Kerala Gold Price: സ്വർണ വില കൂടിയോ? പവന് 65,000 ത്തിന് അരികെ; ഇന്നത്തെ നിരക്ക് അറിയാം
Kerala Gold Price Today: ഇതോടെ പവ്ന 64960 രൂപയായി. ഗ്രാമിന് 8120 രൂപയായി. 55 രൂപയാണ് ഗ്രാമിന് ഇന്ന് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവില.

സംസ്ഥാനത്തെ സ്വർണ വില വീണ്ടും റെക്കോർഡ് തിരുത്തി മുന്നോട്ട്. ഇന്ന് വീണ്ടും സ്വർണ വിലയിൽ പുതിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് 65,000 ത്തിന് അരികെ എത്തിയിരിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 440 രൂപയാണ് കൂടിയത്. ഇതോടെ പവ്ന 64960 രൂപയായി. ഗ്രാമിന് 8120 രൂപയായി. 55 രൂപയാണ് ഗ്രാമിന് ഇന്ന് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവില.
Also Read:ബാലൻസ് പോലും വേണ്ട, സാലറി അക്കൗണ്ടിൽ നിങ്ങളറിയാത്ത ആനുകൂല്യങ്ങളും ഉണ്ട്
മാർച്ച് മാസം ആരംഭിച്ചത് മുതൽ സ്വർണവിലയിൽ ആശ്വാസമാണ് രേഖപ്പെടുത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം 63000-ത്തിലേക്ക് എത്തിയത് മാർച്ച് മാസത്തിലായിരുന്നു. ഇതോടെ പ്രതീക്ഷയിലായിരുന്നു വ്യാപാരികളും സ്വാർണാഭരണ പ്രേമികളും. എന്നാൽ മാർച്ച് നാല് മുതൽ വീണ്ടും 64000 കടന്ന സ്വർണവില പിന്നീട് ചാഞ്ചാട്ടം തുടരുന്ന കാഴ്ചയാണ് കണ്ടത്.
കഴിഞ്ഞ ദിവസവും സ്വർണവിലയിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 360 രൂപ കൂടി 64,520 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 25 രൂപ കൂടി 8065 രൂപയായിരുന്നു. ഒരാഴ്ചയ്ക്കിടെ 1040 രൂപയാണ് പവന് വർധിച്ചത്. ഈ വർഷം ജനുവരി 22നാണ് സ്വർണ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. പിന്നീട് അങ്ങോട്ടേക്ക് റെകോർഡ് നിരക്കിൽ ഉയർന്ന വില ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് കണ്ടത്.
അതേസമയം സംസ്ഥാനത്തെ വെള്ളി വിലയിലും വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 106.9 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്. 1,06,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.