ലെന്ന് ഇൻവെസ്റ്റ്‌മെന്റ് ബാങ്കറും ഫിൻഫ്ലുവൻസറുമായ സർതക് അഹൂജ ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റിൽ വിശദീകരിക്കുന്നു. 70 ലക്ഷം രൂപ സമ്പാദിക്കുന്നവരുടെ 20 ലക്ഷം രൂപ നികുതിയിലേക്ക് പോകുന്നു ബാക്കി ലഭിക്കുന്നത് 50 ലക്ഷം രൂപയാണ്. അതായത് പ്രതിമാസം 4.1 ലക്ഷം രൂപ. ഇപ്പോൾ ഈ തുക പ്രതിമാസ അടിസ്ഥാനത്തിൽ നോക്കിയാൽ എവിടെ, എങ്ങനെ ചെലവഴിക്കുന്നുവെന്ന് നോക്കാം.
ചിലവുകൾ ഇങ്ങനെ
1. 3 കോടി രൂപ വിലമതിക്കുന്ന ഒരു ഫ്ലാറ്റിന് 8.5% പലിശയ്ക്ക് 20 വർഷത്തേക്ക് 2 കോടി രൂപ വായ്പ എടുക്കുകയാണെങ്കിൽ, ഭവനവായ്പ ഇഎംഐ ഏകദേശം 1.7 ലക്ഷം രൂപയായിരിക്കും.
2. 36 മാസത്തേക്ക് 20 ലക്ഷം രൂപയുടെ കാർ ലോൺ എടുത്തിട്ടുണ്ടെങ്കിൽ, 9 ശതമാനം പലിശ നിരക്കിൽ കാറിൻ്റെ ഇഎംഐ 65,000 രൂപയായിരിക്കും.
3. ഇൻ്റർ നാഷണൽ സ്കൂളിൽ ഒരു കുട്ടിയുടെ വിദ്യാഭ്യാസച്ചെലവ് പ്രതിമാസം 50,000 രൂപയായിരിക്കും.
4. ഏതൊരു മെട്രോ നഗരത്തിലും പ്രതിമാസം കുറഞ്ഞത് 15,000 രൂപയെങ്കിലും വീടുകളുടെ മെയിൻ്റനൻസിന് നൽകണം
5. നിങ്ങൾ മൂന്ന് പേരാണെങ്കിൽ, വർഷത്തിലൊരിക്കൽ വിദേശ അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതിനായി നിങ്ങൾ പ്രതിമാസം 25,000 രൂപയെങ്കിലും ലാഭിക്കേണ്ടിവരും
6. പ്രതിമാസം 25,000 രൂപ പലചരക്ക് ചെലവ്
7. ഇന്ധനം, വൈദ്യുതി തുടങ്ങിയ ചെലവുകൾക്ക് 25,000 രൂപ
8. ഷോപ്പിംഗ്, പുറത്ത് ഭക്ഷണം കഴിക്കൽ അല്ലെങ്കിൽ ആകസ്മിക ചെലവുകൾക്കായി 25,000 രൂപ.
ആളുകളെ ദരിദ്രരാക്കുന്ന മൂന്ന് കാര്യങ്ങൾ
ഈ രീതിയിലാണ് ചിലവെങ്കിൽ മാസാവസാനം, സമ്പാദ്യത്തിൽ ഒന്നും തന്നെ അവശേഷിക്കില്ലെന്ന് അഹൂജ പറയുന്നു. വാസ്തവത്തിൽ, ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ താമസിക്കുന്ന ഓരോ വ്യക്തിയും രാജ്യത്തെ മധ്യവർഗ വിഭാഗമാണ്. ഇവരുടെ കയ്യിൽ മിച്ചം പൈസ ഇല്ലാതാവുന്നത് മൂന്ന് കാര്യങ്ങൾ മൂലമാണ്. ആദ്യത്തേത് മുംബൈ, ഗുരുഗ്രാം, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ പണപ്പെരുപ്പമാണ്. രണ്ടാമത്തേത്, വീടുകളുടെ വില അനിയന്ത്രിതമായി വർദ്ധിക്കുന്നു, ഒരു ശരാശരി വീടിൻ്റെ വില ഒരു കുടുംബത്തിന്റെ വാർഷിക വരുമാനത്തേക്കാൾ 10-15 മടങ്ങ് കൂടുതലാണ്. മൂന്നാമത്തെ കാര്യം സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കേണ്ട ഹൈ-ഫൈ ജീവിതശൈലിയാണ്. വന വായ്പ എടുക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക എന്നതാണ് ഏറ്റവും എളുപ്പമുള്ള പരിഹാരം എന്ന് അഹൂജ തന്റെ പോസ്റ്റിൽ വിശദീകരിക്കുന്നു.
ശ്രദ്ധിക്കാം
വരവിനേക്കാൾ കൂടിയ ചിലവ് എന്നത് ശ്രദ്ധിക്കണം. കൃത്യമായ പരിധിക്കപ്പുറം ചിലവ് പാടില്ല. ഒരു എമർജൻസി ഫണ്ട് എന്ന ആശയം എപ്പോഴും മനസ്സിലുണ്ടാവണം. ഇതിനായി കൃത്യമായ നിക്ഷേപവും ഉണ്ടായിരിക്കണം. മറ്റുള്ളവർക്ക് വേണ്ടിയല്ല മറിച്ച് നമ്മുക്കായി വേണം ജീവിക്കാൻ.