AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Atal Pension Yojana: മാസം 49 രൂപ മാത്രം മതി; വാര്‍ധക്യത്തില്‍ സുഖമായി ജീവിക്കാം

Atal Pension Yojana Benefits: സര്‍ക്കാര്‍ നടപ്പാക്കുന്ന അടല്‍ പെന്‍ഷന്‍ യോജനയെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍? പ്രതിമാസം വെറും 49 രൂപ ഈ പദ്ധതിയിലൂടെ നിങ്ങള്‍ മാറ്റിവെക്കുകയാണെങ്കില്‍ പെന്‍ഷന്‍ പ്രായത്തില്‍ എല്ലാ മാസവും 5,000 രൂപ നേടാന്‍ സാധിക്കും.

Atal Pension Yojana: മാസം 49 രൂപ മാത്രം മതി; വാര്‍ധക്യത്തില്‍ സുഖമായി ജീവിക്കാം
പ്രതീകാത്മക ചിത്രം Image Credit source: Unsplash
shiji-mk
Shiji M K | Updated On: 01 Jun 2025 12:01 PM

എത്ര പെട്ടെന്നാണല്ലേ വര്‍ഷം മുന്നോട്ട് പോകുന്നത്. ഇപ്പോള്‍ അല്‍പം കഷ്ടപ്പെട്ട് ജീവിച്ചാലും വാര്‍ധക്യത്തില്‍ മനസമാധാനത്തോടെ ഇരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ തന്നെ പണത്തിന്റെ കാര്യത്തില്‍ കരുതല്‍ ഇല്ലെങ്കില്‍ പെന്‍ഷന്‍ പ്രായത്തില്‍ ബുദ്ധിമുട്ടേണ്ടതായി വരും.

സര്‍ക്കാര്‍ നടപ്പാക്കുന്ന അടല്‍ പെന്‍ഷന്‍ യോജനയെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍? പ്രതിമാസം വെറും 49 രൂപ ഈ പദ്ധതിയിലൂടെ നിങ്ങള്‍ മാറ്റിവെക്കുകയാണെങ്കില്‍ പെന്‍ഷന്‍ പ്രായത്തില്‍ എല്ലാ മാസവും 1,000 രൂപ നേടാന്‍ സാധിക്കും.

18 വയസ് മുതല്‍ നിങ്ങള്‍ക്ക് ഈ പദ്ധതിയിലേക്ക് നിക്ഷേപം നടത്താന്‍ സാധിക്കുന്നതാണ്. 18 നും 40 നുമിടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും പദ്ധതിയുടെ ഭാഗമാകാം. 60 വയസിന് ശേഷമാണ് പ്രതിമാസം 5,000 രൂപ ലഭിക്കുന്നത്.

ബാങ്ക് വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. മൊബൈല്‍ നമ്പറും ആധാറും ബന്ധിച്ച അക്കൗണ്ടായിരിക്കണമെന്ന് മാത്രം. 1,000 രൂപ മുതല്‍ 5,000 രൂപ വരെ പ്രതിമാസം കിട്ടുന്ന വിധത്തില്‍ നിങ്ങള്‍ നിക്ഷേപം നടത്താവുന്നതാണ്. ഓരോ പ്രായക്കാരും അടയ്‌ക്കേണ്ട തുക വ്യത്യാസപ്പെട്ടിരിക്കുന്നു. സര്‍ക്കാരും പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നതാണ്.

25ാം വയസില്‍ നിങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമാകുകയാണെങ്കില്‍ മാസം 376 രൂപയാണ് അടയ്‌ക്കേണ്ടത്. അങ്ങനെയെങ്കില്‍ 5,000 രൂപ പെന്‍ഷന്‍ ലഭിക്കും. പെന്‍ഷനായി വെറും 1,000 രൂപ മതിയെങ്കില്‍ മാസം 75 രൂപ നിക്ഷേപിച്ചാല്‍ മതി. 35 വര്‍ഷമാണ് ഇത്തരത്തില്‍ നിക്ഷേപം നടത്തേണ്ടത്.

Also Read: Education Loan: വിദേശ പഠനമാണോ ലക്ഷ്യം? വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കേണ്ടത് ഇങ്ങനെ

30 വയസിലാണ് നിക്ഷേപം ആരംഭിക്കുന്നതെങ്കില്‍ 5,000 രൂപയ്ക്കായി മാസം 577 രൂപ അടയ്ക്കണം. 40ാം വയസില്‍ നിക്ഷേപിച്ച് തുടങ്ങിയാല്‍ 1,554 രൂപയാണ് മാസം അടയ്‌ക്കേണ്ടതായി വരിക. ഈ നിക്ഷേപം ആരംഭിക്കുന്നത് 18 വയസിലാണെങ്കില്‍ 1,000 രൂപ പെന്‍ഷന് വേണ്ടി പ്രതിമാസം 49 രൂപ നിക്ഷേപിച്ചാല്‍ മതിയാകും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.