AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IndiGo Monsoon Sale: ഇന്‍ഡിഗോയുടെ മണ്‍സൂണ്‍ സെയില്‍ ആരംഭിച്ചു; ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് 1,499 രൂപ

IndiGo Monsoon Sale Discounts and Offers: തിരഞ്ഞെടുത്ത ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളില്‍ 99 രൂപ മുതല്‍ സ്റ്റാന്‍ഡേര്‍ഡ് സീറ്റ് സെലക്ഷന്‍ ലഭ്യമാണ്. ആഭ്യന്തര വിമാനങ്ങളില്‍ 500 രൂപ മുതല്‍ ആരംഭിക്കുന്ന എമര്‍ജന്‍സി എക്‌സ്എല്‍ സീറ്റുകള്‍ ലഭിക്കും.

IndiGo Monsoon Sale: ഇന്‍ഡിഗോയുടെ മണ്‍സൂണ്‍ സെയില്‍ ആരംഭിച്ചു; ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് 1,499 രൂപ
ഇന്‍ഡിഗോ Image Credit source: PTI
shiji-mk
Shiji M K | Published: 25 Jun 2025 14:05 PM

ഏഷ്യയിലെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നായ ഇന്‍ഡിഗോയുടെ മണ്‍സൂണ്‍ സെയില്‍ ആരംഭിച്ചു. ഇന്‍ഡിഗോയില്‍ ആഭ്യന്തര, അന്തര്‍ദേശീയ വിമാന യാത്രകള്‍ നടത്തുന്നവര്‍ക്ക് പ്രത്യേക കിഴിവുകള്‍ ഇതുവഴി ലഭിക്കും.

ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് 1,499 രൂപയും അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് 4,399 രൂപയുമാണ് ഓഫറിന്റെ ഭാഗമായി ഇന്‍ഡിഗോ വാഗ്ദാനം ചെയ്യുന്നത്. ഈ വര്‍ഷം ജൂലൈ 1 നും സെപ്റ്റംബര്‍ 21നും ഇടയില്‍ യാത്ര നടത്തുന്നതിനായി ജൂണ്‍ 24 മുതല്‍ ജൂണ്‍ 29 വരെ നിങ്ങള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

അന്താരാഷ്ട്ര യാത്രകളില്‍ അധിക സൗകര്യങ്ങള്‍ ലഭിക്കണമെങ്കില്‍ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോസ്‌ട്രെച്ച് പ്രൊവിഷന്‍ തിരഞ്ഞെടുക്കാം. 9,999 രൂപ മുതലാണ് ഇതിന് നിരക്ക് ആരംഭിക്കുന്നത്. യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ തിരഞ്ഞെടുക്കാനാവുന്നതിന് പുറമെ 50 ശതമാനം വരെ കിഴിവില്‍ അധിക സേവനങ്ങളും ലഭിക്കുന്നതാണ്.

ആഭ്യന്തര വിമാന സര്‍വീസുകളില്‍ പ്രീ പെയ്ഡ് അധിക ബാഗേജിന് 50 ശതമാനം വരെയും അന്താരാഷ്ട്ര സര്‍വീസുകളില്‍ 15, 20,30 കിലോ ബാഗിന് 50 ശതമാനം വരെയും കിഴിവ് ലഭിക്കും. നിങ്ങള്‍ തിരഞ്ഞെടുത്ത വിമാനങ്ങളില്‍ മുന്‍ഗണന ചെക്ക് ഇന്‍, എപ്പോള്‍ വേണമെങ്കിലും ബോര്‍ഡിങ് എന്നിവ ഉള്‍പ്പെടുന്ന ഫാസ്റ്റ് ഫോര്‍വേഡ് സേവനത്തിനും ഇന്‍ഡിഗോ 50 ശതമാനം കിഴിവ് നല്‍കുന്നുണ്ട്.

മാത്രമല്ല തിരഞ്ഞെടുത്ത ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളില്‍ 99 രൂപ മുതല്‍ സ്റ്റാന്‍ഡേര്‍ഡ് സീറ്റ് സെലക്ഷന്‍ ലഭ്യമാണ്. ആഭ്യന്തര വിമാനങ്ങളില്‍ 500 രൂപ മുതല്‍ ആരംഭിക്കുന്ന എമര്‍ജന്‍സി എക്‌സ്എല്‍ സീറ്റുകള്‍ ലഭിക്കും.

Also Read: PF Withdrawal: എടിഎം വഴി പിഎഫ് പിൻവലിക്കാം; എപ്പോളെത്തും സംവിധാനം

കൂടാതെ ഏത് വിമാനത്തിലാണെങ്കിലും 6ഇ പ്രൈം, 6ഇ സീറ്റ് ആന്‍ഡ് ഈറ്റ് സേവനങ്ങള്‍ 30 ശതമാനം കിഴിവിലും ലഭിക്കുന്നതാണ്. ആഭ്യന്തര യാത്രക്കാര്‍ക്ക് 299 രൂപ മുതല്‍ ആരംഭിക്കുന്ന സീറോ ക്യാന്‍സലേഷന്‍ പ്ലാന്‍ ഉപയോഗിച്ച് അവരുടെ ടിക്കറ്റുകള്‍ നേടാനുമാകും.