New Rules For Gold Loan: രേഖയുണ്ടോ രേഖ! സ്വര്‍ണം പണയം വെക്കാന്‍ ഓടും മുമ്പ് പുതിയ നിയമം അറിഞ്ഞിരുന്നോളൂ
Documents Required For Taking Gold Loan: നി കാര്യങ്ങള്‍ പഴയത് പോലെയാകില്ല. സ്വര്‍ണ വായ്പകള്‍ നല്‍കുന്നതിന് ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പുതിയ നിയമം വരികയാണ്. വായ്പ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സംബന്ധിച്ച കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

പ്രതീകാത്മക ചിത്രം
സാമ്പത്തികമായി അല്‍പമൊന്ന് ബുദ്ധിമുട്ടിലായാല്‍ അല്ലെങ്കില്‍ പണത്തിന് പെട്ടെന്ന് ആവശ്യമുണ്ടായാല്‍ എല്ലാം നമ്മള്‍ പ്രധാനമായും ആശ്രയിക്കുന്നത് സ്വര്‍ണ വായ്പകളെയാണ്. പ്രത്യേകിച്ച് രേഖകളുടെ ഒന്നും തന്നെ ആവശ്യമില്ല എന്നത് തന്നെയാണ് ആളുകളെ സ്വര്‍ണ വായ്പയിലേക്ക് ആകര്‍ഷിക്കുന്നത്. മറ്റ് വായ്പകളെ അപേക്ഷിച്ച് വളരെ പെട്ടെന്ന് പണം ലഭിക്കുന്നുമുണ്ട്.
എന്നാല്‍ ഇനി കാര്യങ്ങള്‍ പഴയത് പോലെയാകില്ല. സ്വര്‍ണ വായ്പകള്‍ നല്‍കുന്നതിന് ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പുതിയ നിയമം വരികയാണ്. വായ്പ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സംബന്ധിച്ച കരട് മാര്‍ഗ നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
വായ്പ 75 ശതമാനമാക്കുന്നു
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം അനുസരിച്ച് വായ്പാ മൂല്യ അനുപാതം 75 ശതമാനമാക്കി കുറയ്ക്കും. നിങ്ങള്‍ 1000 രൂപ മൂല്യമുള്ള വസ്തു പണയം വെക്കുകയാണെങ്കില്‍ വായ്പയായി ലഭിക്കുക 750 രൂപ മാത്രമായിരിക്കും.
ഉടമസ്ഥാവകാശം തെളിയിക്കണം
നിങ്ങള്‍ പണയം വെക്കാന്‍ കൊണ്ടുപോകുന്ന സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. ബില്ലോ അല്ലെങ്കില്‍ ആ സ്വര്‍ണം എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലമോ മതിയാകും.
പ്യൂരിറ്റി സര്‍ട്ടിഫിക്കറ്റ്
പണയം വെക്കാന്‍ കൊണ്ടുപോകുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധിയുമായി സംബന്ധിച്ച് ബാങ്ക് ഉപയോക്താവിന് സര്‍ട്ടിഫിക്കറ്റ് നല്‍കണം.
എല്ലാത്തിനും വായ്പയില്ല
ആര്‍ബിഐയുടെ നിര്‍ദേശം അനുസരിച്ച് ആഭരണങ്ങള്‍, നാണയങ്ങള്‍ എന്നിവയ്ക്ക് മാത്രമേ ഇനി വായ്പ ലഭിക്കുകയുള്ളു. പാത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങി സ്വര്‍ണം കൊണ്ട് നിര്‍മിച്ച മറ്റൊന്നിനും വായ്പ ലഭിക്കുന്നതല്ല.
വായ്പ വെള്ളിക്കും
ചില തരം വെള്ളി ആഭരണങ്ങള്‍ക്കും വെള്ളി നാണയങ്ങള്‍ക്കും വായ്പ നല്‍കാനും നിര്‍ദേശത്തില്‍ പറയുന്നു. 925 പരിശുദ്ധി എങ്കിലും ഉള്ള പ്രത്യേകമായി നിര്‍മിച്ച വെള്ളി നാണയങ്ങളാണ് പരിഗണിക്കുക.
പണയത്തിന് പരിധി
ഒരു വ്യക്തിക്ക് പണയം വെക്കാവുന്ന ആകെ സ്വര്‍ണത്തിന്റെ പരിധിയും നിശ്ചയിക്കപ്പെട്ടു. ഒരാള്‍ക്ക് 1 കിലോ സ്വര്‍ണം മാത്രമേ ഇനി പണയം വെക്കാനാകൂ.
മൂല്യം
നിങ്ങള്‍ പണയം വെക്കുന്ന സ്വര്‍ണത്തിന്റെ മൂല്യം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലായിരിക്കണം. ഈടായി വെക്കുന്ന വെള്ളിയുടെ മൂല്യം 999 ലും കണക്കാക്കണം.
കരാര്‍
പണയം വെക്കുന്ന സ്വര്‍ണവുമായി ബന്ധപ്പെട്ട് വായ്പ കരാര്‍ ഉണ്ടായിരിക്കണം. സ്വര്‍ണത്തിന്റെ വിവരങ്ങള്‍, മൂല്യം, ലേല നടപടികള്‍, ലേല വ്യവസ്ഥകള്‍, ലേലത്തിന് മുമ്പുള്ള നോട്ടീസ് കാലാവധി, സ്വര്‍ണം തിരികെ ലഭിക്കാനുള്ള സമയം, ലേലത്തില്‍ കൂടുതല്‍ തുക ലഭിച്ചാല്‍ അത് തിരികെ നല്‍കാനുള്ള നടപടി, ലേല ഫീസ് തുടങ്ങിയ എല്ലാ കാര്യങ്ങളും കരാറില്‍ പറഞ്ഞിരിക്കണം.
കടം തീര്‍ക്കല്‍
പൂര്‍ണമായ തിരിച്ചടവിന് ശേഷമോ അല്ലെങ്കില്‍ ഒത്തുതീര്‍പ്പാക്കിയ ശേഷമോ വായ്പ നല്‍കുന്ന സ്ഥാപനം സ്വര്‍ണം തിരികെ നല്‍കേണ്ട സമയവും റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്നു. ഇടപാട് പൂര്‍ത്തിയായതിന് ശേഷം ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം തിരികെ നല്‍കണം. കാലതാമസമുണ്ടായാല്‍ ഓരോ ദിവസവും 5,000 രൂപ സ്ഥാപനം പിഴയായി നല്‍കണം.