Kerala Gold Rate: സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? വിലയിൽ നേരിയ വർധനവ്, ഇന്നത്തെ നിരക്ക് ഇങ്ങനെ
Kerala Gold Rate Today: കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണവില ഇടിഞ്ഞിരുന്നു. ഒറ്റദിവസം രണ്ട് തവണയായി പവന് 2360 രൂപയാണ് കുറഞ്ഞത്. സ്വർണ വിപണിയുടെ ചരിത്രത്തിൽ അപൂർവമാണിത്.

സംസ്ഥാനത്തെ സ്വർണ വിലയിൽ നേരിയ വർധനവ്. 120 രൂപ വർധിച്ച് ഒരു പവന് 70,120 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 8765 രൂപയാണ് നൽകേണ്ടത്.
കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണവില ഇടിഞ്ഞിരുന്നു. രാവിലെ പവന് 1320 രൂപ ഇടിഞ്ഞ് 71,040 രൂപയായതിന് പിന്നാലെ ഉച്ചയോടെ വീണ്ടും സ്വർണവില കുറഞ്ഞിരുന്നു. ഇതോടെ പവന് പവന് 70,000 രൂപയായി. രണ്ട് തവണയായി പവന് 2360 രൂപയാണ് കുറഞ്ഞത്. സ്വർണ വിപണിയുടെ ചരിത്രത്തിൽ തന്നെ അപൂർവ്വമാണിത്.
കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തിലെ സ്വർണവില വലിയി തോതിലാണ് വർധിച്ചിരുന്നത്. ഏപ്രിൽ മാസത്തിലാണ് റെക്കോർഡുകൾ തകർത്ത് വില മുന്നേറിയത്. എന്നാൽ പിന്നീട് ചെറിയ തോതിൽ ഇടിവുണ്ടായി. മെയ് മാസം ആരംഭിച്ചത് മുതൽ 70000 കടന്നാണ് സ്വർണ വില രേഖപ്പെടുത്തിയത്. മെയ് ഒന്നിന് 70200 രൂപയായിരുന്നു വിപണി വില. മെയ് എട്ടിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 73,040 രൂപയായിരുന്നു അന്നത്തെ വില.
യുഎസും ചൈനയും തീരുവ യുദ്ധത്തിൽ നിന്ന് താൽക്കാലികമായി പിന്മാറിയതും ഇന്ത്യ -പാക് വെടിനിർത്തൽ നിലവിൽ വന്നതും സ്വർണ വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഇറക്കുമതി തീരുവ, രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവയാണ്.