Onam Vegetable Price Hike: അവിയലൊക്കെ വേണോ? വിട്ടുവീഴ്ചയ്ക്കില്ലെന്ന് പച്ചക്കറി വില, ചെലവ് എത്ര വരും?

Cost of Making Aviyal 2025: സദ്യയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് അവിയല്‍. കേരളം ചെറുതാണെങ്കിലും ആ കേരളത്തില്‍ പല വിധത്തിലുള്ള അവിയലുകളുണ്ട്. തെക്കന്മാര്‍ തേങ്ങയില്ലാതെ അവിയലൊരുക്കുമ്പോള്‍ വടക്കന്മാര്‍ തേങ്ങയിട്ട് തൈരൊഴിച്ച് അവിയലുണ്ടാക്കുന്നു.

Onam Vegetable Price Hike: അവിയലൊക്കെ വേണോ? വിട്ടുവീഴ്ചയ്ക്കില്ലെന്ന് പച്ചക്കറി വില, ചെലവ് എത്ര വരും?

ഓണസദ്യ

Published: 

19 Aug 2025 12:27 PM

പച്ചക്കറി വില വര്‍ധനവിനെ കുറിച്ച് ചര്‍ച്ച ചെയ്യാത്ത മലയാളികളില്ല. അതിന് കാരണമുണ്ട്, ഓണം വന്നെത്താന്‍ ഇനി അധികം ദിവസങ്ങളില്ല, ഓണത്തിന് എല്ലാ പച്ചക്കറികളും വാങ്ങിച്ച് നല്ലൊരു സദ്യയൊരുക്കാതെ എങ്ങനെയാണ്. എന്നാല്‍ സദ്യയെന്ന് കേള്‍ക്കുന്നതേ ഇപ്പോള്‍ മലയാളികള്‍ക്ക് പേടിയാണ്, പച്ചക്കറി വില വര്‍ധിക്കുന്നത് അത്ര വേഗത്തിലല്ലേ.

സദ്യയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് അവിയല്‍. കേരളം ചെറുതാണെങ്കിലും ആ കേരളത്തില്‍ പല വിധത്തിലുള്ള അവിയലുകളുണ്ട്. തെക്കന്മാര്‍ തേങ്ങയില്ലാതെ അവിയലൊരുക്കുമ്പോള്‍ വടക്കന്മാര്‍ തേങ്ങയിട്ട് തൈരൊഴിച്ച് അവിയലുണ്ടാക്കുന്നു.

തക്കാളി പോലും ചേര്‍ത്തുകൊണ്ടാണ് തെക്കന്‍ ജില്ലക്കാര്‍ അവിയല്‍ ഉണ്ടാക്കുന്നത്. എന്നാല്‍ തക്കാളി ചേര്‍ത്തൊരു അവിയലിനെ കുറിച്ച് വടക്കന്‍ ജില്ലക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അവിയല്‍ ഏതുവിധത്തില്‍ ഉണ്ടാക്കിയാലും ഇതിനെല്ലാം ഒരേ വിലയ്ക്ക് തന്നെ പച്ചക്കറി വേണം. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ ജില്ലക്കാര്‍ക്കും നല്ലൊരു അവിയല്‍ വെക്കണമെങ്കില്‍ എത്ര രൂപ ചെലവാകുമെന്ന് പരിശോധിക്കാം.

തക്കാളി- 35 രൂപ വരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വില വരുന്നു.

പയര്‍- 80 രൂപ വരെ വില

വെള്ളരി- 50 രൂപ വരെ വില

ചേന- 80 രൂപ വരെ വില

ഇളവന്‍- 40 രൂപ വരെ വില

പാവയ്ക്ക- 80 രൂപ വരെ വില

പടവലം- 60 രൂപ വരെ വില

ക്യാരറ്റ്- 90 രൂപ വരെ വില

Also Read: Onam 2025 Price Hike: നല്ലൊരു സാമ്പാര്‍ വെക്കാന്‍ പുത്തന്‍ ഇമ്മിണി ഇറക്കണം; പച്ചക്കറി വില കേട്ട് ഞെട്ടരുത്

പച്ചമുളക്- 100 രൂപ വരെ വില

ബീന്‍സ്- 72 രൂപ വരെ വില

തേങ്ങ- 65 രൂപ വരെ വില

തൈര്- വിവിധ ബ്രാന്‍ഡുകള്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്