AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: സംഭവിക്കുന്നതെല്ലാം അപ്രതീക്ഷിത പ്രതിഭാസങ്ങള്‍; സ്വര്‍ണവിലയില്‍ ഇടിവ്; വലിയ ‘തലവേദന’ ഒഴിഞ്ഞു?

Kerala Gold Price May 14 2025: സ്വര്‍ണവിലയില്‍ ഭേദപ്പെട്ട ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞു. 70,440 രൂപയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. 70,840 രൂപയായിരുന്നു മുന്‍നിരക്ക്. ഗ്രാമിന്‌ 50 രൂപ കുറഞ്ഞ് 8805 രൂപയിലെത്തി

Kerala Gold Rate: സംഭവിക്കുന്നതെല്ലാം അപ്രതീക്ഷിത പ്രതിഭാസങ്ങള്‍; സ്വര്‍ണവിലയില്‍ ഇടിവ്; വലിയ ‘തലവേദന’ ഒഴിഞ്ഞു?
സ്വര്‍ണവില Image Credit source: PTI
jayadevan-am
Jayadevan AM | Published: 14 May 2025 09:54 AM

ഭരണപ്രേമികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണവിലയില്‍ ഭേദപ്പെട്ട ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞു. 70,440 രൂപയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. 70,840 രൂപയായിരുന്നു മുന്‍നിരക്ക്. ഗ്രാമിന്‌ 50 രൂപ കുറഞ്ഞ് 8805 രൂപയിലെത്തി. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയും, യുഎസ്-ചൈന തീരുവത്തര്‍ക്കത്തിലെ സമവായവും സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അപ്രതീക്ഷിതമായി ഉടലെടുത്ത പ്രതിഭാസങ്ങള്‍ കഴിഞ്ഞ ദിവസം സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ രാവിലെയും, ഉച്ചകഴിഞ്ഞും നിരക്കുകള്‍ മാറിമറിഞ്ഞതും ഉപഭോക്താക്കളെ കുഴപ്പിച്ചു.

മെയ് 11ന് 72360 രൂപയായിരുന്നു പവന്റെ നിരക്ക്. എന്നാല്‍ മെയ് 12ന് രാവിലെ ഇത് 71040 ആയി കുറഞ്ഞു. യുഎസ്-ചൈന തീരുവപ്രശ്‌നം സമവായത്തിലെത്തിയതും, ഇന്ത്യ-പാക് സംഘര്‍ഷത്തിന് അയവു വന്നതും മെയ് 11ന് സ്വര്‍ണവില കുറയുന്നതിന് സഹായിച്ചു. സംഘര്‍ഷവും, വ്യാപാരത്തര്‍ക്കങ്ങളും സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ ഖ്യാതി വര്‍ധിപ്പിക്കുകയും, നിരക്ക് വര്‍ധിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. ഈ രണ്ട് വിഷയങ്ങളിലും ശമനമുണ്ടായതോടെ സ്വര്‍ണവിലയും ആനുപാതികമായി കുറയുകയായിരുന്നു.

അന്ന് ഉച്ചയ്ക്ക് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 70,000 രൂപയിലാണ് ഉച്ചയ്ക്ക് ശേഷം വ്യാപാരം പുരോഗമിച്ചത്. ഒരു ദിവസം രണ്ട് തവണ നിരക്ക് കുറഞ്ഞത് വരും ദിവസങ്ങളിലും വില ഇടിവിലേക്ക് നയിക്കുന്നതിന്റെ സൂചനയാകുമെന്ന് ഉപഭോക്താക്കള്‍ പ്രതീക്ഷിച്ചെങ്കിലും ഇന്നലെ (മെയ് 13) എല്ലാ മാറിമറിഞ്ഞു.

Read Also: Gold Investment VS Mutual Funds: സ്വര്‍ണത്തില്‍ നിക്ഷേപിക്കണോ അതോ മ്യൂച്വല്‍ ഫണ്ടിലോ? ഏതാ ലാഭം?

മെയ് 12ന് രണ്ട് തവണ നിരക്ക് കുറഞ്ഞെങ്കില്‍ അതിന്റെ നേര്‍ വിപരീതമാണ് 13ന് സംഭവിച്ചത്. ഇന്നലെ രണ്ട് തവണയാണ് നിരക്ക് വര്‍ധിച്ചത്. ഇന്ത്യ-പാക് സംഘര്‍ഷത്തിലെ അയവും, യുഎസ്-ചൈന തീരുവപ്രശ്‌നത്തിലെ സമവായവുമാണ് 12ന് നിരക്ക് കുറയാന്‍ സഹായിച്ചതെങ്കില്‍ യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് വീഴ്ച, ഓഹരി വിപണിയിലെ ചാഞ്ചാട്ടം, രൂപയുടെ ഇടിവ്, അന്താരാഷ്ട്ര നിരക്കിലെ വര്‍ധനവ് തുടങ്ങിയ കാരണങ്ങളാണ് ഇന്നലെ തിരിച്ചടിയായത്.

ഇന്നലെ രാവിലെ പവന് 70,120 രൂപയായാണ് വര്‍ധിച്ചത്. ഉച്ചകഴിഞ്ഞ് ഈ വര്‍ധനവ് 70,840 രൂപയിലെത്തി. അമേരിക്കയിലെ പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രൂപയുടെ മൂല്യം വീണ്ടും മെച്ചപ്പെട്ടതും, ഓഹരി വിപണിയിലെ ഭേദപ്പെട്ട തുടക്കവും ഇന്ന് സ്വര്‍ണവില കുറയാന്‍ കാരണമായതായി കരുതുന്നു.