Mutual Funds: മ്യൂച്വല്‍ ഫണ്ട് ഉടമ മരിച്ച് പോയാല്‍ യൂണിറ്റുകള്‍ ക്ലെയിം ചെയ്യാന്‍ സാധിക്കുമോ?
Mutual Funds Claim: മ്യൂച്വല്‍ ഫണ്ട് ഉടമ മരണപ്പെട്ട് കഴിഞ്ഞാല്‍ സ്വാഭാവികമായും അയാളുടെ പേരിലുള്ള യൂണിറ്റുകള്‍ നോമിനിക്കോ അല്ലെങ്കില്‍ നിയമപരമായ മറ്റ് അവകാശിക്കോ ലഭിക്കുന്നതാണ്. എന്നാല്‍ യൂണിറ്റുകള്‍ കൈമാറുന്നതിന് ഫണ്ട് കമ്പനികള്‍ ചില നടപടി ക്രമങ്ങള്‍ പാലിക്കുന്നു.

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നവരുടെയെല്ലാം മനസിലെ മോഹം മെച്ചപ്പെട്ട ജീവിതത്തിലേക്ക് എത്തുക എന്നത് മാത്രമാണ്. പക്ഷെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിനിടയില്‍ തന്നെ മരണപ്പെട്ട് പോകുന്നവരും നിരവധിയാണ്. മ്യൂച്വല്‍ ഫണ്ട് ഉടമ പെട്ടെന്ന് മരണപ്പെട്ട് പോയാല്‍ നിക്ഷേപത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാമോ?
മ്യൂച്വല്‍ ഫണ്ട് ഉടമ മരണപ്പെട്ട് കഴിഞ്ഞാല്‍ സ്വാഭാവികമായും അയാളുടെ പേരിലുള്ള യൂണിറ്റുകള്‍ നോമിനിക്കോ അല്ലെങ്കില്‍ നിയമപരമായ മറ്റ് അവകാശിക്കോ ലഭിക്കുന്നതാണ്. എന്നാല്‍ യൂണിറ്റുകള്‍ കൈമാറുന്നതിന് ഫണ്ട് കമ്പനികള്‍ ചില നടപടി ക്രമങ്ങള്‍ പാലിക്കുന്നു.
രണ്ടുപേര്‍ ചേര്‍ന്നാണ് നിക്ഷേപം നടത്തിയതെങ്കില്‍ ആദ്യ ഉടമയുടെ മരണശേഷം രണ്ടാമത്തെ ഉടമയിലേക്ക് യൂണിറ്റുകളെത്തുന്നു. ജോയിന്റ് ഹോള്‍ഡര്‍ ഇല്ല എങ്കില്‍ അത് നോമിനിക്ക് കൈമാറും. നോമിനിക്ക് യൂണിറ്റുകള്‍ കൈമാറ്റം ചെയ്യുന്നതിന് മ്യൂച്വല്‍ ഫണ്ട് ഒരു നിക്ഷേപകന്റെ പേരിലായിരിക്കണം. കൈമാറ്റത്തിന് ശേഷം, നോമിനിക്ക് നിക്ഷേപം വില്‍ക്കാനോ കൈവശം വെക്കാനോ അനുവാദമുണ്ട്.




ഉടമയുടെ മരണശേഷം നോമിനിയോ ജോയിന്റ് ഹോള്‍ഡറോ രേഖകള്‍ സഹിതം യൂണിറ്റുകള്‍ക്കായി അപേക്ഷിക്കണം. എങ്ങനെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന വിവരം മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അതനുസരിച്ച് രേഖകള്‍ സമര്‍പ്പിച്ചാല്‍ 30 ദിവസത്തിനുളളില്‍ യൂണിറ്റുകളുടെ കൈമാറ്റം നടക്കും.
Also Read: Dayanidhi Maran : 3500 കോടിയുടെ സൺടീവി ഓഹരികൾ തട്ടിയെടുത്തു; കലാനിധിമാരനെതിരെ ദയാനിധി മാരൻ
ആവശ്യമായ രേഖകള്‍
- ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്
- നോമിനിയുടെ പാന്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
- ബാങ്ക് വിശദാംശങ്ങള്‍, കാന്‍സല്‍ ചെയ്ത ചെക്ക്
- അക്കൗണ്ട് നമ്പന്‍, കെവൈസി പൂര്‍ത്തിയാക്കിയത് തെളിയിരിക്കുന്ന രേഖകള്‍