Kerala Gold Rate Today: പ്രതീക്ഷയ്ക്ക് വകയില്ല, സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ നിരക്കറിയാം
Kerala Gold Rate Today: ജൂൺ മാസത്തിന്റെ തുടക്കത്തിൽ തന്നെ വലിയ മുന്നേറ്റമാണ് സ്വർണവിലയിൽ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണ വിലയിൽ മാറ്റം ഉണ്ടായത്.

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുതിച്ചുയർന്നു. 160 രൂപ വർധിച്ച് 72,640 രൂപ എന്ന നിരക്കിലാണ് സ്വർണം ഇന്ന് വ്യാപാരം ചെയ്യുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 9080 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നതാണ് കേരളത്തിലും പ്രതിഫലിച്ചത്.
ജൂൺ മാസത്തിന്റെ തുടക്കത്തിൽ തന്നെ വലിയ മുന്നേറ്റമാണ് സ്വർണവിലയിൽ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണ വിലയിൽ മാറ്റം ഉണ്ടായത്. രാവിലെ 71600 വ്യാപാരം ചെയ്തിരുന്ന സ്വർണം വൈകുന്നേരം 880 രൂപ വർധിച്ച് 72480 രൂപ നിരക്കിലെത്തി.
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് താരിഫ് യുദ്ധത്തിന് വീണ്ടും തിരികൊളുത്തിയതോടെ ചൈന യുഎസ് വ്യാപാര ബന്ധം ദുർബലമാവുകയും പിന്നാലെ യുഎസ് ഡോളർ ഇൻഡക്സ് ദുർബലമാവുകയും ചെയ്തതോടെയാണ് സ്വർണവിലയിൽ വർധനവ് ഉണ്ടായാത്.