AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Education Loan: കുറഞ്ഞ പലിശയുള്ള വിദ്യാഭ്യാസ വായ്പയല്ലെ വേണ്ടത്? അത് ഇവിടെ ലഭിക്കും

Low Interest Rates For Education Loan: കുറഞ്ഞ പലിശ ഈടാക്കുന്ന ബാങ്കുകളോടാണ് എല്ലാവര്‍ക്കും താത്പര്യം. അത്തരത്തില്‍ വിദേശത്ത് പഠിക്കുന്നതിനായി നല്‍കുന്ന വായ്പകള്‍ക്ക് കുറഞ്ഞ പലിശ ഈടാക്കുന്ന ചുരുക്കം ചില ബാങ്കുകളെ പരിചയപ്പെടാം.

Education Loan: കുറഞ്ഞ പലിശയുള്ള വിദ്യാഭ്യാസ വായ്പയല്ലെ വേണ്ടത്? അത് ഇവിടെ ലഭിക്കും
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 03 Jun 2025 09:52 AM

അടുത്തത് എവിടെ പഠിക്കണം, ഏത് കോഴ്‌സെടുത്ത് പഠിക്കണം എന്ന ചിന്തയിലായിരിക്കും അല്ലേ നിങ്ങള്‍? നമുക്ക് ഇഷ്ടമുള്ള കോഴ്‌സുകളെടുത്ത് പഠിക്കുന്നതിന് പലപ്പോഴും ഉയര്‍ന്ന ഫീസാകും നല്‍കേണ്ടി വരുന്നത്. ഇനിയിപ്പോള്‍ വിദേശത്ത് പഠിക്കാനാണ് നിങ്ങള്‍ക്കിഷ്ടമെങ്കില്‍ തീര്‍ച്ചയായും വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കേണ്ടതായി വരും.

കുറഞ്ഞ പലിശ ഈടാക്കുന്ന ബാങ്കുകളോടാണ് എല്ലാവര്‍ക്കും താത്പര്യം. അത്തരത്തില്‍ വിദേശത്ത് പഠിക്കുന്നതിനായി നല്‍കുന്ന വായ്പകള്‍ക്ക് കുറഞ്ഞ പലിശ ഈടാക്കുന്ന ചുരുക്കം ചില ബാങ്കുകളെ പരിചയപ്പെടാം.

ഐസിഐസിഐ ബാങ്ക്

നിങ്ങള്‍ക്ക് 25 ലക്ഷം രൂപ 7 വര്‍ഷത്തേക്ക് എടുക്കുകയാണെങ്കില്‍ 40,540 രൂപയാണ് ഇഎംഐ അടയ്‌ക്കേണ്ടി വരിക. 9.25 ശതമാനമാണ് പലിശ നിരക്ക്.

ഇന്ത്യന്‍ ബാങ്ക്

25 ലക്ഷം രൂപ 7 വര്‍ഷത്തേക്ക് വായ്പ നല്‍കാന്‍ ഇന്ത്യന്‍ ബാങ്ക് തയാറാണ്. പ്രതിമാസം നിങ്ങള്‍ അടയ്‌ക്കേണ്ടി വരുന്ന തുക 39,717 രൂപ. 8.60 ശതമാനമാണ് ഈ വായ്പയുടെ പലിശ നിരക്ക്.

ബാങ്ക് ഓഫ് ബറോഡ

9.45 ശതമാനമാണ് ബാങ്ക് ഓഫ് ബറോഡയുടെ ഇപ്പോഴത്തെ പലിശ നിരക്ക്. 25 ലക്ഷം രൂപ 7 വര്‍ഷത്തേക്ക് എടുക്കുകയാണെങ്കില്‍ 40,796 രൂപയാണ് പ്രതിമാസം അടയ്‌ക്കേണ്ടി വരിക.

Also Read: Education Loan: എഞ്ചിനീയറിങോ എംബിബിഎസോ ലക്ഷ്യം എന്തുമാകട്ടെ ലോണ്‍ എസ്ബിഐ തരും; അതും വലിയ സംഖ്യ തന്നെ

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

9.25 ശതമാനമാണ് നിലവില്‍ ബാങ്ക് ഈടാക്കുന്ന പലിശ. 25 ലക്ഷം രൂപ 7 വര്‍ഷത്തേക്ക് എടുക്കുകയാണെങ്കില്‍ ഇഎംഐ വരുന്നത് 40,540 രൂപയാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.