AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

One Time Investment VS SIP: ഒറ്റത്തവണ നിക്ഷേപമാണോ അല്ലെങ്കില്‍ എസ്‌ഐപിയാണോ നല്ലത്?

Best Investment Option: മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള തുക തവണകളായി നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപിയുടേത്. സ്ഥിര വരുമാനം ഉള്ളവര്‍ക്കാണ് എസ്‌ഐപി നിക്ഷേപം അനുയോജ്യമായിട്ടുള്ളത്. ചിട്ടയായ നിക്ഷേപം നടത്താന്‍ എസ്‌ഐപി നിങ്ങളെ സഹായിക്കും.

One Time Investment VS SIP: ഒറ്റത്തവണ നിക്ഷേപമാണോ അല്ലെങ്കില്‍ എസ്‌ഐപിയാണോ നല്ലത്?
പ്രതീകാത്മക ചിത്രം Image Credit source: Guido Mieth/DigitalVision/Getty Images
shiji-mk
Shiji M K | Published: 07 Jun 2025 16:39 PM

പണം നിക്ഷേപിച്ച് തുടങ്ങാന്‍ പോകുന്നയാളാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും തവണകളായ നിക്ഷേപമാണോ ഒറ്റത്തവണ നിക്ഷേപമാണോ നല്ലതെന്ന് നിങ്ങള്‍ മനസിലാക്കിയിരിക്കണം. നിങ്ങളുടെ സാമ്പത്തിക സ്ഥികി അനുസരിച്ച് കൂടി വേണം നിക്ഷേപം നടത്താന്‍. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപികളെയും ഒറ്റത്തവണ നിക്ഷേപങ്ങളെയും കുറിച്ച് പരിശോധിക്കാം.

മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള തുക തവണകളായി നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപിയുടേത്. സ്ഥിര വരുമാനം ഉള്ളവര്‍ക്കാണ് എസ്‌ഐപി നിക്ഷേപം അനുയോജ്യമായിട്ടുള്ളത്. ചിട്ടയായ നിക്ഷേപം നടത്താന്‍ എസ്‌ഐപി നിങ്ങളെ സഹായിക്കും. അക്കൗണ്ടില്‍ പണം സൂക്ഷിക്കുമ്പോള്‍ അത് മറ്റെന്തെങ്കിലും ആവശ്യത്തിന് ചെലവഴിക്കാന്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം.

സ്ഥിരമായി നിക്ഷേപിക്കുന്നതിനാല്‍ തന്നെ വിപണിയിലെ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉപകരിക്കും. ലിക്വിഡ് ഫണ്ടുകളില്‍ നടത്തുന്ന നിക്ഷേപം വഴി നിങ്ങള്‍ക്ക് എമര്‍ജന്‍സി ഫണ്ടും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. ഇവിടെ ബാങ്ക് അക്കൗണ്ടില്‍ വലിയ തുക നിക്ഷേപിക്കേണ്ട ആവശ്യമില്ല.

വര്‍ഷങ്ങളോളം നിക്ഷേപിക്കുന്നത് വഴി വലിയ തുക തന്നെ സ്വരുക്കൂട്ടാന്‍ നിങ്ങള്‍ക്ക് സാധിക്കും. പിന്നെ നിങ്ങള്‍ക്ക് ലഭിക്കുന്ന ലാഭം വിപണി സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. ഡെറ്റ് ഫണ്ടുകളില്‍ നിന്ന് നെഗറ്റീവ് റിട്ടേണ്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ ഇക്വിറ്റി ഫണ്ടുകളില്‍ നെഗറ്റീവ് റിട്ടേണ്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

എത്ര വര്‍ഷം വേണമെങ്കിലും നിങ്ങള്‍ക്ക് എസ്‌ഐപിയില്‍ നിക്ഷേപം നടത്താവുന്നതാണ്. സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നിക്ഷേപ തുക ഭാഗികമായി നിങ്ങള്‍ക്ക് പിന്‍വലിക്കാവുന്നതാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് നിക്ഷേപ സംഖ്യ വര്‍ധിപ്പിക്കാനും സാധിക്കുന്നതാണ്.

Also Read: Fixed Deposit: ഈ ബാങ്കുകളില്‍ എഫ്ഡിക്ക് 9.1% പലിശയുണ്ട്; നിക്ഷേപിച്ചാലോ?

എന്നാല്‍ ഒറ്റത്തവണ നിക്ഷേപം എന്നത് വലിയ ലാഭം നിങ്ങള്‍ക്ക് സമ്മാനിക്കുന്നില്ല. നിങ്ങള്‍ നിക്ഷേപിക്കുന്ന തുക വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വ്യത്യസ്തങ്ങളായ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ തുക വളരെ വേഗത്തില്‍ വളരുന്നുമില്ല. ബാങ്ക് അക്കൗണ്ടിലെ പണം മറ്റെന്തെങ്കിലും ആവശ്യത്തിന് ചെലവഴിക്കാന്‍ തോന്നിയേക്കാം.