AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pooja Bumper: 25 കോടി വയനാട് കൊണ്ടുപോയി ഇനി 12 കോടിയുടെ പൂജ ബമ്പറിന്റെ കാലം…

Kerala Lottery Pooja Bumper 2024 prize money: 12 കോടി രൂപ ഒന്നാം സമ്മാനമായി എത്തുന്ന പൂജാ ബമ്പർ നാളെ മുതൽ വിപണിയിലെത്തും. 300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.

Pooja Bumper: 25 കോടി വയനാട് കൊണ്ടുപോയി ഇനി 12 കോടിയുടെ പൂജ ബമ്പറിന്റെ കാലം…
POOJA BUMPER ( IMAGE - SOCIAL MEDIA)
Aswathy Balachandran
Aswathy Balachandran | Published: 09 Oct 2024 | 06:25 PM

തിരുവനന്തപുരം: കേരളം ഇത്രകാലം കാത്തിരുന്നത് ഓണം ബമ്പർ ഭാ​ഗ്യശാലി ആരെന്ന് അരിയാനായിരുന്നെങ്കിൽ ഇനിയുള്ള കാത്തിരിപ്പ് പൂജ ബമ്പ്ർ ആർക്ക് അടിക്കുമെന്നാകും. കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ BR 100 ന്റെ ടിക്കറ്റ് പ്രകാശനം ഇന്നാണ് നടന്നത്.

25 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പിനോട് അനുബന്ധിച്ചു തന്നെയായിരുന്നു പൂജ ബമ്പറിന്റെ പ്രകാശനവും. 12 കോടി രൂപ ഒന്നാം സമ്മാനമായി എത്തുന്ന പൂജാ ബമ്പർ നാളെ മുതൽ വിപണിയിലെത്തും. 300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ഡിസംബർ നാലിനാണ് നറുക്കെടുപ്പ് നടക്കുന്നത്.

 

പൂജ ബമ്പർ സമ്മാനത്തുക എങ്ങനെ ?

 

12 കോടി രൂപയാണ് പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടുന്ന വിജയിയെ കാത്തിരിക്കുന്നത്. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകൾക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. ഇതു തന്നെയാണ് പൂജ ബമ്പറിന്റെ സവിശേഷതയും. ഓരോ പരമ്പരകൾക്കും രണ്ടു വീതം മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും.

നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയാണ് ലഭിക്കുക. അഞ്ചു പരമ്പരകൾക്ക് ഈ തുക ലഭിക്കും. അഞ്ചാം സമ്മാനമായി അഞ്ചു പരമ്പരകൾക്ക് രണ്ടു ലക്ഷം രൂപയും ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് സമ്മാനങ്ങളും ഇതിനുണ്ട്.

TG 434222 എന്ന ലോട്ടറിക്കാണ് ഓണം ബമ്പർ ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായി ലഭിക്കുക. വയനാട്ടിലെ ഏജൻസിയിൽ നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വയനാട് പനമരത്തെ എസ്ജെ ഏജൻസിയിൽ നിന്നുമാണ് ഈ ഭാഗ്യ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. സുൽത്താൻ ബത്തേരിയിൽ വിൽപന നടത്തുന്ന ഏജൻ്റായ നാഗരാജിനാണ് വിറ്റതെന്ന് എസ്ജെ ഏജൻസി ഉടമ ജിനീഷ് അറിയിച്ചു.