AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: അത്രയ്ക്ക് ആശ്വാസം വേണ്ട; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്‌

Gold Price on March 17th in Kerala: കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു എങ്കിലും 80 രൂപയായിരുന്നു അത്. നിക്ഷേപമായി സ്വര്‍ണത്തെ പരിഗണിച്ചിരുന്നവര്‍ പോലും വില വര്‍ധനവ് താങ്ങാനാകാതെ വലയുകയാണ്.

Kerala Gold Rate: അത്രയ്ക്ക് ആശ്വാസം വേണ്ട; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്‌
സ്വര്‍ണവില Image Credit source: PTI
shiji-mk
Shiji M K | Updated On: 17 Mar 2025 09:59 AM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംഭവിക്കുന്നത്. ഓരോ ദിവസവും സ്വര്‍ണവിലയില്‍ വലിയ മുന്നേറ്റം രേഖപ്പെടുത്തുന്നത് കൊണ്ട് തന്നെ സാധാരണക്കാര്‍ പൂര്‍ണമായും സ്വര്‍ണത്തോട് വിടപറയാനുള്ള ഒരുക്കത്തിലാണ്. വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങിച്ചിരുന്നവര്‍ പോലും നോ ഗോള്‍ഡ് ലുക്കിന് കൈ കൊടുത്തു.

കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു എങ്കിലും 80 രൂപയായിരുന്നു അത്. നിക്ഷേപമായി സ്വര്‍ണത്തെ പരിഗണിച്ചിരുന്നവര്‍ പോലും വില വര്‍ധനവ് താങ്ങാനാകാതെ വലയുകയാണ്.

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ കാര്യമായ മാറ്റങ്ങളില്ല. സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആശ്വസിക്കാന്‍ വകയില്ലെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 65,680 രൂപയാണ്. കഴിഞ്ഞ ദിവസം 65,760 രൂപയിലായിരുന്നു സ്വര്‍ണ വ്യാപാരം.

ഇന്നും 80 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,210 രൂപയിലേക്കെത്തി.

ഇന്നും 80 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,210 രൂപയിലേക്കെത്തി. കഴിഞ്ഞ ദിവസം 8220 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

2025ല്‍ സ്വര്‍ണവിലയില്‍ ഇടിവ് സംഭവിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും വിലയില്‍ വന്‍ കുതിപ്പാണ് സ്വര്‍ണം നടത്തുന്നത്. ജനുവരി 22 നാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണവില അറുപതിനായിരം കടന്നത്. മാര്‍ച്ച് മാസത്തിലും സ്വര്‍ണവില ഏറെയും ദിവസം തുടര്‍ന്നത് 64,000 രൂപയില്‍ തന്നെയായിരുന്നു.

Also Read: Gold Price Forecast: സ്വര്‍ണത്തെ ഇനി പ്രതീക്ഷിക്കേണ്ട; വില കുറയണമെങ്കില്‍ ട്രംപ് കനിയണം

സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിപണിയില്‍ നിന്നെത്തുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന വ്യാപാര നയം സ്വര്‍ണവിലയില്‍ വില സ്വാധീനം ചെലുത്തുന്നുണ്ട്. വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് അടിയ്ക്കടി താരിഫ് വര്‍ധിപ്പിക്കുന്നതും വില വര്‍ധനവിന് കാരണമാകുന്നു.