EPFO: പിഎഫ് ഉടമ മരണപ്പെട്ടാല്‍ മക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തും; ചെയ്യേണ്ടത്‌

How to Claim PF After Death: വിരമിക്കലിന് മുമ്പ് തന്നെ പലപ്പോഴും നിക്ഷേപകന്‍ മരണപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ അവരുടെ കുടുംബത്തിന് ആശ്വാസമായി എത്തിയിരിക്കുകയാണ് ഇപിഎഫ്ഒ. അന്തരിച്ച അംഗത്തിന്റെ നിക്ഷേപം പിന്‍വലിക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.

EPFO: പിഎഫ് ഉടമ മരണപ്പെട്ടാല്‍ മക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തും; ചെയ്യേണ്ടത്‌

ഇപിഎഫ്ഒ

Published: 

15 Aug 2025 09:46 AM

കേന്ദ്ര സര്‍ക്കാരിന്റെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയില്‍ രാജ്യത്ത് 70 ദശലക്ഷത്തിലധികം അംഗങ്ങളാണുള്ളത്. എന്നാല്‍ വിരമിക്കലിന് മുമ്പ് തന്നെ പലപ്പോഴും നിക്ഷേപകന്‍ മരണപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളില്‍ അവരുടെ കുടുംബത്തിന് ആശ്വാസമായി എത്തിയിരിക്കുകയാണ് ഇപിഎഫ്ഒ. അന്തരിച്ച അംഗത്തിന്റെ നിക്ഷേപം പിന്‍വലിക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.

പുതിയ മാറ്റം

മരണ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിനുള്ള പ്രക്രിയകളാണ് ഇപ്പോള്‍ ഇപിഎഫ്ഒ ലളിതമാക്കിയിരിക്കുന്നത്. മരണപ്പെട്ട അംഗത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇനി നേരിട്ട് പണമെത്തും. ഇതിനായി ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന്റെ ഒന്നും ആവശ്യമില്ല.

നേരത്തെ ഇപിഎഫ് അംഗം മരിച്ചാല്‍ അവരുടെ കുടുംബം പിഎഫ്, പെന്‍ഷന്‍ അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് തുകകള്‍ പിന്‍വലിക്കുന്നതിന് വെല്ലുവിളികള്‍ നേരിട്ടിരുന്നു. കോടതിയില്‍ നിന്ന് ഗാര്‍ഡിയന്‍ഷിപ്പ് ആവശ്യമായി വന്നിരുന്നു. ഇത് ലഭിക്കാന്‍ ഒരുപാട് മാസങ്ങള്‍ വേണ്ടി വന്നേക്കാം. ഇത് കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം നിയമ തടസങ്ങളിലേക്കും എത്തിക്കുന്നു.

എന്ത് ചെയ്യണം?

തുക ക്ലെയിം ചെയ്യുന്നതിനായി അംഗത്തിന്റെ ഓരോ കുട്ടിയുടെയും പേരില്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിക്കണമെന്ന് ഇപിഎഫ്ഒ പറയുന്നു. പിഎഫില്‍ നിന്നും പിന്‍വലിക്കുന്ന തുക നേരിട്ട് ഈ അക്കൗണ്ടുകളിലേക്കാണ് എത്തുന്നത്.

Also Read: Indian Rupee Symbol: ഇന്ത്യന്‍ രൂപയ്ക്ക് ഈ ചിഹ്നം നൽകിയതാര്? ചരിത്രം അറിയാം…

തുക പിന്‍വലിക്കുന്നതിനായി ഇപിഎഫ്ഒ ഫോം 20 ഉപയോഗിക്കണം. മരണപ്പെട്ട അംഗത്തിന്റെ നോമിനി, നിയമപരമായ അവകാശി, അല്ലെങ്കില്‍ രക്ഷിതാവ് എന്നിവര്‍ക്ക് ഈ ഫോം പൂരിപ്പിക്കാവുന്നതാണ്.

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ