AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: ഇത് വിശ്വസിക്കാമോ! സ്വർണവിലയിൽ വൻ ഇടിവ്; അറിയാം ഇന്നത്തെ നിരക്ക്

Kerala Gold Rate Today On May 15th: ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 70,000 കടന്നതിൽ പിന്നെ ആദ്യമായാണ് ഇത്രയും വിലയിടവ് രേഖപ്പെടുത്തുന്നത്. സ്വർണാഭരണപ്രേമികൾക്കും വിവാഹ ആവശ്യക്കാർക്കും ഈ വിലയിടവ് വലിയ ആശ്വാസമാകും. ഈ മാസം 12നാണ് ഇതിന് മുമ്പ് സ്വർണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്.

Kerala Gold Rate: ഇത് വിശ്വസിക്കാമോ! സ്വർണവിലയിൽ വൻ ഇടിവ്; അറിയാം ഇന്നത്തെ നിരക്ക്
Gold RateImage Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 15 May 2025 09:50 AM

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. 70,000 രൂപയിൽ നിന്ന് താഴേക്ക് പോയിരിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1560 രൂപ കുറഞ്ഞ് 68,880 രൂപയിൽ എത്തിയിരിക്കുകയാണ്. ഇന്നലെ 70440 രൂപയായിരുന്നു ഒരു പവൻ്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 70,000 കടന്നതിൽ പിന്നെ ആദ്യമായാണ് ഇത്രയും വിലയിടവ് രേഖപ്പെടുത്തുന്നത്. സ്വർണാഭരണപ്രേമികൾക്കും വിവാഹ ആവശ്യക്കാർക്കും ഈ വിലയിടവ് വലിയ ആശ്വാസമാകും.

അതേസമയം, ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 195 രൂപ കുറഞ്ഞ് 8610 രൂപയിലേക്കെത്തി. ഈ മാസമിത് ആദ്യമായാണ് ഇത്രയും വില കുറയുന്നത്. ഇന്നലെ ഒരു ​ഗ്രാമിന് 8805 രൂപയാണ് നൽകേണ്ടിയിരുന്നത്. മെയ് എട്ടിന് ഒരു ​ഗ്രാം സ്വർണത്തിന് 9130 ആയിരുന്നു നിരക്ക്. ഇന്നലെ മാത്രം ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് കുറഞ്ഞത്.

ഈ മാസം 12നാണ് ഇതിന് മുമ്പ് സ്വർണവിലയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 70,000 രൂപയായിരുന്നു അന്നത്തെ വില. അതേസമയം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് മെയ് എട്ടിനാണ്. 73,040 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 71,000 നുള്ളിലാണ് സ്വർണവില മുന്നോട്ട് പോകുന്നത്. വരും ദിവസങ്ങളിൽ കുറയുമോ കൂടുമോ എന്ന ആശങ്കയിലാണ് ആഭരണപ്രേമികൾ.

യുഎസ്-ചൈന തീരുവപ്രശ്‌നം സമവായത്തിലെത്തിയതും, ഇന്ത്യ-പാക് സംഘർഷത്തിന് അയവു വന്നതും സ്വർണവില കുറയുന്നതിന് കാരണമായിട്ടുണ്ട്. സംഘർഷവും, വ്യാപാരത്തർക്കങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഖ്യാതി വർധിപ്പിക്കുകയും, നിരക്ക് വർധിക്കുന്നതിന് കാരണമാകുകയും ചെയ്യും. ഈ രണ്ട് വിഷയങ്ങളിലും ശമനമുണ്ടായാൽ മാത്രമെ സ്വർണവിലയിലും കുറവുണ്ടാകുകയുള്ളൂ.

മെയ് 12ന് രണ്ട് തവണയാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. എന്നാൽ തൊട്ടടുത്ത ദിവസം നിരക്ക് വർദ്ധിക്കുകയും ചെയ്തു. ഇന്ത്യ-പാക് സംഘര്‍ഷത്തിലെ അയവും, യുഎസ്-ചൈന തീരുവപ്രശ്‌നത്തിലെ സമവായവുമാണ് 12ന് നിരക്ക് കുറയാന്‍ സഹായിച്ചതെന്നാണ് സാമ്പത്തിക വിദ​​ഗ്ധർ ചൂണ്ടികാട്ടുന്നത്.