AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSFE Chitty: കെഎസ്എഫ്ഇയില്‍ ഹ്രസ്വകാല ചിട്ടിയുമുണ്ട്; ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ നേട്ടം

KSFE Harmony Chitty: ഹാര്‍മണി ചിട്ടിയാണ് താരം, ഈ ചിട്ടിയുടെ ബമ്പര്‍ സമ്മാനം എന്നത് സിംഗപ്പൂരിലേക്കുള്ള യാത്രയാണ്. 100 പേര്‍ക്ക് കുടുംബത്തോടൊപ്പം യാത്ര നടത്താനാകും. ഇതല്ലെങ്കില്‍ വിജയികള്‍ക്ക് 2 ലക്ഷം രൂപ വീതം സമ്മാനം നല്‍കും.

KSFE Chitty: കെഎസ്എഫ്ഇയില്‍ ഹ്രസ്വകാല ചിട്ടിയുമുണ്ട്; ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ നേട്ടം
കെഎസ്എഫ്ഇImage Credit source: Social Media
shiji-mk
Shiji M K | Published: 26 Aug 2025 15:55 PM

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എഫ്ഇ ഇന്ന് എല്ലാവര്‍ക്കും സുപരിചിതനാണ്. നിരവധി നിക്ഷേപ പദ്ധതികളും ചിട്ടികളുമുണ്ടെന്നതാണ് കെഎസ്എഫ്ഇയുടെ പ്രത്യേകത. ദീര്‍ഘകാല ചിട്ടികള്‍ക്ക് പുറമെ ഹ്രസ്വകാല ചിട്ടികളും കെഎസ്എഫ്ഇയ്ക്ക് കീഴിലുണ്ട്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനൊരു പദ്ധതി എന്ന പേരില്‍ കൂടിയാണ് കെഎസ്എഫ്ഇ ഈ ചിട്ടിയെ മലയാളികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയത്.

ഹാര്‍മണി ചിട്ടിയാണ് താരം, ഈ ചിട്ടിയുടെ ബമ്പര്‍ സമ്മാനം എന്നത് സിംഗപ്പൂരിലേക്കുള്ള യാത്രയാണ്. 100 പേര്‍ക്ക് കുടുംബത്തോടൊപ്പം യാത്ര നടത്താനാകും. ഇതല്ലെങ്കില്‍ വിജയികള്‍ക്ക് 2 ലക്ഷം രൂപ വീതം സമ്മാനം നല്‍കും.

ഹാര്‍മണി ചിട്ടി

ബിസിനസ് ക്ലാസ് ചിട്ടികള്‍, മീഡിയം ചിട്ടി, സേവിങ്‌സ് ചിട്ടി, ഡിവിഷന്‍ ചിട്ടി എന്നിങ്ങനെയുള്ള ചിട്ടികളാണ് ഹാര്‍മണിയ്ക്ക് കീഴില്‍ വരുന്നത്. മൂന്ന് സീരീസുകളിലായാണ് ചിട്ടി അവതരിപ്പിച്ചത്. ഈ ചിട്ടിയ്ക്ക് കാലാവധിയുണ്ടെന്ന കാര്യം ശ്രദ്ധിക്കണം. 2026 ഫെബ്രുവരി 28 വരെയാണ് കാലാവധി. വ്യവസ്ഥകള്‍ക്ക് വിധേയമായി വിജയികളാകുന്ന 25,000 പേര്‍ക്ക് 1,500 രൂപയുടെ ഫ്യുവല്‍ കാര്‍ഡും ബ്രാഞ്ച് ലെവല്‍ സമ്മാനങ്ങളും ലഭിക്കുന്നതാണ്.

കെഎസ്എഫ്ഇ

കെഎസ്എഫ്ഇ ചിട്ടികള്‍ക്ക് ഇപ്പോള്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ചിട്ടിയുടെ ഭാഗമാകുന്നവര്‍ നിരവധിയാണ്. വിവാഹം, വിദ്യാഭ്യാസം, വീട് തുടങ്ങി എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ കെഎസ്എഫ്ഇ ഉപഭോക്താക്കളെ സഹായിക്കുന്നു.

Also Read: KSFE: പലിശയില്‍ വിട്ടുവീഴ്ചയില്ല; എഫ്ഡിക്ക് കെഎസ്എഫ്ഇ ഇത്രയും നല്‍കുന്നു

ചിട്ടികള്‍ക്ക് പുറമെ വായ്പകളും കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നു. ഭവന വായ്പകള്‍, സ്വര്‍ണപ്പണയ വായ്പകള്‍ തുടങ്ങിയവയെല്ലാം കെഎസ്എഫ്ഇയുടെ ഭാഗമാണ്. വിവിധ തരത്തിലുള്ള നിക്ഷേപ പദ്ധതികളും കെഎസ്എഫ്ഇയ്ക്കുണ്ട്. ഇവയ്ക്ക് മറ്റുള്ള ധനകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന പലിശയും കെഎസ്എഫ്ഇ നല്‍കുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.