Post Office RD: 3 ലക്ഷം പലിശ, അപ്പോള്‍ മുതല്‍ കൂടി കൂട്ടുമ്പോള്‍ എത്രയുണ്ടാകും!
Post Office Savings Schemes: പോസ്റ്റ് ഓഫീസ് മുന്നോട്ടുവെക്കുന്ന ചെറുകിട സമ്പാദ്യ പദ്ധതികളാണ് സാധാരണക്കാരെ കൂടുതലായി ആകര്‍ഷിക്കുന്നത്. അവയില്‍ ഏറ്റവും മികച്ചൊരു പദ്ധതിയാണ് റെക്കറിങ് ഡെപ്പോസിറ്റുകള്‍ അഥവ ആര്‍ഡി. നിശ്ചിത തുക അടച്ച് മികച്ച റിട്ടേണ്‍സ് സമ്മാനിക്കുന്ന സംവിധാനമാണിത്.

നമ്മുടെ രാജ്യത്തെ സാധാരണക്കാരില്‍ സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കുന്നതിനായി പോസ്റ്റ് ഓഫീസ് മുഖേന നിരവധി നിക്ഷേപ പദ്ധതികളാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. വ്യത്യസ്തങ്ങളായ സാമ്പത്തിക സ്ഥിതിയില്‍ ജീവിക്കുന്ന ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തിലാണ് ഇവയില്‍ ഓരോ പദ്ധതിയും.
പോസ്റ്റ് ഓഫീസ് മുന്നോട്ടുവെക്കുന്ന ചെറുകിട സമ്പാദ്യ പദ്ധതികളാണ് സാധാരണക്കാരെ കൂടുതലായി ആകര്‍ഷിക്കുന്നത്. അവയില്‍ ഏറ്റവും മികച്ചൊരു പദ്ധതിയാണ് റെക്കറിങ് ഡെപ്പോസിറ്റുകള്‍ അഥവ ആര്‍ഡി. നിശ്ചിത തുക അടച്ച് മികച്ച റിട്ടേണ്‍സ് സമ്മാനിക്കുന്ന സംവിധാനമാണിത്.
പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ പ്രതിമാസം 5,000 രൂപ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയാറാവുകയാണെങ്കില്‍ എട്ട് ലക്ഷം രൂപ വരെ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. 6.7 ശതമാനം പലിശയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഓരോ സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലും ഇത് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുന്നതാണ്.




അഞ്ച് വര്‍ഷത്തേക്ക് എല്ലാ മാസവും 5,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ നിങ്ങള്‍ ആകെ നിക്ഷേപിക്കുന്നത് 3 ലക്ഷം രൂപ. ഇതിന് 6.7 ശതമാനം പലിശ ലഭിച്ചാല്‍, പലിശയായി മാത്രം 56,830 രൂപ ലഭിക്കുന്നു. പലിശയും നിക്ഷേപിച്ച തുകയും ഉള്‍പ്പെടെ ആകെ 3,56,830 രൂപ.
Also Read: Personal Loan: ശമ്പളം കുറവാണെന്ന പേടി വേണ്ട നിങ്ങള്‍ക്കും കിട്ടും ലോണ്‍! എങ്ങനെയെന്നല്ലേ?
അഞ്ച് വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് കാലാവധി നീട്ടാനുള്ള സൗകര്യവും പോസ്റ്റ് ഓഫീസ് നല്‍കുന്നു. പത്ത് വര്‍ഷത്തേക്ക് നിക്ഷേപം നടത്തുമ്പോള്‍ ആകെ നിക്ഷേപം 6,00,000 രൂപ. പലിശയായി ലഭിക്കുന്നത് 2,54,272 രൂപ. ആകെ റിട്ടേണ്‍സ് 8,54,272 രൂപയായിരിക്കും.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.