Onam Kit 2025: എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും ഓണക്കിറ്റ്! സത്യമാണോ ഇത്?
Free Onam Kit Kerala: എഎവൈ കാര്‍ഡുകാര്‍ക്ക് ഓഗസ്റ്റ് 23, 24, പിഎച്ച്എച്ച് കാര്‍ഡുകാര്‍ക്ക് ഓഗസ്റ്റ് 25, 26, 27 തീയതികളില്‍, എന്‍പിഎസ് കാര്‍ഡുകാര്‍ക്ക് ഓഗസ്റ്റ് 29, 30, 31 തീയതികളില്‍, എന്‍പിഎസ്എസ് കാര്‍ഡുകാര്‍ക്ക് സെപ്റ്റംബര്‍ 1,2,3, തീയതികളില്‍ കിറ്റ് വിതരണം ചെയ്യുമെന്നാണ് സന്ദേശം.

ഓണക്കിറ്റ്
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എല്ലാ ഓണക്കാലത്തും കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ ചില വിഭാഗം ആളുകള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തവണ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ കിറ്റുണ്ടാകും എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നു. ഇത് സത്യമാണോ എന്ന് പരിശോധിക്കാം.
ഇക്കൊല്ലത്തെ സൗജന്യ ഓണക്കിറ്റ് വിതരണം ഇങ്ങനെയാണ് എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഓരോ കാര്‍ഡിന് കിറ്റ് ലഭിക്കുന്നതിന് ഓരോ തീയതിയും വീഡിയോയില്‍ പറയുന്നുണ്ട്. എഎവൈ കാര്‍ഡുകാര്‍ക്ക് ഓഗസ്റ്റ് 23, 24, പിഎച്ച്എച്ച് കാര്‍ഡുകാര്‍ക്ക് ഓഗസ്റ്റ് 25, 26, 27 തീയതികളില്‍, എന്‍പിഎസ് കാര്‍ഡുകാര്‍ക്ക് ഓഗസ്റ്റ് 29, 30, 31 തീയതികളില്‍, എന്‍പിഎസ്എസ് കാര്‍ഡുകാര്‍ക്ക് സെപ്റ്റംബര്‍ 1,2,3, തീയതികളില്‍ കിറ്റ് വിതരണം ചെയ്യുമെന്നാണ് സന്ദേശം.
പ്രചരിക്കുന്ന വീഡിയോ
ഈ തീയതികളില്‍ കിറ്റ് വാങ്ങിക്കാന്‍ സാധിക്കാത്തവര്‍ക്ക് സെപ്റ്റംബര്‍ 4,5,6,7 തീയതികളില്‍ റേഷന്‍ കടകളില്‍ വന്ന് കിറ്റ് കൈപ്പറ്റാമെന്നും വീഡിയോയില്‍ പറയുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26ന് ആരംഭിച്ച് സെപ്റ്റംബര്‍ നാലിന് അവസാനിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ഈ വീഡിയോയില്‍ പറഞ്ഞിരിക്കുന്നതെല്ലാം 2022 ലെ കാര്യങ്ങളാണെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് കാലത്ത് ആദ്യമായി കിറ്റ് വിതരണം ചെയ്തപ്പോള്‍ എല്ലാ കാര്‍ഡുടമകള്‍ക്കും ലഭിച്ചിരുന്നു. ഇതിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.
Also Read: Onam Fruit Market: ഷാജിയേട്ടാ ഈ ഓണം അങ്ങ്! നടക്കില്ല കുട്ട്യേ പഴത്തിന് ഡിമാൻഡ് കുറഞ്ഞു
എന്നാല്‍ ഈ വര്‍ഷം സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുകയുള്ളൂ. അല്ലാത്തവര്‍ക്ക് കിറ്റ് ഉണ്ടായിരിക്കില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ വാര്‍ത്തകളില്‍ വീഴാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുക.