AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Education Loan: എഞ്ചിനീയറിങോ എംബിബിഎസോ ലക്ഷ്യം എന്തുമാകട്ടെ ലോണ്‍ എസ്ബിഐ തരും; അതും വലിയ സംഖ്യ തന്നെ

SBI's Education Loan: വിദ്യാഭ്യാസ വായ്പകളെ കുറിച്ച് ചിന്തിക്കുകയാണോ നിങ്ങളിപ്പോള്‍? എങ്കില്‍ എസ്ബിഐയുടെ ഗ്ലോബല്‍ എഡ് വാന്റേജ് വായ്പ പദ്ധതിയെ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ പഠിക്കാനായി പോകുന്ന വിദ്യാര്‍ഥികള്‍ക്കുള്ള വായ്പ 50 ലക്ഷമാക്കി ഉയര്‍ത്തിയിരിക്കുകയാണ് എസ്ബിഐ.

Education Loan: എഞ്ചിനീയറിങോ എംബിബിഎസോ ലക്ഷ്യം എന്തുമാകട്ടെ ലോണ്‍ എസ്ബിഐ തരും; അതും വലിയ സംഖ്യ തന്നെ
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 02 Jun 2025 11:25 AM

നന്നായി പഠിച്ച് നല്ലൊരു ജോലി വാങ്ങിക്കണമെന്നല്ലേ നിങ്ങളുടെ ലക്ഷ്യം? എംബിബിഎസ് ആയാലും എഞ്ചിനീയറിങ് ആയാലുമെല്ലാം വലിയ തുക തന്നെയാണ് പഠനത്തിനായി മുടക്കേണ്ടി വരുന്നത്. എന്നാല്‍ ഈ പണച്ചെലവ് പലരെയും പഠനത്തില്‍ നിന്നും പിന്നോട്ട് വലിക്കുന്നു. പലരും മികച്ച വിദ്യാഭ്യാസം നേടുന്നതിനായി വായ്പകളെയാണ് ആശ്രയിക്കുന്നത്.

അത്തരത്തില്‍ വിദ്യാഭ്യാസ വായ്പകളെ കുറിച്ച് ചിന്തിക്കുകയാണോ നിങ്ങളിപ്പോള്‍? എങ്കില്‍ എസ്ബിഐയുടെ ഗ്ലോബല്‍ എഡ് വാന്റേജ് വായ്പ പദ്ധതിയെ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ പഠിക്കാനായി പോകുന്ന വിദ്യാര്‍ഥികള്‍ക്കുള്ള വായ്പ 50 ലക്ഷമാക്കി ഉയര്‍ത്തിയിരിക്കുകയാണ് എസ്ബിഐ.

ഇതോടെ ആഗോളതലത്തില്‍ അംഗീകാരമുള്ള അന്തര്‍ദേശീയ സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. പണത്തിന്റെ കുറവ് മൂലം ഇനി നിങ്ങള്‍ക്ക് സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ടി വരില്ല.

വായ്പ എങ്ങനെ?

ഈടില്ലാതെയാണ് നിങ്ങള്‍ക്ക് ബാങ്ക് 50 ലക്ഷം രൂപ നല്‍കുന്നത്. നേരത്തെ 7.5 ലക്ഷം രൂപയായിരുന്നു ഇത്തരത്തില്‍ നല്‍കിയിരുന്നത്. ട്യൂഷന്‍ ഫീസ്, താമസ ചെലവുകള്‍, യാത്ര, കോഴ്‌സുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം ചേര്‍ത്ത് നിങ്ങള്‍ക്ക് വായ്പ ലഭിക്കും.

Also Read: Education Loan: വിദേശ പഠനമാണോ ലക്ഷ്യം? വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കേണ്ടത് ഇങ്ങനെ

കൂടാതെ എന്‍ബിഎഫ്‌സി കമ്പനികളും ഈടില്ലാത്ത വായ്പകള്‍ അനുവദിക്കാറുണ്ട്. നോണ്‍ സ്‌റ്റേം കോഴ്‌സുകള്‍ അഥവ, സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ്, ഗണിതം ഒഴിവകെയുള്ള കോഴ്‌സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് വായ്പ നല്‍കുന്നത്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.