Kerala Gold Rate: കുതിച്ചുയർന്ന് സ്വർണവില! ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ; അറിയാം ഇന്നത്തെ നിരക്ക്

Kerala Gold Rate Today On June 13th: ഇന്നലെ 72800 രൂപയായിരുന്നു വിപണയിൽ സ്വർണ്ണത്തിൻ്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേസമയം ഒരു ​ഗ്രാമിന് 195 രൂപയാണ് കൂടിയത്. ഇതോടെ 9100 രൂപയായിരുന്ന സ്വർണവില 9295 ആയി ഉയർന്നു.

Kerala Gold Rate: കുതിച്ചുയർന്ന് സ്വർണവില! ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ; അറിയാം ഇന്നത്തെ നിരക്ക്

Gold Rate

Updated On: 

13 Jun 2025 10:01 AM

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. 1,560 രൂപയാണ് ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 74,360 രൂപയായി ഉയർന്നു. ഇന്നലെ 72800 രൂപയായിരുന്നു വിപണയിൽ സ്വർണ്ണത്തിൻ്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേസമയം ഒരു ​ഗ്രാമിന് 195 രൂപയാണ് കൂടിയത്. ഇതോടെ 9100 രൂപയായിരുന്ന സ്വർണവില 9295 ആയി ഉയർന്നു.

ജൂൺ ഏഴ് മുതൽ സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവ്യാപാരം നടന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 71,360 രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ച്ചയായി സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയതോടെ വലിയ പ്രതീക്ഷയിലായിരുന്നു ആഭരണപ്രേമികൾ.

യുദ്ധം, ഭൗമരാഷ്ട്രീയ സംഘർഷം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സാഹചര്യങ്ങളുണ്ടാകുമ്പോൾ ‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടുന്നതും വില കുതിക്കുന്നതിന് കാരണമായി പറയാറുണ്ട്. ഓരോ ദിവസവും സ്വർണത്തിന്റെ രാജ്യാന്തര വില, ബോംബെ വിപണിവില, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന വില, രൂപയുടെ വിനിമയനിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് വില നിർണയിക്കുന്നത്.

Updating…

പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ