Education Loan: ഇന്‍ഷുറന്‍സ് പരിരക്ഷ വിദ്യാഭ്യാസ വായ്പയ്ക്കും ആവശ്യമാണോ?
Insurance For Education Loan: രണ്ട് തരത്തിലുള്ള വിദ്യാഭ്യാസ വായ്പകളാണ് രാജ്യത്ത് നല്‍കി വരുന്നത്. റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നിര്‍ദേശം അനുസരിച്ച് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ തയാറാക്കി ബാങ്കുകള്‍ മുഖാന്തരം നല്‍കുന്ന വായ്പകളാണ് മോഡല്‍ എഡ്യൂക്കേഷന്‍ ലോണ്‍.
പഠനാവശ്യത്തിനായി വിദ്യാഭ്യാസ വായ്പകള്‍ എടുക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരികയാണ്. എന്നാല്‍ വായ്പ എടുക്കുന്ന സമയത്ത് പല ധനകാര്യ സ്ഥാപനങ്ങളും ഇന്‍ഷുറന്‍സ് എടുക്കുന്നതിന് നിര്‍ദേശിക്കാറുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാതെ ലോണ്‍ തരില്ലെന്ന് പറയുന്ന സ്ഥാപനങ്ങളും നിരവധിയാണ്. എന്നാല്‍ പഠനാവശ്യത്തിനായി എടുക്കുന്ന വായ്പയോടൊപ്പം പലര്‍ക്കും ഇന്‍ഷുറന്‍സ് കൂടി എടുക്കാന്‍ സാധിക്കാറില്ല.
രണ്ട് തരത്തിലുള്ള വിദ്യാഭ്യാസ വായ്പകളാണ് രാജ്യത്ത് നല്‍കി വരുന്നത്. റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നിര്‍ദേശം അനുസരിച്ച് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ തയാറാക്കി ബാങ്കുകള്‍ മുഖാന്തരം നല്‍കുന്ന വായ്പകളാണ് മോഡല്‍ എഡ്യൂക്കേഷന്‍ ലോണ്‍.
നാല് ലക്ഷം രൂപ വരെയുള്ള ലോണുകള്‍ക്ക് ഈ രീതിയില്‍ ഈട് നല്‍കേണ്ടതില്ല. എന്നാല്‍ അതിന് മുകളിലുള്ള വായ്പകള്‍ക്ക് മാതാപിതാക്കള്‍ കൂടാതെ മറ്റൊരു ജാമ്യക്കാരന്‍ കൂടി വേണം. ഏഴര ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് ഈടുകളും വേണ്ടി വരും.




ഈടൊന്നും നല്‍കാത്ത വായ്പയാണെങ്കില്‍ വിദ്യാര്‍ഥിയുടെ പേരില്‍ ലൈഫ് ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ചില ബാങ്കുകള്‍ ആവശ്യപ്പെടാറുണ്ട്. വായ്പ കാലാവധി വരെ നിലനില്‍ക്കുന്ന ഇന്‍ഷുറന്‍സുകളാണ് വേണ്ടി വരിക. കാലാവധി തീരുന്നതിന് മുമ്പ് വിദ്യാര്‍ഥിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഈ ബാധ്യത കുടുംബത്തിന് വരാതിരിക്കാനാണ് ഇന്‍ഷുറന്‍സ് എടുക്കാന്‍ ബാങ്കുകള്‍ നിര്‍ദേശിക്കുന്നത്.
ഇന്‍ഷുറന്‍സ് പ്രീമിയം തുക അടയ്ക്കാനുള്ള പണവും ചിലപ്പോള്‍ ബാങ്കുകള്‍ നല്‍കും. വളരെ കുറഞ്ഞ പ്രീമിയത്തില്‍ നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സിന്റെ ഭാഗമാകാന്‍ സാധിക്കും. എന്നാല്‍ ഇന്‍ഷുറന്‍സ് എടുക്കണം എന്ന കാര്യം നിര്‍ബന്ധമല്ല. ബാങ്കിന് ഇന്‍ഷുറന്‍സ് എടുക്കുന്നതിന് ഒരുതരത്തിലും നിര്‍ബന്ധിക്കാനും സാധിക്കില്ല.
Also Read: One Time Investment VS SIP: ഒറ്റത്തവണ നിക്ഷേപമാണോ അല്ലെങ്കില്‍ എസ്‌ഐപിയാണോ നല്ലത്?
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിദ്യാലക്ഷ്മി പദ്ധതി പ്രകാരമാണ് നിങ്ങള്‍ വായ്പയെടുക്കുന്നതെങ്കില്‍ ഇന്‍ഷുറന്‍സ് എടുക്കണോ വേണ്ടയോ എന്ന കാര്യം ബാങ്കാണ് തീരുമാനിക്കുന്നത്. വായ്പ എടുക്കുന്നതിന് നിബന്ധനയായി പല ബാങ്കുകളും ഇന്‍ഷുറന്‍സ് എടുക്കണമെന്ന് പറയാറുണ്ട്.