RBI MPC Meeting: പലിശ നിരക്ക് കുറയും? ആര്‍ബിഐ എംപിസി യോഗത്തില്‍ എന്തെല്ലാം പ്രതീക്ഷിക്കാം

RBI Interest Rate Cut: 2027 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദം വരെ പണപ്പെരുപ്പം 4 ശതമാനത്തില്‍ താഴെയായി തുടരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നതിനാല്‍ റിപ്പോ നിരക്ക് കുറയാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്താം.

RBI MPC Meeting: പലിശ നിരക്ക് കുറയും? ആര്‍ബിഐ എംപിസി യോഗത്തില്‍ എന്തെല്ലാം പ്രതീക്ഷിക്കാം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

Published: 

03 Dec 2025 10:39 AM

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഇന്ന് (ഡിസംബര്‍ മൂന്ന്) മുതല്‍ ഡിസംബര്‍ അഞ്ച് വരെ നടക്കും. റിപ്പോ നിരക്ക് കുറയാന്‍ സാധ്യതയുണ്ടെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. റെക്കോഡ് ജിഡിപി വളര്‍ച്ച ആര്‍ബിഐയെ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ പ്രേരിപ്പിച്ചേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ജിഡിപിയും പണപ്പെരുപ്പവും

2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 8.2 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതിനാല്‍ ഒക്ടോബറില്‍ സിപിഐ (ഉപഭോക്തൃ വില സൂചിക) പണപ്പെരുപ്പം 0.25 ശതമാനം എന്ന താഴ്ന്ന നിലയിലേക്കുമെത്തി. 2027 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദം വരെ പണപ്പെരുപ്പം 4 ശതമാനത്തില്‍ താഴെയായി തുടരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നതിനാല്‍ റിപ്പോ നിരക്ക് കുറയാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്താം.

എത്ര നിരക്ക് കുറയാം?

25 ബേസിസ് പോയിന്റ് വരെ കുറയുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നിലവിലെ നിരക്കില്‍ തുടരാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. രാജ്യത്തെ ജിഡിപി വളര്‍ച്ചും പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോള്‍ 5.5 ശതമാനം എന്ന നിരക്ക് നിലനിര്‍ത്താനാണ് സാധ്യതയെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നു.

നിരക്ക് കുറച്ചാല്‍…

ബേസിക് ഹോം ലോണിന്റെ സിഇഒയും സഹസ്ഥാപകനുമായ അതുല്‍ മോംഗ പറയുന്നത് ആര്‍ബിഐ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താനാണ് സാധ്യതയെന്നാണ്. പണപ്പെരുപ്പം ആശ്വാസം നല്‍കുന്നുണ്ടെങ്കിലും മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Also Read: RBI: സ്വർണവായ്പകൾ മുതൽ ഇഎംഎ വരെ; ആർബിഐയുടെ പുത്തൻ നിയമങ്ങൾ അറിയാം…

കഴിഞ്ഞ രണ്ട് വര്‍ഷമായി ഫ്‌ളോട്ടിങ് റേറ്റ് ഭവന വായ്പകള്‍ എടുത്തവര്‍ക്ക് ഈ നടപടി ഗുണം ചെയ്യില്ലെന്നും മോംഗ കൂട്ടിച്ചേര്‍ത്തു. വീടിനായി ലോണെടുക്കുന്നവര്‍ക്ക് ഭാവിയില്‍ അടയ്‌ക്കേണ്ട ഇഎംഐകള്‍ ഉയര്‍ന്നേക്കാം എന്നാണ് ഇതിനര്‍ത്ഥമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും