Post Office Savings Scheme: ഒറ്റത്തവണ നിക്ഷേപം ആജീവനാന്ത വരുമാനം; പോസ്റ്റ് ഓഫീസിലേക്ക് വേഗം വിട്ടോളൂ
Benefits of Post Office MIS: വെറുതെ എങ്ങനെ ഒരു പദ്ധതിയില്‍ നിക്ഷേപം നടത്തും, അതിനെ കുറിച്ച് ആഴത്തില്‍ പഠിക്കുമ്പോള്‍ മാത്രമേ ഗുണവും ദോഷവും കൃത്യമായി മനസിലാക്കാന്‍ സാധിക്കുകയുള്ളൂ.

പോസ്റ്റ് ഓഫീസ്
ജോലിയ്ക്ക് പുറമെ അല്ലെങ്കില്‍ വിരമിക്കലിന് ശേഷം സ്ഥിര വരുമാനം ലഭിക്കുന്ന നിക്ഷേപ പദ്ധതിയാണ് നിങ്ങള്‍ ഏറെ കാലമായി അന്വേഷിക്കുന്നതെങ്കില്‍, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയില്‍ (പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം) ഒരു കൈ നോക്കാവുന്നതാണ്. എന്നാല്‍ വെറുതെ എങ്ങനെ ഒരു പദ്ധതിയില്‍ നിക്ഷേപം നടത്തും, അതിനെ കുറിച്ച് ആഴത്തില്‍ പഠിക്കുമ്പോള്‍ മാത്രമേ ഗുണവും ദോഷവും കൃത്യമായി മനസിലാക്കാന്‍ സാധിക്കുകയുള്ളൂ.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
ജോലി ചെയ്യുമ്പോഴോ അല്ലെങ്കില്‍ വിരമിക്കലിന് ശേഷമോ സ്ഥിര വരുമാനം നല്‍കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. മറ്റ് നിക്ഷേപ മാര്‍ഗങ്ങളെ പോലെ ഈ സ്‌കീമും പ്രതിവര്‍ഷം പലിശ നല്‍കുന്നുണ്ട്. 7.4 ശതമാനം പലിശയാണ് പദ്ധതി നല്‍കുന്നത്. ഈ സ്‌കീമില്‍ നിങ്ങളുടെ പണം എക്കാലവും സുരക്ഷിതമാണ്. ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് എല്ലാ മാസവും നിങ്ങള്‍ക്ക് വരുമാനം ലഭിക്കുന്നതാണ്.
റിസ്‌ക് എടുക്കാതെ മികച്ച വരുമാനം നേടാന്‍ ഈ പദ്ധതി നിങ്ങളെ അനുവദിക്കുന്നു. സ്ഥിര നിക്ഷേപത്തിന് സമാനമായ രീതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. പ്രതിമാസം പലിശയും നിങ്ങളിലേക്ക് എത്തുന്നതാണ്. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ച് നിങ്ങള്‍ക്ക് സമ്പാദ്യം ആരംഭിക്കാം. ഒരു അക്കൗണ്ടില്‍ പരമാവധി നിക്ഷേപം 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടില്‍ 1.5 കോടിയുമാണ്. നിങ്ങള്‍ 9 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 5,550 രൂപ പലിശയായി മാസം ലഭിക്കും, 1.5 കോടിയാണെങ്കില്‍ പ്രതിമാസം 9,250 രൂപയും ലഭിക്കുന്നതാണ്.
Also Read: Investment Options: സർക്കാർ ജീവനക്കാർക്ക് ഡബിൾ ലോട്ടറി; പുതിയ നിക്ഷേപ ഓപ്ഷനുകൾക്ക് അനുമതി
എങ്ങനെ നിക്ഷേപം ആരംഭിക്കാം?
നാഷണല്‍ സേവിങ്സ് മന്ത്ലി ഇന്‍കം പദ്ധതിയുടെ ഭാഗമാകാന്‍ ആദ്യം നിങ്ങളുടെ തൊട്ടടുത്ത പോസ്റ്റ് ഓഫീസില്‍ ഒരു സേവിങ്സ് അക്കൗണ്ട് ആരംഭിക്കണം. ശേഷം, നാഷണല്‍ സേവിങ്സ് മന്ത്ലി ഇന്‍കം സ്‌കീം ഫോം പൂരിപ്പിക്കുക. ഫോം സമര്‍പ്പിക്കുന്ന സമയത്ത് പണമായോ ചെക്കായോ നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്.