AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Retirement Mistakes: വിരമിക്കാന്‍ പോകുന്നുവെന്ന്‌ കരുതി തെറ്റുകള്‍ വരുത്തണോ! ഇവ ഒഴിവാക്കാം

Retirement Mistakes Should Avoid: വിരമിക്കലിന് ശേഷം നല്ലതുപോലെ ജീവിക്കുന്നതിനായി മികച്ച പദ്ധതികളില്‍ നിക്ഷേപിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ എത്ര ബുദ്ധിപരമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്ന് പറഞ്ഞാലും ഒന്ന് പിഴച്ചാല്‍ എല്ലാം കയ്യില്‍ നിന്ന് പോകും.

Retirement Mistakes: വിരമിക്കാന്‍ പോകുന്നുവെന്ന്‌ കരുതി തെറ്റുകള്‍ വരുത്തണോ! ഇവ ഒഴിവാക്കാം
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 02 Jun 2025 12:26 PM

എപ്പോഴും നമ്മുടെ ഉള്ളില്‍ ഒരു ചിന്തയേ ഉള്ളു, അത് ഭാവിയെ കുറിച്ചാണ്. ഈ ചിന്തയും കൊണ്ട് നമ്മളങ്ങനെ വിരമിക്കലിലേക്ക് എത്തുന്നു. വിരമിക്കലിന് ശേഷം നല്ലതുപോലെ ജീവിക്കുന്നതിനായി മികച്ച പദ്ധതികളില്‍ നിക്ഷേപിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ എത്ര ബുദ്ധിപരമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്ന് പറഞ്ഞാലും ഒന്ന് പിഴച്ചാല്‍ എല്ലാം കയ്യില്‍ നിന്ന് പോകും. ചില തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

വൈകി വിരമിക്കല്‍

പലരും ധരിച്ച് വെച്ചിരിക്കുന്നത് വൈകി വിരമിക്കുന്നതാണ് നല്ലതെന്നാണ്. ഒരു പ്രത്യേക പ്രായം വരെ ജോലി ചെയ്യണം, നിശ്ചിത തുക സമ്പാദ്യമുണ്ടാക്കണം എന്ന ചിന്തയാണ് എല്ലാവര്‍ക്കും. വിരമിക്കല്‍ കാലം മുന്നില്‍ കണ്ട് മികച്ച പദ്ധതികളില്‍ നിങ്ങള്‍ പണം നിക്ഷേപിക്കണം, എങ്കില്‍ മാത്രമേ നേരത്തെയുള്ള റിട്ടയര്‍മെന്റ് നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുകയുള്ളു.

ഏകാന്തത

വിരമിക്കലിന് ശേഷമുള്ള ഏകാന്തതയെ പലരും വിലകുറച്ചാണ് കാണുന്നു. നിങ്ങളുടെ ചുറ്റുമുള്ളവരുമായി എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കില്‍ വിരമിക്കലിന് ശേഷം ജീവിതത്തില്‍ ശൂന്യത അനുഭവിക്കേണ്ടതായി വരും.

ലക്ഷ്യമില്ലായ്മ

ജീവിതത്തില്‍ ഒരു ലക്ഷ്യം അനിവാര്യമാണ്. ഹോബികള്‍, ബിസിനസ്, പുതിയ കാര്യങ്ങള്‍ പഠിക്കുക എന്നിവയ്ക്കായി സമയം ചെലവഴിക്കണം. ലക്ഷ്യബോധം ഉണ്ടായിരിക്കുന്നത് നിങ്ങളെ പോസിറ്റീവായിരിക്കാന്‍ സഹായിക്കും.

പണം തീര്‍ന്നാല്‍ എന്ത് ചെയ്യും?

സമ്പാദിച്ച പണം മുഴുവന്‍ തീര്‍ന്നുപോകുമോ എന്ന ഭയം ചിലരിലുണ്ടാകാറുണ്ട്. ഇത് അനാവശ്യമായ ബജറ്റ് പരിമിതികള്‍ക്കും ആശങ്കകള്‍ക്കും കാരണമാകും. നിങ്ങള്‍ ഊര്‍ജ്ജസ്വലനായും ആരോഗ്യത്തോടെയും ഇരിക്കുമ്പോള്‍ ഭയമൊട്ടും തന്നെയില്ലാതെ വിരമിക്കല്‍ കാലം ആസ്വദിക്കുക.

Also Read: Education Loan: എഞ്ചിനീയറിങോ എംബിബിഎസോ ലക്ഷ്യം എന്തുമാകട്ടെ ലോണ്‍ എസ്ബിഐ തരും; അതും വലിയ സംഖ്യ തന്നെ

വിപണിയെ കുറിച്ചുള്ള ചിന്ത

നിങ്ങളുടെ ദൈനംദിന ചെലവുകള്‍ക്കായി പണം പിന്‍വലിക്കുന്നതിന് ബക്കറ്റ് സിദ്ധാന്തം ഉപയോഗിക്കാം. ആവശ്യങ്ങളും ആഗ്രഹങ്ങളുമെല്ലാം ഇതനുസരിച്ച് മുന്‍ഗണന നല്‍കാന്‍ സാധിക്കും. മാത്രമല്ല ആന്വിറ്റികള്‍ മൂന്ന് തവണ നിങ്ങള്‍ക്ക് വാങ്ങിക്കാവുന്നതുമാണ്. 67,77,85ല്‍ എന്നിങ്ങനൊണ് വാങ്ങിക്കേണ്ടത്.

ആശുപത്രി ചെലവുകള്‍

വിരമിക്കലിന് ശേഷം ആശുപത്രി ആവശ്യത്തിന് പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം ചിലപ്പോള്‍ വേണ്ടി വന്നേക്കാം. ഇതിനായി മെഡിക്കല്‍ ഇന്‍ഷുറന്‍സുകള്‍ നിങ്ങള്‍ക്ക് എടുക്കാവുന്നതാണ്.