5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

SBI-Post Office RD: ആർഡിയിൽ കേമൻ എസ്ബിഐയോ പോസ്റ്റ് ഓഫീസോ; ഉയർന്ന ലാഭത്തിനായി എവിടെ നിക്ഷേപിക്കണം?

Post Office RD or SBI Bank RD Gives Better Return: പോസ്റ്റ് ഓഫീസും എസ്ബിഐയും വാഗ്ദാനം ചെയ്യുന്ന ആര്‍ഡി പദ്ധതികളുടെ താരതമ്യമാണ് ഈ ലേഖനത്തിലൂടെ നടത്തുന്നത്. പ്രതിമാസ നിക്ഷേപത്തിനനുസരിച്ച് പലിശനിരക്കും ലഭിക്കുന്ന മെച്യൂരിറ്റി തുകയും വിശദമായി വിശകലനം ചെയ്യുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങളും ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഏത് പദ്ധതിയാണ് 5 വര്‍ഷത്തില്‍ കൂടുതല്‍ റിട്ടേണ്‍ നല്‍കുന്നതെന്ന് പരിശോധിക്കാം.

SBI-Post Office RD: ആർഡിയിൽ കേമൻ എസ്ബിഐയോ പോസ്റ്റ് ഓഫീസോ; ഉയർന്ന ലാഭത്തിനായി എവിടെ നിക്ഷേപിക്കണം?
പ്രതീകാത്മക ചിത്രം Image Credit source: Guido Mieth/DigitalVision/Getty Images
shiji-mk
Shiji M K | Published: 18 Feb 2025 15:23 PM

സമ്പാദ്യ ശീലം വളരെ അനിവാര്യമാണ്. എത്ര ചെറിയ പ്രായത്തില്‍ തന്നെ നിക്ഷേപം ആരംഭിക്കാന്‍ സാധിക്കുന്നുവോ അത്രയും നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. നിങ്ങള്‍ സമ്പാദ്യ ശീലം ഉണ്ടാക്കിയെടുക്കാന്‍ ഏറെ വൈകി എന്ന വിഷമം വേണ്ട. ഏത് പ്രായത്തില്‍ ആണെങ്കിലും മികച്ച രീതിയില്‍ നിക്ഷേപിക്കുക എന്നതിലാണ് കാര്യം.

പലരും നിക്ഷേപം എന്ന നിലയില്‍ ആരംഭിക്കുന്ന ഒന്നാണ് ആര്‍ഡികള്‍ അഥവാ റെക്കറിങ് ഡെപ്പോസിറ്റ്. ലഭ്യമായിട്ടുള്ള ആര്‍ഡികള്‍ തമ്മില്‍ താരതമ്യം ചെയ്യാതെയാണ് പലരും ആര്‍ഡികളുടെ ഭാഗമാകുന്നത് എന്നതാണ് യാഥാര്‍ഥ്യം. ഒട്ടനവധി ആര്‍ഡി സ്‌കീമുകള്‍ ഇന്ന് ലഭ്യമാണ്. അവയില്‍ കൂടുതല്‍ ലാഭം നേടാന്‍ സാധിക്കുന്നത് തിരഞ്ഞെടുക്കുക എന്നതിലാണ് കാര്യം.

അച്ചടക്കത്തോടെ നിക്ഷേപിക്കാനും മെച്യൂരിറ്റി കാലയളിവ് ശേഷം മികച്ച റിട്ടേണുകള്‍ നേടാന്‍ സാധിക്കുകയും ചെയ്യുന്നു എന്നതാണ് ആളുകളെ ആര്‍ഡികളിലേക്ക് ആകര്‍ഷിക്കുന്നത്. ബാങ്കുകളെ പോലെ തന്നെ പോസ്റ്റ് ഓഫീസുകളും ഇന്ന് വിവിധ തരത്തിലുള്ള ആര്‍ഡി പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ട്.

സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആര്‍ഡി സ്‌കീമുകളാണ് പോസ്റ്റ് ഓഫീസ് ആര്‍ഡികളും എസ്ബിഐ ആര്‍ഡികളും. അവയില്‍ ഏത് സ്‌കീമാണ് അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് മികച്ച റിട്ടേണ്‍ സമ്മാനിക്കുക എന്ന് നോക്കാം.

പ്രതിവര്‍ഷം 6.70 ശതമാനം പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് ആര്‍ഡികള്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ എസ്ബിഐ ആര്‍ഡി സ്‌കീം 6.50 ശതമാനമാണ് പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് എസ്ബിഐ അഞ്ച് വര്‍ഷത്തെ കാലയളവിലേക്ക് 7.00 പലിശ നല്‍കുന്നുണ്ട്. ചെറിയ ശതമാനമാണ് ഇരു നിക്ഷേപങ്ങളുടെയും പലിശ നിരക്കില്‍ വ്യത്യാസമുള്ളതെങ്കിലും മെച്യൂരിറ്റി തുകയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.

1,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍

പ്രതിമാസം 1,000 രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ 1,09,902 രൂപയായിരിക്കും നിങ്ങളുടെ ആകെ നിക്ഷേപം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് 7,09,902 രൂപയാണ് എസ്ബിഐ ആര്‍ഡി സ്‌കീം വഴി ലഭിക്കുന്നത്. എന്നാല്‍ പോസ്റ്റ് ഓഫീസ് സ്‌കീം നിങ്ങള്‍ക്ക് സമ്മാനിക്കുക 7,13,659 രൂപയായിരിക്കും. ഏകദേശം 1,13,659 രൂപയാണ് നിങ്ങള്‍ക്ക് വരുമാനമായി ലഭിക്കുന്നത്.

ഇനി നിങ്ങള്‍ എസ്ബിഐയുടെ ഘര്‍ ഹാര്‍ ലക്ഷംപതി പദ്ധതിയിലാണ് നിക്ഷേപിക്കുന്നതെങ്കില്‍, 3,000 രൂപ പ്രതിമാസ നിക്ഷേപത്തിന് 3,29,723 രൂപ റിട്ടേണ്‍ സഹിതം 21,29,723 രൂപ നിങ്ങള്‍ക്ക് ലഭിക്കും. ഈ തുക പോസ്റ്റ് ഓഫീസ് സ്‌കീമില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 3,40,974 രൂപ പലിശ കണക്കാക്കിയാല്‍ 21,40,974 രൂപയായിരിക്കും റിട്ടേണ്‍.

Also Read: Jio Coin: എന്താണ് ജിയോ കോയിൻ? എങ്ങനെ ലഭിക്കും

5,000 രൂപയാണ് നിങ്ങളുടെ പ്രതിമാസ നിക്ഷേപമെങ്കില്‍ എസ്ബിഐ 5,49,532 രൂപ റിട്ടേണ്‍ സഹിതം 35,49,532 രൂപ നിങ്ങള്‍ക്ക് നല്‍കും. പോസ്റ്റ് സ്‌കീമില്‍ ആണെങ്കില്‍ 5,68,291 രൂപ റിട്ടേണോടെ 35,68,291 രൂപ ലഭിക്കുന്നതാണ്.

ഇനി നിങ്ങള്‍ നിക്ഷേപിക്കുന്ന തുക 7,000 രൂപയാണെങ്കില്‍ 7,69,356 രൂപ വരുമാനത്തോടെ 49,69,356 രൂപ ലഭിക്കും. പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 7,95,609 രൂപ റിട്ടേണോടെ 49,95,609 രൂപയാണ് തിരികെ ലഭിക്കുക.