AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSFE: പലിശയില്‍ വിട്ടുവീഴ്ചയില്ല; എഫ്ഡിക്ക് കെഎസ്എഫ്ഇ ഇത്രയും നല്‍കുന്നു

KSFE Fixed Deposit Interest Rate: ചിട്ടിയ്ക്ക് പുറമെ മറ്റ് പല സേവനങ്ങളും കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്തിടെയാണ് കെഎസ്എഫ്ഇ തങ്ങള്‍ സ്ഥിരനിക്ഷേപത്തിന്റെയും ചിട്ടിയുടെയും പലിശ നിരക്ക് പരിഷ്‌കരിച്ചത്.

KSFE: പലിശയില്‍ വിട്ടുവീഴ്ചയില്ല; എഫ്ഡിക്ക് കെഎസ്എഫ്ഇ ഇത്രയും നല്‍കുന്നു
കെഎസ്എഫ്ഇ Image Credit source: Social Media
shiji-mk
Shiji M K | Published: 23 Aug 2025 13:20 PM

കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് നടത്തുന്ന ചിട്ടി സംവിധാനമാണ് കെഎസ്എഫ്ഇ ചിട്ടി. ഈ പദ്ധതി വഴി നിശ്ചിത തുക നിശ്ചിത കാലയളവിലേക്ക് തവണകളായി അടയ്ക്കുകയും നറുക്കെടുപ്പിലൂടെയോ ലേലത്തിലൂടെയോ ചിട്ടിപ്പണം കൈപ്പറ്റുന്നതാണ് രീതി.

ഇവിടെ വായ്പയെടുക്കാതെ തന്നെ വലിയൊരു തുക സമാഹരിക്കാനും ആവശ്യങ്ങള്‍ നിറവേറ്റാനും സാധിക്കുന്നു. ചിട്ടിയ്ക്ക് പുറമെ മറ്റ് പല സേവനങ്ങളും കെഎസ്എഫ്ഇ വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്തിടെയാണ് കെഎസ്എഫ്ഇ തങ്ങള്‍ സ്ഥിരനിക്ഷേപത്തിന്റെയും ചിട്ടിയുടെയും പലിശ നിരക്ക് പരിഷ്‌കരിച്ചത്.

പുതുക്കിയ പലിശ നിരക്ക്

ജനറല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡെപ്പോസിറ്റ്, ഷോര്‍ട്ട് ടേം ഡെപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കാണ് കെഎസ്എഫ്ഇ പരിഷ്‌കരിച്ചത്. ജനറല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡെപ്പോസിറ്റ് എന്നിവയുടെ പലിശ നിരക്ക് ഒരു വര്‍ഷത്തേക്ക് 8.50 ശതമാനമാക്കി ഉയര്‍ത്തി.

ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 8 ശതമാനമാണ് പലിശ. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 7.75 ശതമാനവും പലിശയുണ്ടായിരിക്കും. കൂടാതെ ചിട്ടിയുടെ മേലുള്ള ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 9 ശതമാനമാക്കി ഉയര്‍ത്തി. നേരത്തെ 8.75 ശതമാനമായിരുന്നു ഇത്.

Also Read: KSFE Chitty: ഞൊടിയിടയില്‍ ഭവന വായ്പ ക്ലോസ് ചെയ്യാം; ഈ കെഎസ്എഫ്ഇ ചിട്ടിയില്‍ ചേര്‍ന്നോളൂ

181 മുതല്‍ 364 ദിവസം വരെയുള്ള നിക്ഷേപത്തിന് 6.50 ശതമാനം പലിശയുണ്ട്. നേരത്തെ 5.50 ശതമാനമായിരുന്നു. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള വന്ദനം നിക്ഷേപ പദ്ധതിയുടെ പലിശ 8.75 ശതമാനമായി തന്നെ തുടരും. പക്ഷെ നിക്ഷേപിക്കാനുള്ള പ്രായപരിധി 60 ല്‍ നിന്ന് 56 ആക്കി കുറച്ചു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.