Ramadan Price Hike: ആട്ടിറച്ചി നോക്കുകയേ വേണ്ട, പോത്തിനും കോഴിക്കും മുടിഞ്ഞവില; നോമ്പുകാലം കഠിനമാകും

Ramadan 2026 Kerala Meat Prices: ബന്ധുക്കളെയും കൂട്ടുകാരെയുമെല്ലാം വിളിച്ചുള്ള അതിഗംഭീരമായ നോമ്പ് തുറക്കലുകള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ ഇമ്മിണിവേണം. മട്ടനും ചിക്കനും പോത്തും തുടങ്ങി എല്ലാ തരത്തിലുള്ള ഇറച്ചികളും ഇന്നേദിവസം തീന്മേശകളില്‍ നിറയും.

Ramadan Price Hike: ആട്ടിറച്ചി നോക്കുകയേ വേണ്ട, പോത്തിനും കോഴിക്കും മുടിഞ്ഞവില; നോമ്പുകാലം കഠിനമാകും

പ്രതീകാത്മക ചിത്രം

Published: 

16 Feb 2026 | 08:32 AM

കേരളത്തില്‍ റമദാന്‍ വ്രതം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. സംസ്ഥാനത്തെ മുസ്ലിം മതവിശ്വാസികളെല്ലാം തന്നെ പ്രാര്‍ത്ഥനയില്‍ അലിയും. ഭക്ഷണവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ചുള്ള വ്രതം കൂടിയാണ് ഓരോ റദമാന്‍ കാലവും. എന്നാല്‍ വൈകുന്നേരങ്ങളിലുള്ള നോമ്പ് തുറക്കല്‍ ചടങ്ങുകള്‍ അതിഗംഭീരമായി തന്നെ മലയാളികള്‍ ആഘോഷിക്കുന്നു.

ബന്ധുക്കളെയും കൂട്ടുകാരെയുമെല്ലാം വിളിച്ചുള്ള അതിഗംഭീരമായ നോമ്പ് തുറക്കലുകള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ ഇമ്മിണിവേണം. മട്ടനും ചിക്കനും പോത്തും തുടങ്ങി എല്ലാ തരത്തിലുള്ള ഇറച്ചികളും ഇന്നേദിവസം തീന്മേശകളില്‍ നിറയും. എന്നാല്‍ ഇതെല്ലാം വാങ്ങിക്കുന്നതിന് മലയാളികള്‍ക്ക് മുന്നില്‍ വെല്ലുവിളിയാകുകയാണ് വിലക്കയറ്റം.

കേരളത്തില്‍ കോഴി, ആട്, പോത്ത് എന്നിവയുടെ ഇറച്ചിവില വീണ്ടും റെക്കോഡ് ഉയരത്തിലേക്ക് കുതിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊന്നുംവില നല്‍കിയാണ് പലരും നിലവില്‍ ഇറച്ചികള്‍ വാങ്ങിക്കുന്നത്.

Also Read: Coconut Oil Price: റമദാന്‍ മാസത്തില്‍ വെളിച്ചെണ്ണയ്ക്ക് ഗംഭീര ഓഫര്‍; വന്‍ വിലക്കുറവില്‍ വാങ്ങാം

ഇറച്ചിവില

  • ബ്രോയ്‌ലര്‍ കോഴിക്ക് കേരളത്തില്‍ 210 മുതല്‍ 260 രൂപ വരെയാണ് നിലവിലെ നിരക്ക്.
  • ആട്ടിറച്ചിക്കാണ് വില കൂടുതലുള്ളത്. 780 രൂപ മുതല്‍ 1000 രൂപ വരെയാണ് വിവിധ ഭാഗങ്ങളില്‍ കിലോയ്ക്ക് ഈടാക്കുന്നത്.
  • ബീഫിനാകട്ടെ കിലോയ്ക്ക് 180 മുതല്‍ 200 രൂപ വരെയും വിലയുണ്ട്.

ഈ നിരക്കുകളെല്ലാം ഇനിയും കുതിച്ചുയരുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. റമദാനില്‍ ഇറച്ചികളുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നത് വില ഇരട്ടിയാക്കും. വിലക്കയറ്റം കഠിനമായാല്‍ നല്ലൊരു ഇറച്ചിക്കറിയും കൂട്ടി ചോറ് കഴിക്കാന്‍ മലയാളികള്‍ അല്‍പം വിയര്‍ക്കും.

 

Follow Us
ചക്ക വേഗത്തില്‍ പഴുപ്പിക്കാം, ഇതാ ടിപ്‌സ്‌
ചൂടുകുരു അലട്ടുന്നുണ്ടോ? വീട്ടിലുണ്ട് പരിഹാരം
വെള്ളരിക്കയുടെ തൊലി കളയല്ലേ, ഇനി ഇങ്ങനെ ചെയ്തുനോക്കൂ
ബിസ്‌ക്കറ്റില്‍ ദ്വാരമിടുന്നത് എന്തിന്? രഹസ്യം അറിഞ്ഞോളൂ
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്