Operation Sindoor: ഇന്ത്യന്‍ വിപണിയിലേക്ക് ഉത്പന്നങ്ങളെത്തിക്കാന്‍ പാകിസ്ഥാന്‍ ശ്രമം; അതീവ ജാഗ്രതയില്‍ രാജ്യം

India Blocks Pakistan Products in Indian Market: 500 മില്യണ്‍ ഡോളറിന്റെ പഴങ്ങള്‍, ഈന്തപ്പഴം, തുണിത്തരങ്ങള്‍, സോഡ ആഷ്, പാറ ഉപ്പ്, തുകല്‍ വസ്തുക്കള്‍ തുടങ്ങിയ വസ്തുക്കള്‍ ഇന്ത്യന്‍ വിപണിയിലേക്ക് പാകിസ്ഥാന്‍ ഇപ്പോഴും എത്തിക്കുന്നതായി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളുടെ പേരില്‍ പാക്ക് ചെയ്താണ് ഇവ എത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Operation Sindoor: ഇന്ത്യന്‍ വിപണിയിലേക്ക് ഉത്പന്നങ്ങളെത്തിക്കാന്‍ പാകിസ്ഥാന്‍ ശ്രമം; അതീവ ജാഗ്രതയില്‍ രാജ്യം

ഇന്ത്യന്‍ സൈന്യം

Updated On: 

07 May 2025 | 02:33 PM

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനില്‍ നിന്നുള്ള ചരക്ക് ഇറക്കുമതി ഇന്ത്യ നിരോധിച്ചിരുന്നു. എന്നാല്‍ യുഎഇ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ മുഖേന ഇന്ത്യയിലേക്ക് പാകിസ്ഥാന്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നതായാണ് വിവരം. ഈ ശ്രമം തടയുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കി കസ്റ്റംസ് വകുപ്പ്.

500 മില്യണ്‍ ഡോളറിന്റെ പഴങ്ങള്‍, ഈന്തപ്പഴം, തുണിത്തരങ്ങള്‍, സോഡ ആഷ്, പാറ ഉപ്പ്, തുകല്‍ വസ്തുക്കള്‍ തുടങ്ങിയവ ഇന്ത്യന്‍ വിപണിയിലേക്ക് പാകിസ്ഥാന്‍ ഇപ്പോഴും എത്തിക്കുന്നതായി വിവിധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളുടെ പേരില്‍ പാക്ക് ചെയ്താണ് ഇവ എത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ഔദ്യോഗിക മാര്‍ഗം വഴി പാകിസ്ഥാനില്‍ നിന്നും ഇന്ത്യന്‍ മാര്‍ക്കറ്റുകളിലേക്കെത്തുന്ന ഉത്പന്നങ്ങളുടെ എണ്ണം കുറവാണ്. മൂന്നാമത് രാജ്യത്തെയാണ് പാകിസ്ഥാന്‍ ഇപ്പോള്‍ ഇറക്കുമതിയ്ക്കായി കൂട്ടുപിടിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മെയ് രണ്ടോടെ എല്ലാ ഇറക്കുമതികളും ഇന്ത്യ നിയന്ത്രിച്ചതോടെ പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥ ഇതിനോടകം തകര്‍ന്നുവെന്നും കയറ്റുമതി ഞെരുക്കത്തിലാണ് രാജ്യമെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയത് പാകിസ്ഥാന് ശക്തമായ ഭാഷയില്‍ ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടിരിക്കുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെയാണ് ഇന്ത്യയുടെ നടപടി. പ്രത്യാക്രമണത്തില്‍ 70 ഭീകരര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.

Also Read: Operation Sindoor: ഇന്ത്യ ലക്ഷ്യമിട്ട ഒമ്പത് ഭീകരകേന്ദ്രങ്ങള്‍; ഈ സ്ഥലങ്ങൾ തീവ്രവാദികൾക്ക് പിന്തുണ നൽകുന്നതെങ്ങനെ?

ഒന്‍പത് ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റെ കുടുംബത്തിന്‍ 14 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

മൂന്നാം രാജ്യങ്ങളെ കൂട്ടുപിടിച്ച് ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്കെത്തിക്കാനുള്ള പാകിസ്ഥാന്റെ ശ്രമത്തെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കി കസ്റ്റംസ്

Loading...
Unable to load recommendations.
Follow Us
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്