AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mukesh Ambani: മുകേഷ് അംബാനിയുടെ പേരക്കുട്ടികൾ പഠിക്കുന്നത് ഈ സ്കൂളിൽ; ഫീസ് എത്രയെന്ന് അറിയാമോ?

Mukesh Ambani Granddaughter Aadiya School: ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂളുകളിൽ ഒന്നാണിത്. മുകേഷ് അംബാനിയുടെ പേരക്കുട്ടികളും ഈ സ്‌കൂളിൽ തന്നെയാണ് പഠിക്കുന്നത്.

Mukesh Ambani: മുകേഷ് അംബാനിയുടെ പേരക്കുട്ടികൾ പഠിക്കുന്നത് ഈ സ്കൂളിൽ; ഫീസ് എത്രയെന്ന് അറിയാമോ?
മുകേഷ് അംബാനിയും ഭാര്യ നിത്യ അംബാനിയും പേരക്കുട്ടികൾക്കൊപ്പംImage Credit source: Instagram
nandha-das
Nandha Das | Updated On: 16 May 2025 21:51 PM

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനാണ് റിലയൻസ് ചെയർമാനായ മുകേഷ് അംബാനി. ടെലികോം, പെട്രോകെമിക്കൽസ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം, ഊർജ്ജം, ഫാഷൻ, മാധ്യമം തുടങ്ങി നിരവധി മേഖലകളിൽ വ്യാപാരം വ്യാപിപ്പിച്ചിട്ടുള്ള അംബാനി കുടുംബത്തിന് ഒരു സ്‌കൂളും സ്വന്തമായുണ്ട്. അംബാനി കുടുംബത്തിന്റെ സ്‌കൂളായ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂൾ മുംബൈയിലാണ് പ്രവർത്തിക്കുന്നത്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ് സ്കൂളിൻ്റെ ചെയർപേഴ്‌സൺ.

ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂളുകളിൽ ഒന്നാണിത്. മുകേഷ് അംബാനിയുടെ പേരക്കുട്ടികളും ഈ സ്‌കൂളിൽ തന്നെയാണ് പഠിക്കുന്നത്. മകളായ ഇഷ അംബാനിയുടെ ഇരട്ടകുട്ടികളാണ് ആദിയയും കൃഷ്ണയും. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെ തന്നെ കിന്റർഗാർട്ടൻ സ്കൂളായ വെസ്റ്റ്‌വിൻഡ് സ്കൂളിലാണ് ആദിയയും കൃഷ്ണയും പഠിക്കുന്നത്. 1947ൽ അഞ്ച് സ്ത്രീകൾ ചേർന്ന് സ്ഥാപിച്ച ഈ സ്കൂളിലെ പ്രവേശന ഫീസ് 12,000 രൂപയാണ്. കൂടാതെ 5,000 രൂപ കോഷൻ ഡെപ്പോസിറ്റ് ഉണ്ട്. അത് പിന്നീട് തിരികെ ലഭിക്കുന്നതാണ്. ഫോമും രജിസ്ട്രേഷൻ ഫീസും മാത്രമായി 1,000 രൂപയും ഈടാക്കും. ഈ പണം തിരികെ ലഭിക്കില്ല.

പ്രതിമാസം 3,500 രൂപ ട്യൂഷൻ ഫീസ് മാത്രം വരുന്നുണ്ട്. അതായത് പ്രതിവർഷം 42,000 രൂപ. ഇതിന് പുറമെയാണ് വാർഷിക ചാർജുകൾ. കൂടാതെ, യൂണിഫോം, മറ്റ് പരിപാടികൾ തുടങ്ങിയവയ്ക്കും പ്രത്യേകം ഫീസുകൾ ഉണ്ട്. ആകെ ഒരു കുട്ടിക്ക് 2.5 ലക്ഷം രൂപ മുതൽ 4 ലക്ഷം രൂപ വരെയാണ് ഫീസ് വരുന്നത്. രണ്ടു കുട്ടികളെ ഒരുമിച്ച് സ്‌കൂളിൽ ചേർക്കുന്ന സമയത്ത് 10 ശതമാനം വരെ കിഴിവ് ലഭിക്കും. അതുപോലെ, ഒരു വർഷത്തെ ഫീസ് ഒന്നിച്ച് മുഴുവനായി അടയ്ക്കുകയാണെങ്കിൽ 5 ശതമാനം ഇളവ് ലഭിക്കും.

ALSO READ: പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം; മികച്ച നിക്ഷേപ പദ്ധതികൾ ഇതാ

2018 ഡിസംബർ മാസത്തിലാണ് മുകേഷ് അംബാനിയുടെ മകൾ ഇഷ വിവാഹിതയായത്. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ പിരാമൽ റിയാലിറ്റിയുടെ സ്ഥാപകനും അജയ് പിരാമലിന്റെ മകനുമായ ആനന്ദ് പിരാമലാണ് ഭർത്താവ്. 2022 നവംബറിലാണ് ഇവർക്ക് ആദിയ, കൃഷ്ണ എന്നീ ഇരട്ടക്കുട്ടികൾ ജനിച്ചത്.