AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ration Card e-KYC : റേഷൻ കാർഡ് മസ്റ്ററിങ് വീണ്ടും നടത്തേണ്ടി വരുമോ? രണ്ട് ലക്ഷത്തിൽ അധികം അപേക്ഷകൾ കെട്ടിക്കിടക്കുന്നുയെന്ന് റിപ്പോർട്ട്

Ration Card e-KYC Mustering : മഞ്ഞ, പിങ്ക് കാർഡുകളുടെ റേഷൻ മസ്റ്ററിങ് പൂർത്തിയാക്കാൻ ജൂൺ 30 സാവാകാശം ലഭിച്ചിട്ടുണ്ട്.

Ration Card e-KYC : റേഷൻ കാർഡ് മസ്റ്ററിങ് വീണ്ടും നടത്തേണ്ടി വരുമോ? രണ്ട് ലക്ഷത്തിൽ അധികം അപേക്ഷകൾ കെട്ടിക്കിടക്കുന്നുയെന്ന് റിപ്പോർട്ട്
Ration ShopImage Credit source: Social Media
jenish-thomas
Jenish Thomas | Published: 14 May 2025 17:15 PM

തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം വരുന്ന ബിപിഎൽ, അന്ത്യോദയ അന്ന യോജന (മഞ്ഞ, പിങ്ക് കാർഡുകൾ) റേഷൻ ഉപയോക്താക്കൾ വീണ്ടും ഇ-കെവൈസി നടത്തേണ്ടി വരുമെന്ന് റിപ്പോർട്ട്. സിവിൽ സപ്ലൈസ് വകുപ്പിൻ്റെ സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് 2.29 ഇ-കെവൈസി അപേക്ഷകളാണ് കെട്ടിക്കിടക്കുന്നതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 1.10 അപേക്ഷക താലൂക്ക് സപ്ലൈ ഓഫീസർമാർ തള്ളുകയും ചെയ്തു. ഈ അപേക്ഷകളുടെ ഇ-കെവൈസി വീണ്ടും രേഖപ്പെടുത്താൻ മഞ്ഞ, പിങ്ക് കാർഡുകളുടെ മസ്റ്ററിങ് സിവിൽ സപ്ലൈസ് വകുപ്പ് നടത്തും.

റേഷൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്ത ഉപയോക്താക്കളുടെ അപേക്ഷയാണ് തള്ളിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ആധാറിലെയും റേഷൻ കാർഡിലെയും വ്യക്തിവിവരങ്ങൾ മാറ്റമുള്ള അപേക്ഷകളാണ് തള്ളിയിരിക്കുന്നത്. നേരത്തെ സർക്കാർ ബിപിഎൽ, എഎവൈ കാർഡുകളുടെ ഇ-കെവൈസി നൂറ് ശതമാനം പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നു.

ALSO READ : Kerosene Distribution: മണ്ണെണ്ണ എത്തുന്നു; എല്ലാ കാര്‍ഡിനും ഈ മാസം മുതല്‍ വിതരണം

റേഷൻ കാർഡുകളുടെ ഇ-കെവൈസി പൂർത്തികരിക്കാനുള്ള സാവാകാശം കേന്ദ്ര ജൂൺ 30 വരെ നീട്ടി നൽകിട്ടുണ്ട്. എന്നാൽ തള്ളിയതും കെട്ടിക്കിടക്കുന്നതുമായ അപേക്ഷകൾ വീണ്ടും ക്രമപ്പെടുത്തി മസ്റ്ററിങ് നടത്താൻ കൂടുതൽ സമയം സംസ്ഥാനത്തിന് വേണ്ടി വന്നേക്കും. സംസ്ഥാനത്ത് ഇതുവരെയായി 2.08 കോടി റേഷൻ ഇ-കെവൈസി അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 2.05 കോട അപേക്ഷകൾ പൊതുവിതരണ വകുപ്പ് അംഗീകരിച്ചിട്ടുണ്ട്.