AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mutual Funds: സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് ബുദ്ധിയാണോ?

Mutual Funds Small Cap Investment: സെബിയുടെ ഫണ്ട് വര്‍ഗീകരണം അനുസരിച്ച് ഒരാളുടെ ആസ്തിയുടെ 65 ശതമാനം എങ്കിലും സ്‌മോള്‍ ക്യാപ് ഇക്വിറ്റി സ്റ്റോക്കുകളില്‍ നിക്ഷേപിക്കണമെന്നാണ്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 250 പ്രമുഖ കമ്പനികള്‍ ഒഴികെയുള്ള എല്ലാ കമ്പനികളെയും സ്‌മോള്‍ ക്യാപായാണ് പരിഗണിക്കുന്നത്.

Mutual Funds: സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് ബുദ്ധിയാണോ?
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് Image Credit source: PTI
shiji-mk
Shiji M K | Updated On: 12 May 2025 22:08 PM

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ഇന്ന് പ്രചാരം വര്‍ധിച്ച് വരികയാണ്. പലരും വിദഗ്ധ പരിശീലനത്തിന് ശേഷമാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ആരംഭിക്കുന്നതും. എന്നാല്‍ സ്‌മോള്‍ ക്യാപ് ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനോട് പലര്‍ക്കും വലിയ താത്പര്യമില്ല.

സെബിയുടെ ഫണ്ട് വര്‍ഗീകരണം അനുസരിച്ച് ഒരാളുടെ ആസ്തിയുടെ 65 ശതമാനം എങ്കിലും സ്‌മോള്‍ ക്യാപ് ഇക്വിറ്റി സ്റ്റോക്കുകളില്‍ നിക്ഷേപിക്കണമെന്നാണ്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 250 പ്രമുഖ കമ്പനികള്‍ ഒഴികെയുള്ള എല്ലാ കമ്പനികളെയും സ്‌മോള്‍ ക്യാപായാണ് പരിഗണിക്കുന്നത്.

എന്നാല്‍ പലരും അഭിപ്രായപ്പെടുന്നത് സ്‌മോള്‍ ക്യാപ് ഇക്വിറ്റി ഫണ്ടുകള്‍ നിക്ഷേപത്തില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ്. വിപണിയില്‍ ഇടിവ് സംഭവിക്കുകയാണെങ്കില്‍ ഒരാളുടെ പോര്‍ട്ട്‌ഫോളിയോയെ ബാധിക്കാതിരിക്കാന്‍ ചെറിയ ശതമാനമാണ് പലരും സ്‌മോള്‍ ക്യാപില്‍ നിക്ഷേപം നടത്തുന്നത്.

എന്നാല്‍ പൂര്‍ണമായും സ്‌മോള്‍ ക്യാപുകളെ ഒഴിവാക്കി കൊണ്ട് നിക്ഷേപം നടത്തുന്നത് നല്ലതല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിക്ഷേപകന്റെ റിസ്‌ക് എടുക്കാനുള്ള കഴിവ് ആണ് ഇവിടെ പ്രധാനം.

Also Read: Personal Loan: ശമ്പളം കുറവാണെന്ന പേടി വേണ്ട നിങ്ങള്‍ക്കും കിട്ടും ലോണ്‍! എങ്ങനെയെന്നല്ലേ?

സ്‌മോള്‍ ക്യാപ് ഇക്വിറ്റി ഫണ്ടുകള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സമയം അനുവദിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ലാര്‍ജ്, മിഡ്, സ്‌മോള്‍ എന്നീ ക്യാപുകള്‍ താരതമ്യം ചെയ്തതിന് ശേഷവും ഫണ്ടിനെ കുറിച്ച് മനസിലാക്കിയതിന് ശേഷവും നിക്ഷേപം നടത്തുന്നതാണ് നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.