Stock Market Crash: ഓഹരി വിപണി തകര്‍ച്ചയില്‍, പശ്ചിമേഷ്യൻ സംഘർഷങ്ങളോ കാരണം?
Stock Market Updates: സെൻസെക്‌സ് 732 പോയിൻ്റ് അഥവാ 0.9 ശതമാനം താഴ്ന്ന് 80,418ലും നിഫ്റ്റി 256 പോയിൻ്റ് അഥവാ ഒരു ശതമാനം കുറഞ്ഞ് 24,525ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്
മുംബൈ: മുങ്ങിയും പൊങ്ങിയും ഒടുവിൽ ഓഹരി വിപണി തകര്‍ച്ചയില്‍ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സിനും നിഫ്റ്റിക്കും അവസാന മണിക്കൂറുകളിൽ അവരുടെ നഷ്ടം ഏകദേശം 1 ശതമാനം വർദ്ധിച്ചത്, എല്ലാ മേഖലാ സൂചികകളും സമ്മർദ്ദം വർദ്ധിപ്പിച്ചു. ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോ, മെറ്റൽ ഓഹരികൾ നിഫ്റ്റിയിൽ വലിയ നഷ്ടമുണ്ടാക്കി.
ഉച്ചകഴിഞ്ഞ് 2.55ന് സെൻസെക്‌സ് 732 പോയിൻ്റ് അഥവാ 0.9 ശതമാനം താഴ്ന്ന് 80,418ലും നിഫ്റ്റി 256 പോയിൻ്റ് അഥവാ ഒരു ശതമാനം കുറഞ്ഞ് 24,525ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 406 ഓഹരികളാണ് മുന്നേറിയത്, 3,057 ഓഹരികൾ വലിയ ഇടിവ് രേഖപ്പെടുത്തിയപ്പോൾ, 58 ഓഹരികളാണ് മാറ്റമില്ലാതെ തുടർന്നത്.
എഫ്ഐഐ വിൽപ്പന, ആഗോള വിപണിയിലെ ദുർബലത എന്നിവയ്ക്കിടയിൽ ഇന്ത്യൻ വിപണികൾ ബുദ്ധിമുട്ടുകയാണ്, പ്രത്യേകിച്ച് നടന്നുകൊണ്ടിരിക്കുന്ന മിഡിൽ ഈസ്റ്റ് സംഘർഷം എന്നിവയെല്ലാം ഓഹരി വിപണിയുടെ തകർച്ചയ്ക്ക് കാരണമാണെന്ന് ബിസിനസ് വെബ്സൈറ്റായ മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ചൊവ്വാഴ്ച നടന്ന ഹ്യൂണ്ടായി ഐപിഒയും വിപണിയിൽ കാര്യമായി ഗുണം ചെയ്തില്ല. നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 1960 രൂപയിൽ ആരംഭിച്ച വിൽപ്പന അവസാനിപ്പിച്ചത് 1833 രൂപയിലാണ് അവസാനിച്ചത്. 1.5 ശതമാനമാണ് നഷ്ടം.