Middle Class Financial Crisis: സമ്പാദ്യമില്ലെങ്കിലും ഇന്ത്യന്‍ മിഡില്‍ ക്ലാസിന് കടം ധാരാളമുണ്ട്
Indian Economy: പണം സമ്പാദിക്കാന്‍ സാധിക്കാതെ വരുന്ന ഇവര്‍ക്ക് കടം ഗണ്യമായി വര്‍ധിക്കുന്നു. പലരും തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് കടം വാങ്ങിയാണ്. നിരവധി കാരണങ്ങളാണ് ഇടത്തരക്കാരുടെ സ്ഥിതി മോശമാക്കുന്നതെന്നാണ് ധനം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇടത്തരക്കാര്‍, അവരെ അങ്ങനെ മാത്രം വിളിച്ചാല്‍ പോരാ, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തിയാണ് അവര്‍. എന്നാല്‍ ഈ ചാലകശക്തികള്‍ കഴിഞ്ഞ കുറേനാളുകളായി വലിയ സാമ്പത്തിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നത്. ഉയരുന്ന പണപ്പെരുപ്പം, സ്‌കൂള്‍ കോളേജ് ഫീസുകള്‍, ചികിത്സാ ചെലവുകള്‍, ഇന്ധന വില തുടങ്ങി വിവിധ ഘടകങ്ങള്‍ ഇടത്തരക്കാരെ സമ്മര്‍ദത്തിലാക്കുന്നുണ്ട്.
പണം സമ്പാദിക്കാന്‍ സാധിക്കാതെ വരുന്ന ഇവര്‍ക്ക് കടം ഗണ്യമായി വര്‍ധിക്കുന്നു. പലരും തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് കടം വാങ്ങിയാണ്. നിരവധി കാരണങ്ങളാണ് ഇടത്തരക്കാരുടെ സ്ഥിതി മോശമാക്കുന്നതെന്നാണ് ധനം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അവരുടെ വാര്‍ഷിക വരുമാനം വരുമാന നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രകാരം 10.5 ലക്ഷം രൂപയില്‍ തുടരുകയാണെന്ന് വ്യക്തമാകുന്നു. എന്നാല്‍ മറ്റൊരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു അഞ്ച് ലക്ഷം മുതല്‍ 1 കോടി രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരുടെ വരുമാനം കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി 0.4 ശതമാനം മാത്രമാണ് വളര്‍ച്ച കൈവരിച്ചതെന്നാണ്.




വരുമാനത്തില്‍ കാര്യമായ വളര്‍ച്ച സംഭവിക്കുന്നില്ലെങ്കിലും ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 80 ശതമാനം വര്‍ധനവുണ്ടായി. മാത്രമല്ല അറ്റ ധനകാര്യ സമ്പാദ്യം ജിഡിപിയുടെ 5.3 ശതമാനമായി കുറയുകയും ചെയ്തു. അഞ്ച് ദശാബ്ദത്തിനിടെ നേരിടുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.
കൂടാതെ ചെറിയ തുക വായ്പ എടുക്കുന്നവര്‍ പോലും തിരിച്ചടവ് മുടക്കുന്നുണ്ട്. 10,000 രൂപയില്‍ താഴെയുള്ള തിരിച്ചടവ് തുക പോലും പലരും മുടക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരക്കാരുടെ എണ്ണം 2023 ഡിസംബറിനും 2024 പകുതിയും വരെ 44 ശതമാനമാണ്.
Also Read: Retirement Mistakes: വിരമിക്കാന്‍ പോകുന്നുവെന്ന് കരുതി തെറ്റുകള്‍ വരുത്തണോ! ഇവ ഒഴിവാക്കാം
ഇതില്‍ 33 ശതമാനം വായ്പകളും എടുക്കുന്നത് നിത്യോപയോഗ സാധനങ്ങള്‍, വിദ്യാഭ്യാസ, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി എന്നിവയ്ക്കായാണ്. അതിനാല്‍ തന്നെ പലര്‍ക്കും സമ്പാദിക്കാന്‍ സാധിക്കുന്നില്ല. അമിതമായി സാമ്പത്തിക ഭാരം മൂലം പലരും ജീവിച്ചെലവുകള്‍ വെട്ടിച്ചുരുക്കാനും ആരംഭിച്ച് കഴിഞ്ഞു.