AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Canara Bank Minimum Balance: മിനിമം ബാലന്‍സോ? എന്തിന്? സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് സന്തോഷവാര്‍ത്തയുമായി കാനറ ബാങ്ക്‌

Canara Bank abolishes minimum balance on all savings accounts: നേരത്തെ അക്കൗണ്ട് ഉടമകള്‍ക്ക്‌ മിനിമം ശരാശരി പ്രതിമാസ ബാലൻസ് നിലനിർത്തേണ്ടതുണ്ടായിരുന്നു. ഈ നിബന്ധനകളില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് പിഴ നല്‍കേണ്ടിയും വന്നു. എന്നാല്‍ പുതിയ നയത്തിലൂടെ ഇനി അക്കൗണ്ട് ഉടമകള്‍ക്ക് പിഴ നല്‍കേണ്ടി വരില്ല

Canara Bank Minimum Balance: മിനിമം ബാലന്‍സോ? എന്തിന്? സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് സന്തോഷവാര്‍ത്തയുമായി കാനറ ബാങ്ക്‌
കാനറ ബാങ്ക്‌ Image Credit source: facebook.com/canarabank
jayadevan-am
Jayadevan AM | Published: 01 Jun 2025 15:19 PM

സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി കാനറ ബാങ്ക്. ശരാശരി പ്രതിമാസ ബാലൻസ് (AMB) എന്ന നിബന്ധനയാണ് ഒഴിവാക്കിയത്. സേവിങ്‌സ് അക്കൗണ്ട് ഉടമകൾക്ക് വലിയ ആശ്വാസമാണ് തീരുമാനം. ശരാശരി പ്രതിമാസ ബാലൻസുമായി ബന്ധപ്പെട്ട ചാർജുകൾ നീക്കം ചെയ്യുന്ന ആദ്യത്തെ പ്രധാന പൊതുമേഖലാ ബാങ്കായി ഇതോടെ കാനറ ബാങ്ക് മാറി. ഈ തീരുമാനത്തോടെ കാനറ ബാങ്കിലെ സേവിങ് അക്കൗണ്ട് ഉടമകള്‍ക്ക് പിഴകളില്ലാതെ സീറോ ബാലന്‍സ് നിലനിര്‍ത്താന്‍ കഴിയും. ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്തുകയാണ് ഈ വമ്പന്‍ തീരുമാനത്തിലൂടെ കാനറ ബാങ്ക് ലക്ഷ്യമിടുന്നത്.

സേവിങ്‌സ്, സാലറി, എൻആർഐ എസ്ബി എന്നീ അക്കൗണ്ടുകളുള്ളവര്‍ക്ക് തീരുമാനം ഏറെ സഹായകരമാണ്. ഇന്ന് (ജൂണ്‍ 1) മുതല്‍ തീരുമാനം പ്രാബല്യത്തിലായി. എസ്‌ബി അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിര്‍ബന്ധമാക്കാത്ത മുൻനിര പൊതുമേഖലാ ബാങ്കായി കാനറ ബാങ്ക് മാറുന്നുവെന്ന് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു.

ഒരു എസ്‌ബി ഉപഭോക്താവിനും അവരുടെ എസ്‌ബി അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് പിഴകളോ ഫീസോ നേരിടേണ്ടിവരില്ലെന്നും ബാങ്ക് പ്രസ്താവനയില്‍ വിശദീകരിച്ചു. നേരത്തെ അക്കൗണ്ട് ഉടമകള്‍ക്ക്‌ മിനിമം ശരാശരി പ്രതിമാസ ബാലൻസ് നിലനിർത്തേണ്ടതുണ്ടായിരുന്നു.

Read Also: Atal Pension Yojana: മാസം 49 രൂപ മാത്രം മതി; വാര്‍ധക്യത്തില്‍ സുഖമായി ജീവിക്കാം

ഈ നിബന്ധനകളില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് പിഴ നല്‍കേണ്ടിയും വന്നു. എന്നാല്‍ പുതിയ നയത്തിലൂടെ ഇനി അക്കൗണ്ട് ഉടമകള്‍ക്ക് പിഴ നല്‍കേണ്ടി വരില്ല. ജോലിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ നിരവധി കാനറ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഈ നീക്കം പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ.