Kerala Gold Rate: സ്വർണ വില വീണ്ടും കൂടി, ഇന്നത്തെ നിരക്ക് അറിയാം
Kerala Gold Rate Today: ഇന്നലെ ഒരു പവന്റെ വില 68,880 രൂപയായിരുന്നു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില വീണ്ടും 60,000 രൂപ നിരക്കിൽ വ്യാപാരം ചെയ്യുന്നത്.

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 880 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 69,760 രൂപയാണ് വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 8720 രൂപയാണ് ഇന്ന് നൽകേണ്ടത്.
ഏറെ നാളുകൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സ്വർണവിലയിൽ വലിയ ഇടിവ് ഉണ്ടായത്. ഇന്നലെ ഒരു പവന്റെ വില 68,880 രൂപയായിരുന്നു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില വീണ്ടും 60,000 രൂപ നിരക്കിൽ വ്യാപാരം ചെയ്യുന്നത്. ഇന്നലെ ഒരു ഗ്രാമിന് 8610 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്.
തീരുവ യുദ്ധത്തിൽ നിന്ന് യുഎസും ചൈനയും താൽക്കാലികമായി പിന്മാറിയതും ഇന്ത്യ പാകിസ്താൻ വെടിനിർത്തൽ നിലവിൽ വന്നതും സ്വർണ വിലയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഇറക്കുമതി തീരുവ, രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത എന്നീ ഘടകങ്ങളാണ് ഇന്ത്യയിലെ സ്വർണവില നിർണയിക്കുന്നത്.