AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, അനക്കം തട്ടാതെ സ്വര്‍ണവില; ഒരു പവന്‍ വാങ്ങാന്‍ എത്ര കൊടുക്കണം?

Kerala Gold Price May 17 2025: കഴിഞ്ഞ ദിവസത്തെ നിരക്കായ 69,760 രൂപയിലാണ് ഇന്ന് പവന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 8720 രൂപയാണ് നിരക്ക്. സ്വര്‍ണവില 70,000ന് താഴെ തുടരുന്നത് സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നുണ്ട്

Kerala Gold Rate: അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, അനക്കം തട്ടാതെ സ്വര്‍ണവില; ഒരു പവന്‍ വാങ്ങാന്‍ എത്ര കൊടുക്കണം?
സ്വര്‍ണവില Image Credit source: PTI
jayadevan-am
Jayadevan AM | Published: 17 May 2025 09:46 AM

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ നിരക്കായ 69,760 രൂപയിലാണ് ഇന്ന് പവന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 8720 രൂപയാണ് നിരക്ക്. സ്വര്‍ണവില 70,000ന് താഴെ തുടരുന്നത് സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നുണ്ട്. പ്രത്യേകിച്ചും വിവാഹ സീസണ്‍ അടക്കം തൊട്ടടുതെത്തിയ സാഹചര്യത്തില്‍. എന്നാല്‍ പണിക്കൂലിയും, ജിഎസ്ടിയും അടക്കം കണക്കിലെടുക്കുമ്പോള്‍ ഒരു പവന്‍ വാങ്ങാന്‍ 70,000ന് മുകളില്‍ (പണിക്കൂലി അഞ്ച് ശതമാനമായി പരിഗണിച്ചാല്‍) കൊടുക്കേണ്ടി വരും. മെയ് 15ന് വില കുറഞ്ഞെങ്കിലും ഇന്നലെ പവന് 880 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 110 രൂപയും കൂടി. അമേരിക്ക വീണ്ടും മാന്ദ്യത്തിലേക്ക് എത്തുമെന്ന സൂചനയോടെ റീട്ടെയ്ല്‍ സെയ്ല്‍സ് ഗ്രോത്ത് റേറ്റും, അമേരിക്കന്‍ കമ്പനികളുടെ പ്രൊഡകഷന്‍ പ്രൈസ് ഇന്‍ഡക്‌സും ഇടിഞ്ഞത് വില വര്‍ധനവിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്.

യുഎസിന്റെ സാമ്പത്തികരംഗത്ത് പ്രതിസന്ധി നിഴലിക്കുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഇത് സ്വര്‍ണവില വര്‍ധനവിന് അനുകൂല ഘടകമായി. ഇത് സുരക്ഷിതമായ നിക്ഷേപമാര്‍ഗമെന്ന സ്വര്‍ണത്തിന്റെ ഖ്യാതി വീണ്ടും മെച്ചപ്പെടുത്തുകയും ചെയ്തു. ഗോള്‍ഡ് ഇടിഎഫിലേക്ക് കൂടുതല്‍ ആളുകള്‍ നിക്ഷേപശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, വിലവര്‍ധനവിനും ഇത് കാരണമാകും.

എന്നാല്‍ മെയ് 15ന് പവന് ഒറ്റയടിക്ക് 1560 രൂപ കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം അന്ന് സ്വര്‍ണവില 70,000ന് താഴെയെത്തി. 14ന് 70,440 രൂപയുണ്ടായിരുന്ന പവന് 15ന് 68,880 ആയിരുന്നു നിരക്ക്. അന്ന് ഗ്രാമിന് 195 രൂപയും കുറഞ്ഞു. അന്താരാഷ്ട്ര തലത്തിലെ വിലതകര്‍ച്ചയാണ് അന്ന് സംസ്ഥാനത്തും പ്രതിഫലിച്ചത്.

Read Also: Gold Investment VS Mutual Funds: സ്വര്‍ണത്തില്‍ നിക്ഷേപിക്കണോ അതോ മ്യൂച്വല്‍ ഫണ്ടിലോ? ഏതാ ലാഭം?

യുഎസ്-ചൈന തീരുവപ്രശ്‌നം സമവായത്തിലെത്തിയതായിരുന്നു ഇതിന് പ്രധാന കാരണം. ഒപ്പം ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുമായി തീരുവവിഷയത്തില്‍ യുഎസ് സമവായത്തിന് ശ്രമിക്കുന്നതും അനുകൂലമായി. അടുത്തിടെ സ്വര്‍ണവിലയുടെ കുതിപ്പിന് കാരണമായ താരിഫ് വിഷയം പതുക്കെ പത്തി മടക്കിയത് നിരക്ക് കുറയുന്നതിന് സഹായിച്ചു.